നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പോളിങ് കേന്ദ്രങ്ങളും ഒരുങ്ങി കഴിഞ്ഞു. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമാക്കുന്നതിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയതായി ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്നതിനാൽ വയനാട് ജില്ലയിൽ ആറ് മണി വരെയെ വോട്ടെടുപ്പുള്ളു. അവസാന ഒരു മണിക്കൂറിൽ കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാനുള്ളതാണ്. ഇതേടൊപ്പം താഴെ പറയുന്ന കാര്യങ്ങൾകൂടി ശ്രദ്ധിക്കാം.
മാസ്ക് ധരിക്കുക.
സാമൂഹിക അകലം പാലിക്കുക (ക്യൂവില്‍ നില്‍ക്കുമ്പോളും മറ്റും വ്യക്തികളിൽ നിന്ന് 6 അടി സാമൂഹ്യ അകലം പാലിക്കണം)
വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക.
തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ഇന്ത്യൻ പാസ്പോർട്ട്,ഫോട്ടോ പതിച്ച പെൻഷൻ രേഖ തുടങ്ങിയ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രേഖകളിലേതെങ്കിലുമൊന്ന് കൈയിൽ കരുതണം.
പോളിംഗ് ബൂത്തിൽ ഒപ്പിടാനായി സ്വന്തമായി പേന കരുതുക.
കുട്ടികളെ ബൂത്തിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക.
വോേട്ടഴ്സ് സ്ലിപ്പ് ലഭിച്ചവർ അത് കൈയിൽ കരുതുന്നത് വോട്ടിങ്ങ് എളുപ്പമാക്കും.
വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ മടങ്ങിപ്പോകുക.
കൊവിഡ് ബാധിച്ചവർക്കും ക്വാറന്‍റീനിൽ ഉള്ള വോട്ടര്‍മാര്‍ക്ക് വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാം.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications