ഇരട്ട വോട്ടുള്ളവർ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണം; ഹൈക്കോടതി
തിരുവനന്തപുരം; ഇരട്ട വോട്ടുള്ളവർ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
ഇരട്ടവോട്ടുള്ളവര്‍ ബൂത്തിലെത്തിയാല്‍ ഫോട്ടോ എടുക്കണമെന്നും സത്യവാങ്മൂലം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇരട്ട വോട്ട് തടയാൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണം കൈയ്യിലെ മഷി മായ്ച്ച് കളയുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

38,586 ഇരട്ട വോട്ടുകളാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ. ബിഎൽഒമാരുടെ പരിശോധനയിലാണ് ഇവ കണ്ടെതതിയത്. ഒരു ബൂത്തില്‍ത്തന്നെ ഒന്നിലധികം വോട്ടുകളുള്ള 22,812 പേരുണ്ട്. 15,771 എണ്ണം ഒരു അസംബ്ലി മണ്ഡലത്തിനകത്തുള്ള ഇരട്ടവോട്ടുകളും മൂന്ന് എണ്ണം ഒന്നിലധികം മണ്ഡലങ്ങളിലുള്ള ഇരട്ടവോട്ടുകളുമാണെന്നാണ് കണ്ടെത്തൽ.
ഇരട്ട വോട്ടുകൾ ഉള്ളവരെ വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കരുതെന്നായിരുന്നു രമേശ് ചെന്നിത്തല ഹർജിയിൽ ഉന്നയിച്ചത്. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചത്. രണ്ടുവോട്ട് ചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ കര്‍ക്കശമായ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്












Click it and Unblock the Notifications