കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ ചേര്‍ന്നത് ഗവർണര്‍ ആകാനാണോ? ഇ ശ്രീധരന്റെ മറുപടി ഇങ്ങനെ, ഇടതും വലതും വേണ്ട!!

Google Oneindia Malayalam News

കണ്ണൂര്‍: മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അദ്ദേഹത്തെ ഗവര്‍ണറാക്കുമോ എന്ന ചോദ്യം ശക്തമായിരിക്കുകയാണ്. എന്നാല്‍ അതിനുള്ള മറുപടി അദ്ദേഹം നല്‍കിയിരിക്കുകയാണ്. താന്‍ ഗവര്‍ണറാകാന്‍ ഇല്ലെന്ന് ശ്രീധരന്‍ വ്യക്തമാക്കി. ബിജെപിയില്‍ സ്ഥാനമാനങ്ങളെ കുറിച്ചൊന്നും താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ശ്രീധരന്‍ പറഞ്ഞു. ബിജെപി താന്‍ എന്ത് റോളിലാണ് നില്‍ക്കേണ്ടതെന്ന് തീരുമാനിക്കും. തിരഞ്ഞെടുപ്പില്‍ ആവശ്യം വന്നാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശ്രീധരന്റെ വരവ് ബിജെപി മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നാണ് സൂചന.

1

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്നപ്പോള്‍ പുതിയ ആളുകള്‍ പാര്‍ട്ടിയിലേക്ക് വരണമെന്നും ജനകീയ അടിത്തറ ശക്തമാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇത്രയും കാലം ഞാന്‍ ഒരേ മുഖങ്ങളെയാണ് ബിജെപിയില്‍ കാണുന്നത് അതിനാണ് മാറ്റം വരേണ്ടതെന്നും മോദി പറഞ്ഞിരുന്നു. ശ്രീധരന്‍ മോദിയുമായി നല്ല ബന്ധമുള്ള നേതാവാണ്. ഈയൊരു നീക്കം മുതലെടുത്താണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇത്തവണ പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പലയിടത്തും പരീക്ഷിക്കുന്നത്. ഇനിയും നേതാക്കള്‍ ബിജെപിയിലേക്ക് വരുമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.

താന്‍ പെട്ടെന്ന് എടുത്ത് തീരുമാനമല്ലെന്ന് ശ്രീധരന്‍ പറഞ്ഞു. പത്ത് വര്‍ഷമായി കേരളത്തിലുണ്ട്. നാടിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. ഇടതും വലതും കേരളത്തില്‍ മാറി ഭരിച്ചു. പക്ഷേ അവര്‍ എന്തെങ്കിലും ചെയ്‌തോ? അവര്‍ നാടിന് വേണ്ടിയല്ല, പാര്‍ട്ടിക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. ബിജെപി അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ബിജെപിയില്‍ ചേര്‍ന്നതും ആ ഒരു കാര്യം കൊണ്ടാണ്. തനിക്ക് ഒറ്റക്കൊന്നും ചെയ്യാനാവില്ല. അതെല്ലാം പാര്‍ട്ടി തീരുമാനിക്കും. താന്‍ കേരളത്തിലേക്ക് മടങ്ങിയത് പല കാര്യങ്ങളും ചെയ്യാനായിട്ടാണ്. അവയില്‍ പലതും ബിജെപിയുടെ പ്രകടന പത്രികയിലേക്ക് നല്‍കിയിട്ടുണ്ടെന്നും ശ്രീധരന്‍ പറഞ്ഞു.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

തന്റെ വരവ് ദേശീയ നേതൃത്വവുമാിയ ആലോചിച്ചിട്ടല്ല. നരേന്ദ്ര മോദിയും അമിത് ഷായുമായും താന്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. കേരള നേതൃത്വവുമായിട്ടാണ് ചര്‍ച്ച നടത്തിയത്. കേരള സര്‍ക്കാരുമായി കൊച്ചി മെട്രോ, പാലാരിവട്ടം പാലം എന്നീ പദ്ധതികളിലാണ് ബന്ധമുണ്ടായിരുന്നു. ഇനി അവരുമായി ബന്ധമില്ല. കാരണം രണ്ടും പൂര്‍ത്തിയായി കഴിഞ്ഞു. ബിജെപിയുമായി ബന്ധപ്പെട്ടാണ് ഇനി പ്രവര്‍ത്തനം. കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ ബിജെപിക്ക് കഴിയും. ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണത്തില്‍ നിരാശനാണ്. ഇവിടെ വികസന പദ്ധതികളൊന്നുമില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

English summary
kerala assembly election 2021: i dont want governor post says e sreedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X