വീതം വെപ്പില്‍ കോളടിച്ചത് ചെന്നിത്തലയക്ക്; ഐ ഗ്രൂപ്പിന് മത്സരിക്കാന്‍ 44 സീറ്റ്, എ ഗ്രൂപ്പിന് ഇത്ര
തിരുവനന്തപുരം: ഒരോ തിരഞ്ഞെടുപ്പ് സമയം അടുക്കുമ്പോഴും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പല്ലവിയാണ് 'സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇത്തവണ ഗ്രൂപ്പ് പരിഗണന ഉണ്ടാവില്ല' എന്നത്. എന്നാല്‍ അവസാനം സീറ്റം വീതം വെച്ച് വരുമ്പോള്‍ എ ഗ്രൂപ്പിന് ഇത്ര, ഐ ഗ്രൂപ്പിന് ഇത്ര എന്നായിരിക്കും കണക്ക്. ഇത്തവണയും അതിന് വ്യത്യാസം ഒന്നും ഉണ്ടായില്ല. എല്ലായിടത്തും പ്രതിഫലിക്കപ്പെട്ടത് ഗ്രൂപ്പ് താല്പര്യം മാത്രം. വിഎം സുധീരന് ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇക്കാര്യം തുറന്ന് സമ്മതിക്കുന്നു. ഗ്രൂപ്പ് അടിസ്ഥനത്തിലെ ഈ സീറ്റ് വീതം വെയ്പ്പ് തന്നെ അടുത്ത ദിവസങ്ങളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് 92 സീറ്റില്‍
ആകെ 92 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ച് ജി ദേവരാജന്‍ പിന്മാറിയതോടെ ആ സീറ്റും കോണ്‍ഗ്രസ് ഏറ്റെടുത്തു. വടകര കൂടി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പിന്നീട് മാറ്റി.

ഗ്രൂപ്പ് സമവാക്യങ്ങള്‍
ഗ്രൂപ്പ് സമവാക്യങ്ങള്‍ തന്നെയാണ് ശേഷിക്കുന്ന സീറ്റിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതും കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്നത്. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാതിനിധ്യം കുറഞ്ഞ് പോയെന്ന വികാരം എ ഗ്രൂപ്പില്‍ ഇതിനോടകം ശക്തമാണ്. എ ഗ്രൂപ്പിന്റെ പരമ്പരാഗത സീറ്റായ ഇരിക്കൂര്‍ അടക്കം കൈവിട്ട് പോയതില്‍ അവര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ട്.

44 സീറ്റുകള്‍ ഐ ഗ്രൂപ്പിന്
പ്രഖ്യാപിച്ച 86 സീറ്റില്‍ 44 സീറ്റുകള്‍ ഐ ഗ്രൂപ്പിന് ലഭിച്ചുവെന്നാണ് അവരുടെ തന്നെ കണക്കുകള്‍ അവകാശപ്പെടുന്നത്. ഒരു ഗ്രൂപ്പിലും പെടാത്തവര്‍ 10 ഇടങ്ങളില്‍ മത്സരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പിന് ലഭിച്ചത് 32 സീറ്റുകള്‍ മാത്രം. ടി സിദ്ധീഖ്, പിസി വിഷ്ണുനാഥ് തുടങ്ങിയവര്‍ കൂടി പട്ടികയിലേക്ക് വരുമ്പോള്‍ ഇത് ഉയര്‍ന്നേക്കാം.

മാറ്റമുണ്ടായാലും
ഇനിയെത്ര പേര് പട്ടികയില്‍ ഇടം പിടിച്ചാലും ഐ ഗ്രൂപ്പിന്റെ മേധാവിത്വം കോണ്‍ഗ്രസ് പട്ടികയില്‍ തുടരും. അധികാരം ലഭിച്ചാല്‍ ആര് മുഖ്യമന്ത്രിയാവണം എന്നതില്‍ എംഎല്‍എമാരുടെ പിന്തുണ കൂടി നിര്‍ണ്ണായകമാവുന്ന സാഹചര്യത്തില്‍ ഈ കണക്കുകള്‍ക്ക് കോണ്‍ഗ്രസ് പാളയത്തില്‍ വലിയ പ്രാധാന്യമുണ്ട്.

സാമുദായിക സമവാക്യങ്ങള്‍
സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും പട്ടികയില്‍ മേധാവിത്വം ഉണ്ട്. സമുദായങ്ങള്‍ക്കും പോഷക സംഘടനകള്‍ക്കും പരമാവധി പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അതേസമയം മുസ്ലിങ്ങള്‍ക്ക് അര്‍ഹിച്ച പ്രധാന്യം ലഭിച്ചില്ലെന്ന് അവര്‍ക്കിടയിലെ സംഘടനകള്‍ ആരോപിക്കുന്നു.

പോഷക സംഘടനകളില്‍
പോഷക സംഘടനകളില്‍ നിന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഉപാധ്യക്ഷനും അടക്കമുള്ളവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ നിന്നും എസ് ലാലും പട്ടികയില്‍ ഇടം പിടിച്ചു. എന്നാല്‍ മറ്റ് പോഷക സംഘടനകളെ തഴഞ്ഞന്ന വികാരം ശക്തമാണ്.

ലതിക സുഭാഷിന്റെ പ്രതിഷേധം
വനിതകള്‍ക്ക് ഇത്തവണ വലിയ പ്രധാന്യം ഉണ്ടായില്ല. മഹിള കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് പോലും സീറ്റ് ലഭിച്ചില്ല. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് തലമുണ്ഡലനം ചെയ്ത് പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് പാര്‍ട്ടി വിട്ടു. ഏറ്റുമാനൂരില്‍ അവര്‍ യുഡിഎഫിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.

മഹിള കോണ്‍ഗ്രസ് അധ്യക്ഷ
മഹിള കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് പോലും സീറ്റ് നല്കാന് പാര്‍ട്ടി തയ്യാറായില്ലെന്ന വികാരമാണ് ലതിക സുഭാഷ് ആരോപിക്കുന്നത്. മറ്റൊരു പോഷക സംഘടനയായ ഐഎന്‍ടിയുസി പാടെ അവഗണിക്കപ്പെട്ടു. സംഘടനയുടെ സംസ്ഥാന നേതാവ് ആര് ചന്ദ്രശേഖരന് ഒരു സീറ്റിനായി സമ്മര്‍ദം നടത്തിയെങ്കിലും ഒരിടത്തും പരിഗണിക്കപ്പെട്ടില്ല.

ഐഎന്‍ടിയുസി
പാര്‍ട്ടിയുടെ അവഗണനയില്‍ പ്രതിഷേധിച്ച് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആലോചനയിലാണ് ഐഎന്‍ടിയുസി. ചിലരുടെ വ്യക്തിപരമായ താല്പര്യമാണ് ഐഎന്‍ടിയുസിയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ കാരണമെന്നും ഇതിന്റെ തിരിച്ചടി തെരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നാണ് ആര് രാമചന്ദ്രന് പറഞ്ഞത്.

ശേഷിക്കുന്ന സീറ്റില്‍
അതേസമയം, ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാവും. വട്ടിയൂര്‍ക്കാവിലേക്ക് ജ്യോതി വിജയകുമാറിനേയും പിസി വിഷ്ണുനാഥിനെ കുണ്ടറയിലേക്കുമാണ് പരിഗണിക്കുന്നത്. നിലമ്പൂരില്‍ വിവി പ്രകാശും കല്പറ്റയില് ടി സിദ്ധീഖും മത്സരിച്ചേക്കും. റിയാസ് മുക്കോളിയെ പട്ടാമ്പിയിലേക്ക് മാറ്റി തവനൂരില്‍ വീണ്ടും ഫിറോസ് കുന്നംപറമ്പിലിനെ പരിഗണിച്ചേക്കും.
നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications