കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇബ്രാഹിംകുഞ്ഞിനെ മെരുക്കാൻ മകന് കളമശ്ശേരി സീറ്റ്: കെഎം ഷാജിക്ക് കാസർഗോഡ്, അഴീക്കോട് മറ്റൊരാള്‍?

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായി. ഇതോടെ വെള്ളിയാഴ്ച സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറത്തുവന്നതോടെ സീറ്റ് വിഭജനം വേഗത്തിൽ പൂർത്തിയാക്കി സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടക്കാൻ നാളെ യുഡിഎഫിനുള്ളിൽ ചര്‍ച്ച നടക്കും.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

പിസി ജോര്‍ജിനെ ബിജെപിക്ക് വേണ്ടേ..; വിജയിച്ചാലും മുന്നണിയില്‍ തുടരുമോയെന്നതില്‍ ആശങ്കപിസി ജോര്‍ജിനെ ബിജെപിക്ക് വേണ്ടേ..; വിജയിച്ചാലും മുന്നണിയില്‍ തുടരുമോയെന്നതില്‍ ആശങ്ക

 ഇബ്രാഹിം കുഞ്ഞിന്റെ മകൻ?

ഇബ്രാഹിം കുഞ്ഞിന്റെ മകൻ?

പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ സംഭവത്തോടെ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. പകരം ഇദ്ദേഹത്തിന്റെ മകനെ കളമശ്ശേരി സീറ്റിലേക്ക് മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. മുസ്ലിം ലീഗിന്റെ സിപിഎമ്മിന്റെ സാധ്യതാ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളമശ്ശേരി സീറ്റിനായി ഗഫൂറും ടിഎ അഹമ്മദ് കബീറും തമ്മിലുള്ള മത്സരം കനക്കുകയാണ്.

മണ്ഡലം മാറി മുനീർ

മണ്ഡലം മാറി മുനീർ


കൂത്തുപറമ്പ് മണ്ഡലത്തിൽ പ്രസിഡന്റും വ്യവസായിയുമായ പികെ അബ്ദുള്ളയെയാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. കഴിഞ്ഞ തവണത്തേതിന് സമാനമായി മലപ്പുറത്ത് കെപിഎ മജീദും വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയും തന്നെയാണ് ഇത്തവണയും മത്സരിക്കുക. അതേ സമയം കുന്ദമംഗലം മണ്ഡലത്തിൽ നജീബ് കാന്തപുരമോ എംഎ റസാഖോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ല. മുസ്ലിം ലീഗ് നേതാവ് എംകെ മുനീറും ഇത്തവണ മണ്ഡലം മാറിയാണ് മത്സരിക്കുക. കോഴിക്കോട് സൗത്തിലെ സ്ഥാനാര്‍ഥിയായി മത്സരിച്ചുകൊണ്ടിരുന്ന മുനീര്‍ ഇത്തവണ കൊടുവള്ളിയിലായിരിക്കും മത്സരിക്കുക.

 കെഎം ഷാജി കാസർഗോഡ്?

കെഎം ഷാജി കാസർഗോഡ്?

അഴീക്കോട് എംഎല്‍എ കെഎം ഷാജിയെ കാസർഗോഡ് പരിഗണിക്കുമ്പോള്‍ ഇവിടെ എന്‍എ നെല്ലിക്കുന്നും പട്ടികയിലുണ്ട്. ഒരു തിരഞ്ഞെടുപ്പിൽ കൂടി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും പാർട്ടി അനുവദിച്ചാൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെഎം ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്നാണ് അഴീക്കോട് മണ്ഡലത്തിൽ കെ എം ഷാജിയെ മത്സരിപ്പിക്കുന്നതിൽ എതിർപ്പുയർന്നത്.

 ഷാജിയ്ക്ക് പകരക്കാരൻ

ഷാജിയ്ക്ക് പകരക്കാരൻ

കെ എം ഷാജിക്ക് പകരം അഴീക്കോട് അഡ്വ. അബ്ദുള്‍ കരീം ചേലേരിയാകും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക. തിരുരിൽ മത്സരിക്കാൻ എന്‍ ഷംസുദ്ദീന്റെ പേരാണ് തിരൂരില്‍ പരിഗണിക്കുക. എന്നാലും മണ്ണാര്‍ക്കാടാണ് ഷംസുദ്ദീന് പ്രഥമ പരിഗണന നൽകുന്നത്. തിരൂരിലേക്കുള്ള സാധ്യതാ പട്ടികയിൽ കുറുക്കോളി മൊയ്തീനാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

 ഒറ്റ വനിതാ സ്ഥാനാർത്ഥി

ഒറ്റ വനിതാ സ്ഥാനാർത്ഥി

സംസ്ഥാനത്തെ 12 മണ്ഡലങ്ങളില്‍ ഒന്നിലധികം പേരുകളാണ് ലീഗ് പരിഗണിക്കുന്നത്. മഞ്ചേശ്വരത്ത് എകെ അഷറഫും കല്ലട്ടറ മായിന്‍ ഹാജിയെയും പരിഗണിക്കുമ്പോള്‍ പെരിന്തല്‍മണ്ണ എംഎല്‍എ ആയ മഞ്ഞളാംകുഴി മലപ്പുറം ജില്ലയിലെ മങ്കടയിലാണ് പരിഗണിക്കുന്നത്. ഇവിടേക്ക് ഉമർ അറയ്ക്കലിനേയും പാർട്ടി പരിഗണിക്കുന്നുണ്ട്. യുത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെ താനൂരിലേക്കാണ് പരിഗണിക്കുന്നത്. അതേസമയം കോഴിക്കോട് സൗത്തില്‍ ഫിറോസിനെ പരിഗണിക്കാനും സാധ്യതയുണ്ട്.

 ചേലക്കരയിൽ വനിതാ സ്ഥാനാർത്ഥി

ചേലക്കരയിൽ വനിതാ സ്ഥാനാർത്ഥി

ചേലക്കരയില്‍ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ജയന്തി രാജനാണ് മത്സരിക്കുക. ലീഗ് ടിക്കറ്റിൽ ഇത്തവണ മത്സരിക്കുന്ന ഏക വനിതാ സ്ഥാനാര്‍ഥി കൂടിയാണ് ഇവർ. കുടുതൽ വനിതാ സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് ഇത്തവണ മത്സരിപ്പിക്കാത്തത് ഇകെ സുന്നികളുടെ എതിര്‍പ്പിനെ തുടർന്നാണെന്നും സൂചനയുണ്ട്. കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിം, ഏറനാട്ടില്‍ പികെ ബഷീര്‍, കോട്ടക്കലില്‍ സൈനുല്‍ ആബിദീന്‍, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ള, വള്ളിക്കുന്നില്‍ ഹമീദ് മാസ്റ്റര്‍, ഗുരൂവായൂരില്‍ സിഎച്ച റഷീദ്, തിരൂരങ്ങാടിയില്‍ പിഎംഎ സലാം എന്നിവരും സ്ഥാനാർത്ഥി പട്ടികയില്‍ ഇടംനേടിയിട്ടുള്ള നേതാക്കളാണ്. എന്നാൽ വെള്ളിയാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക തയ്യാറാകുക.

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

Recommended Video

cmsvideo
തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam

English summary
Kerala Assembly election 2021: Ibrahim Kunju's son will be contests from Kalamassery seat, League's discussions going on over candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X