ഇരുമുന്നണികൾക്കും ഭൂരിപക്ഷം കിട്ടില്ല, 35 സീറ്റ് ലഭിച്ചാല്‍ കേരളം എന്‍ഡിഎ ഭരിക്കുമെന്നാവർത്തിച്ച് സുരേന്ദ്രൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റ് ലഭിച്ചാല്‍ ബിജെപി കേരളം ഭരിക്കും എന്നുളള പ്രസ്താവന ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണ സംസ്ഥാനത്ത് എല്‍ഡിഎഫിനോ യുഡിഎഫിനോ ഭൂരിപക്ഷം ലഭിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരുന്നതോടെ കേരളത്തില്‍ ബിജെപി നിര്‍ണായക ശക്തിയാവും എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
താന്‍ മത്സരിച്ച മഞ്ചേശ്വരത്തും കോന്നിയിലും വിജയ പ്രതീക്ഷയാണ് ഉളളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ഇത്തവണ വിജയം ഉറപ്പാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 35 സീറ്റ് ലഭിച്ചാല്‍ കേരളം എന്‍ഡിഎ ഭരിക്കും എന്നുളള പ്രഖ്യാപനത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതായും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ കേരളത്തില്‍ സീറ്റ് നില ഉയര്‍ത്താനാവും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നേമം കൂടാതെ നാല് സീറ്റുകള്‍ കൂടി വിജയിക്കാനാവും എന്ന് ബിജെപി കണക്ക് കൂട്ടുന്നു. നേമം, മഞ്ചേശ്വരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട് സീറ്റുകളില്‍ ആണ് ബിജെപിക്ക് വിജയ പ്രതീക്ഷ. ഇത് കൂടാതെ നിരവധി സീറ്റുകളില്‍ പാര്‍ട്ടിക്ക് രണ്ടാമത് എത്താനും സാധിക്കും എന്നാണ് ബിജെപി വിലയിരുത്തല്‍. നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും ആണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.
Recommended Video
ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം
മഞ്ചേശ്വരത്ത് നേരിയ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ഇത്തവണ മഞ്ചേശ്വരം ഉറപ്പായും പിടിച്ചെടുക്കാനാവും എന്നാണ് ബിജെപി കരുതുന്നത്. പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരന് പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമേയുളള വോട്ടുകളും ലഭിക്കുന്നത് വിജയം ഉറപ്പാക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും ബിജെപി അട്ടിമറി വിജയം നേടും എന്നാണ് വിലയിരുത്തല്‍.
മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications