10 ലക്ഷം കുറഞ്ഞാലും 85 ലക്ഷം വോട്ട് കിട്ടും; യുഡിഎഫിന് അധികാരം ഉറപ്പെന്ന് ഐഐഎം പ്രൊഫസര്‍
തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കും എന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതുവരെ പുറത്ത് വന്ന പ്രീ-പോള്‍, എക്സിറ്റ്-പോള്‍ ഫലങ്ങളെല്ലാം പിണറായി വിജയന് നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാറിന് തുടര്‍ ഭരണം ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ഇന്ത്യാ-ടുഡെ ഉള്‍പ്പടേയുള്ള ചില ചാനലുകളുടെ സര്‍വെ അവകാശപ്പെടുന്നത് കേരളത്തില്‍ എല്‍ഡിഎഫിന് നൂറിലേറെ സീറ്റുകളുടെ വിജയമാണ്. എന്നാല്‍ മെയ് രണ്ടിന് യഥാര്ത്ഥി തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരം പിടിക്കുന്നതായിരിക്കും കാണുകയെന്നാണ് പ്രൊഫസര്‍ തോമസ് ജോസഫ് അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

എക്സിറ്റ് പോളുകള്‍ തള്ളുന്നില്ല
എക്സിറ്റ് പോളുകള്‍ തള്ളിക്കളയുന്നില്ല, എന്നാല്‍ അവ മുന്നോട്ട് വെയ്ക്കുന്ന സൂചനകള്‍ യുഡിഎഫിന്റെ വിജയമാണ് വ്യക്തമാക്കുന്നതെന്നാണ് ഡോ. തോമസ് അഭിപ്രായപ്പെടുന്നത്. ദീര്‍ഘകാലം ഐഐഎം ഉദയ്പൂര്‍ അദ്ധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫ്. 2011 മുതലുള്ള നിയമസഭ - ലോക്സഭ തിരഞ്ഞെടുപ്പുഫലങ്ങള്‍ സൂക്ഷ്മമായി പഠിച്ചതിനു ശേഷമാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം താന്‍ നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പ്രീ-പോള്‍ സര്‍വേകളില്‍
പ്രീ-പോള്‍ സര്‍വേകളില്‍ യുഡിഎഫിന് 41 സീറ്റുകള്‍ മാത്രം പ്രവചിച്ചിരുന്നവര്‍ ഇപ്പോള്‍ യുഡിഎഫിന് 60 സീറ്റുകളാണ് അവകാശപ്പെടുന്നത്. 90 സീറ്റുകളോളം നേടുമെന്ന എല്‍ഡിഎഫിന്റെ സാധ്യത 75 സീറ്റുകളിലേക്ക് ഒതുങ്ങിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷും യുഡിഎഫിന്റെ മുന്നേറ്റവും എല്‍ഡിഎഫിന്റെ ഇറക്കവുമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

വലിയ ഭൂരിപക്ഷത്തില്‍
മുന്നോട്ട് കയറി വരുന്ന യുഡിഎഫ് യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. യുഡിഎഫിന്റെ സീറ്റ് നില നൂറ് കടന്നാലും ഈ സാഹചര്യത്തില്‍ അത്ഭുതപ്പെടാനില്ലെന്നും മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ഡോ. തോമസ് പറയുന്നു. കേരളത്തില്‍ യുഡിഎഫിന്റെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വ്യക്തികൂടിയാണ് അദ്ദേഹം.

ലോക്സഭ തിരഞ്ഞെടുപ്പില്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ വോട്ടുകള്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൂടുന്നതാണ് പൊതു രീതി. 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 76 ലക്ഷം വോട്ടായിരുന്നു ലഭിച്ചത്. എന്നാല്‍ 2011 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അത് 78 ലക്ഷമായി. യുഡിഎഫിന് അധികാരവും ലഭിച്ചു.

76 ലക്ഷം
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 76 ലക്ഷം വോട്ടായിരുന്നു യുഡിഎഫിന് ലഭിച്ചത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അത് 78 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ അന്ന് ഭരണം ലഭിച്ചില്ല. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കി. മൊത്തം രണ്ട് കോടി മൂന്ന് ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യുഡിഎഫിന് 95 ലക്ഷം വോട്ടും 19 സീറ്റും ലഭിച്ചു.

എല്‍ഡിഎഫന് ലഭിച്ചത്
71 ലക്ഷം വോട്ടുകളാണ് എല്‍ഡിഎഫന് ലഭിച്ചത്. 123 നിയമസഭ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനിന്നു. ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏകദേശം 2 കോടി എട്ടു ലക്ഷത്തോളം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ യുഡിഎഫിന് വലിയ പ്രതീക്ഷയാണ് ഉള്ളത്

95 ലക്ഷം വോട്ടുകള്‍
ലോക്സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 95 ലക്ഷം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ നിന്നും 10 ലക്ഷം കുറഞ്ഞാലും 85 ലക്ഷമുണ്ടാവും. മറുവശത്ത് യുഡിഎഫിന് പത്ത് ലക്ഷം വോട്ടുകള്‍ കൂടിയാലും എല്‍ഡിഎഫിന് 81 ലക്ഷം വോട്ടുകളെ ലഭിക്കുകയുള്ളു. യുഡിഎഫിന് ഇത്തവണ വലിയ തോതില്‍ വോട്ടുകുറയാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
Recommended Video

പിന്നിലെ കാരണം
ഗ്രൂപ്പ് വൈരം മറന്ന് മികച്ച സ്ഥാനാര്‍ത്ഥികളെയാണ് യുഡിഎഫ്. രംഗത്തിക്കിയത്. പല മണ്ഡലങ്ങളിലും അത് വിധിയെ സ്വാധീനിക്കും. കള്ളവോട്ടുകളും ഇത്തവണ വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ചെന്നിത്തല ഉള്‍പ്പടേയുള്ള നേതാക്കളുടെ ആത്മവിശ്വാസത്തിന് പിന്നിലിതാണ്. ലോക്സഭ തിരഞ്ഞെടുപ്പിലേത് പോലെ ഇക്കുറിയും ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിരുന്നു..
ഗ്ലാമറസ് ഒട്ടും ചോരാതെ ലാവണ്യ ത്രിപാഠിയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
-
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി











Click it and Unblock the Notifications