‘തുടര്‍ഭരണത്തില്‍ എനിക്കത്ര താല്‍പര്യമില്ല'; കാരണം എന്തെന്ന് പറഞ്ഞ് ഇന്നസെന്റ്
കൊല്ലം; കേരളത്തിൽ തുടർ ഭരണത്തിനോട് അത്ര താത്പര്യമില്ലെന്ന് നടനും മുൻ എംപിയുമായ ഇന്നസെന്റ്. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്. ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാവുമെന്നും അതിനാലാണ് തുടര്‍ഭരണത്തില്‍ താല്‍പര്യമില്ലാത്തതെന്നും ഇന്നസെന്റ് പറഞ്ഞു.

ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇങ്ങോട്ട് വരുന്നു. അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവെയ്ക്കണം എന്ന് മാ്രമാണ് അവർക്ക് പറയാൻ ഉള്ളത്.
എനിക്ക് പപ്പടം വേണം എന്ന് പറഞ്ഞ് കുട്ടി കരഞ്ഞാൽ അത് കൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല.അതോടെ മുഖ്യമന്ത്രി മാറി പിണറായി വിജയൻ രാജിവയ്ക്കണമെന്നായി, അതും മാറി വിജയൻ എന്നാക്കി, ഇന്നസെന്റ് പരിഹസിച്ചു.
ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാൻ ചോദിച്ചു, എത്രയോ നാളുകളായി അവർ ഇങ്ങനെ രാജിവയ്ക്കൂ, രാജിവയ്ക്കൂ എന്നു പറയുന്നു എന്നാൽ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.' അപ്പോൾ അദ്ദേഹം പറഞ്ഞു, ' ഇന്നസെന്റേ, ഞാൻ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യിൽ ഏൽപിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേയെന്ന്, ഇന്നസെന്റ് പറഞ്ഞു. .മുകേഷിനെ എല്ലാവരും വിജയിപ്പിക്കണം. അങ്ങനെ കേരളത്തിലൊരു തുടർഭരണത്തിലൂടെ പിണറായി സർക്കാർ അധികാരത്തിൽ വരണമെന്നും ഇന്നസെന്റ് പറഞ്ഞു.
പര്‍നീതി ചോപ്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications