കോണ്‍ഗ്രസിനെ കാത്ത് മുട്ടന്‍ പണി വരുന്നു; ബദല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും, കട്ടക്കലിപ്പില്‍ ഐഎന്‍ടിയുസി
കൊച്ചി: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസമാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ സംഭവിച്ചിരുന്നു. പട്ടികയില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് രാജിവച്ച് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐഎന്‍ടിയുസി.
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

അവഗണനയാണെങ്കില്‍
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിക്കാത്തതില്‍ വമ്പന്‍ പ്രതിഷേധമാണ് ഐഎന്‍ടിയുസി രേഖപ്പെടുത്തിയത്. സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് ഇപ്പോള്‍ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ബാക്കി വരുന്ന മണ്ഡലങ്ങളില്‍ പട്ടിക വരുമ്പോള്‍ അവഗണനയാണെങ്കില്‍ 17 സബ്കമ്മിറ്റി കൂടി ഏതൊക്കെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് തീരുമാനിക്കും.

ജാഥ നടത്തും
ഐഎന്‍ടിയുസി എറണാകുളം ജില്ലാ പ്രസിഡന്റ് കെകെ ഇബ്രാഹിം കുട്ടിയാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ ജില്ലകളിലും നാളെ പ്രതിഷേധ ജാഥ നടത്തുന്നതിന് ഐഎന്‍ടിയുസി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മണപ്പാട്ടി പറമ്പില്‍ നിന്ന് ആരംഭിക്കുന്ന ജാഥ ഹൈക്കോടതി ജംഗ്ഷനില്‍ അവസാനിക്കും.

മാഫിയഭരണം
കേരളത്തിലെ കോണ്‍ഗ്രസില്‍ നടക്കുന്നത് മാഫിയ ഭരണമാണെന്ന് ഐഎന്‍ടിസുസി എറണാകുളം ജില്ല സെക്രട്ടറി ടികെ രമേശന്‍ പറഞ്ഞു. സ്‌പോണ്‍സറില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ലീഡറിന് ശേഷം ഐഎന്‍ടിയുസിയെ ആരും പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അവഗണിക്കുകയാണ്
ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വന്ന ശേഷം രാജ്യത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംഘടനയായിട്ട് കൂടി അവഗണന തുടരുകയാണ്. കെപിസിസിക്ക് ഐഎന്‍ടിയുസലി 21 പേരുടെ പട്ടികയാണ് നല്‍കിയത്. അന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് തരണമെന്ന് പറഞ്ഞു. അങ്ങനെ അഞ്ച് പേരുടെ പട്ടിക നല്‍കിയെങ്കിലും ആരെയും പരിഗണിച്ചില്ല.

ശക്തമായ പ്രതിഷേധം
ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനം നടത്തുന്ന സംഘടനയായിട്ടും അവഗണിക്കുകയാണ്. ഇതില്‍ കടുത്ത പ്രതിഷേധമുണ്ട്. കേരളത്തില്‍ മാത്രം 35 ലക്ഷം അംഗത്വമുള്ള സംഘടനയാണ് ഐഎന്‍ടിയുസിയെന്നും അദ്ദേഹം പറഞ്ഞു. വൈപ്പിനില്‍ സ്ഥാനാര്‍ത്ഥിയാക്കിയ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോര്‍ഡിനേറ്റര്‍ അഞ്ച് പേരെ പോലും സംഘടിപ്പിക്കാന്‍ പറ്റാത്ത ആളാണെന്നും ടികെ രമേശന്‍ വ്യക്തമാക്കി.
ക്യൂട്ടായി ഐശ്വര പ്രസാദ്; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications