കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9 സീറ്റുകളിൽ നിന്ന് കുതിച്ചുയരുമോ കോൺഗ്രസ്; 11 ജില്ലകളിൽ കളിമാറും.. മലബാറിൽ ലക്ഷ്യം 15 സീറ്റ്

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിര‍ഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് 101 മണ്ഡലങ്ങളിലാണ് എൽഡിഎഫിന് മുന്നേറാൻ കഴിഞ്ഞത്. അതായത് കഴിഞ്ഞ തവണ നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളേക്കാൾ 10 സീറ്റ് അധികം, 91 സീറ്റുകളായിരുന്നു ഇടതുമുന്നണിക്ക് 2016 ൽ ലഭിച്ചത്. ജോസ് കെ മാണിയുടെ കൂടി പിൻബലത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ അനായാസ വിജയം നേടാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്.

അതേസമയം എന്തുവിലകൊടുത്തും പിണറായി സർക്കാരിനെ താഴെയിറക്കുമെന്നാണ് യുഡിഎഫും കോൺഗ്രസും അവകാശപ്പെടുന്നത്. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് അധികാരത്തിലേക്കുള്ള വഴി എളുപ്പമാകുമോ.

കോൺഗ്രസ് വിയർക്കും

കോൺഗ്രസ് വിയർക്കും

ഇത്തവണ ഭരണം ലഭിച്ചില്ലേങ്കിൽ ഇനി കോൺഗ്രസിനും യുഡിഎഫിനും ഒരു തിരിച്ച് വരവ് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ കൊണ്ട് പിടിച്ചുള്ള പ്രചരണങ്ങളിലേക്ക് കടന്നിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. മലബാറിലും മധ്യ തിരുവിതാംകൂറിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കിയാലേ ഇനി ഭരണം പിടിക്കാനകൂവെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.

ഘടകക്ഷികൾ പറയുന്നത്

ഘടകക്ഷികൾ പറയുന്നത്

നിലവിൽ 103 മണ്ഡലങ്ങളിലായി ആകെ 9 സീറ്റുകളാണ് കോൺഗ്രസിന് ഉള്ളത്. സംസ്ഥാനത്ത് ആകെ 21 സീറ്റുകളും. അതേസമയം ഇത്തവണ കോൺഗ്രസും കൂടുതൽ സീറ്റുകൾ നേടിയേ മതിയാകൂവെന്നാണ് ഘടകക്ഷികൾ വ്യക്താക്കുന്നു. മലബാറിൽ 35 സീറ്റുളാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇതിൽ 15 സീറ്റുകൾ വരെയെങ്കിലും കോൺഗ്രസ് നേടണമെന്ന് ഘടകകക്ഷികൾ ചൂണ്ടിക്കാട്ടുന്നു.

മത്സരിച്ചത് 31 സീറ്റുകളിൽ

മത്സരിച്ചത് 31 സീറ്റുകളിൽ

കഴിഞ്ഞ തവണ 31 സീറ്റുകളിലായിരുന്നു കോൺഗ്രസ് മത്സരിച്ചിരുന്നത്. ഇതിൽ ആകെ ജയിക്കാനായത് ആകട്ടെ ആറ് മണ്ഡലങ്ങളിൽ മാത്രം. നാല് സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ കോൺഗ്രസിന് നഷ്ടമായി. കോഴിക്കോട്,കാസർഗോഡ് ജില്ലകളിൽ നിലംതൊടാൻ പോലും സാധിച്ചില്ല.

നഷ്ടപ്പെട്ട സീറ്റുകൾ

നഷ്ടപ്പെട്ട സീറ്റുകൾ

കണ്ണൂർ, മാനന്തവാടി, നിലമ്പൂർ, പട്ടാമ്പി മണ്ഡലങ്ങൾ നഷ്ടപ്പെട്ടപ്പോൾ
പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളിലായിരുന്നു വിജയം.
നേരത്തേ കോൺഗ്രസിന്റെയും പിന്നീട് എൽജെഡിയുടെയും സിറ്റിങ് സീറ്റായ കൽപറ്റയും കഴിഞ്ഞ തവണ കൈവിട്ടിരുന്നു.

അഞ്ച് സീറ്റുകൾ ഏറ്റെടുക്കും

അഞ്ച് സീറ്റുകൾ ഏറ്റെടുക്കും

എൽജെഡി മുന്നണി മാറിയ സാഹചര്യത്തിൽ ഇത്തവണ കൽപ്പറ്റ സീറ്റിൽ മത്സരിക്കാനാണ് കോൺഗ്രസ് തിരുമാനം. ഈ അഞ്ച് സീറ്റുകൾക്കൊപ്പം സിറ്റിംഗ് സീറ്റുകൾ കൂടി ലഭിച്ചാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്.

എറണാകുളത്ത്

എറണാകുളത്ത്

മധ്യതിരുവിതാംകൂറിൽ കോൺഗ്രസ് വലിയ വിലകൊടുകേണ്ടി വരുമെന്നാണ് രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് തേരോട്ടത്തിലും യുഡിഎഫിന് പിടിച്ച് നൽക്കാൻ സാധിച്ച ജില്ലയാണ് എറണാകുളം. എന്നാൽ ഇത്തവണ ഇവിടെ ഇടതുപക്ഷം വലിയ മുന്നേറ്റം നടത്തിയിരുന്നു.

കെവി തോമസ് ഉയർത്തുന്ന വെല്ലുവിളി

കെവി തോമസ് ഉയർത്തുന്ന വെല്ലുവിളി

കോൺഗ്രസിൻറെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ഇടതുമുന്നണി ശക്തമാക്കി കഴിഞ്ഞു. കൊച്ചി മേഖലയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസിനെ മെരുക്കാൻ സാധിച്ചെങ്കിലും തന്റെ മകൾക്ക് സീറ്റ് വേണമെന്ന ആവശ്യം തോമസ് ഉയർത്തുന്നുണ്ട്.

കോട്ടയത്ത്

കോട്ടയത്ത്

തോമസിന്റെ മകൾക്ക് സീറ്റ് നൽകിയാൽ പ്രാദേശിക നേതൃത്വം ഇടയുമെന്ന കാര്യത്തിൽ തർക്കമില്ല. മറിച്ചൊരു തിരുമാനമെടുത്താൽ കെവി തോമസ് ഉയർത്തുന്ന വെല്ലുവിളിയും കോൺഗ്രസിന്റെ ആശങ്ക ഉയർത്തുന്നുണ്ട്. ഇത്തവണ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന കോട്ടയം ജില്ലയിൽ കോൺഗ്രസ് വിയർക്കുമെന്ന് തദ്ദേശ കണക്കുകൾ വ്യക്തമാക്കുന്നുണഅട്.

ആറ് സീറ്റുകൾ

ആറ് സീറ്റുകൾ

ജില്ലയിൽ ആറ് സീറ്റുകളിൽ മത്സരിക്കണമെന്നാണ് കോൺഗ്രസിൽ ആവശ്യം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ തവണ 9 സീറ്റിൽ ആറിൽ കേരള കോൺഗ്രസും മൂന്നിൽ കോൺഗ്രസുമാണ് മത്സരിച്ചത്. കേരള കോൺഗ്രസ് മത്സരിച്ച കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ മണ്ഡലങ്ങൾ ഏറ്റെടുക്കണമെന്നാണ് പാർട്ടിയിലെ പൊതുവികാരം.

ഇടുക്കി ജില്ലയിൽ

ഇടുക്കി ജില്ലയിൽ

ചങ്ങനാശേരിയും ഏറ്റെടുക്കണമെന്ന് ചർച്ചയും കോൺഗ്രസിൽ ഉണ്ട്.
എന്നാൽ കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകൾ വിട്ടുകൊടുക്കില്ലെന്ന് പിജെ ജോസഫ് നിലപാടെടുത്തിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ യുഡിഎഫും മൂന്ന് സീറ്റില്‍ എൽഡിഎഫുമാണ് കഴിഞ്ഞ തവണ ജയിച്ചത്.

ഏറ്റെടുക്കണമെന്ന്

ഏറ്റെടുക്കണമെന്ന്

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും തൊടുപുഴയില്‍ പിജെ ജോസഫും ജയിച്ചു.ഉടുമ്പന്‍ചോലയില്‍ എംഎം മണിയും ദേവികുളത്ത് എസ് രാജേന്ദ്രനും പീരുമേട് ഇഎസ് ബിജിമോളുമാണ് ജയിച്ചത്..ഇത്തവണ കോൺഗ്രസ് ശക്തി കേന്ദ്രമായ ഇടുക്കി ഏറ്റെടുക്കണമെന്നാണ് പാർട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാൽ പിജെ ജോസഫ് വിഭാഗം ഇതിന് വഴങ്ങിയേക്കില്ല.

ഹരിപ്പാട് ആശങ്ക

ഹരിപ്പാട് ആശങ്ക

ആലപ്പുഴയിൽ കഴിഞ്ഞ തവണ യുഡിഎഫ് ആശ്വസിക്കാൻ വകയുണ്ടായിരുന്ന ഏക സീറ്റ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടായിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പിൽ പക്ഷേ ഹരിപ്പാട് യുഡിഎഫിനെ കൈവിട്ടു. എട്ടു പഞ്ചായത്തുകളുടെയും ഹരിപ്പാട് നഗരസഭയുടെയും ഭരണം കൈയാളിയിരുന്ന യുഡിഎഫിന് ഇക്കുറി 3 പഞ്ചായത്തുകൾ മാത്രമാണ് ലഭിച്ചത്.

കൊല്ലവും തിരുവനന്തപുരവും

കൊല്ലവും തിരുവനന്തപുരവും

കൊല്ലത്ത് നിലവിൽ ഒരു സീറ്റ് പോലും പാർട്ടിക്ക് ഇല്ല. ആകെയുള്ള 11 സീറ്റിലും കഴിഞ്ഞ തവണ എൽഡിഎഫ് ആണ് വിജയിച്ചത്. തിരുവനന്തപുരത്ത് 2016 ൽ നാല് സീറ്റുകളിലായിരുന്നു ഭരണം കിട്ടിയത്. ഇതിൽ വട്ടിയൂർക്കാവ് 2019 ൽ നഷ്ടപ്പെടുകയും ചെയ്തു.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
Kerala assembly election 2021; it won't be easy for congress to get more seats in coming election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X