കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ടിക്കറ്റില്‍ മത്സരിച്ചാല്‍ വിജയം ഉറപ്പ്; കേരളത്തില്‍ എന്‍ഡിഎ ഭരണത്തിലെത്തും: ജേക്കബ് തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് മുന്‍ഡിജിപി ജേക്കബ് തോമസ്. ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം തുറന്ന് പറയുന്നു. ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും സംസ്ഥാനത്ത് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. തനാഗ്രഹിക്കുന്ന നല്ലൊരു കേരളം എന്ന സ്വപ്നം പ്രാവര്‍ത്തികമാക്കാന്‍ ഇരു മുന്നണികള്‍ക്കും സാധിച്ചിട്ടില്ല. സ്വാഭാവികമായും സംസ്ഥാനത്ത് നിലവിലുള്ള പ്രതീക്ഷയുള്ള മൂന്നാമത്തെ മുന്നണി ബിജെപിയുടെ നേതൃത്വത്തില്‍ ഉള്ള എന്‍ഡിഎ ആണെന്നും അദ്ദേഹം തുറന്ന് പറയുന്നു.

ജേക്കബ് തോമസ് ചോദിക്കുന്നു

ജേക്കബ് തോമസ് ചോദിക്കുന്നു

ഈ കഴിഞ്ഞ 40 വര്‍ഷവും ഈ നാട് ഭരിച്ചത് യുഡിഎഫും എല്‍ഡിഎഫും ആയിരുന്നു. എന്‍റെ ഒരു അനുഭവത്തില്‍ നാട്ടില്‍ ഉണ്ടായത് പുരഗോതി അല്ലെന്ന് പറയേണ്ടി വരും. നമ്മുടെ വലിയൊരു സ്വത്താണ് കാലാവസ്ഥ. അത് ഇപ്പോള്‍ കളഞ്ഞു കുളിച്ചിരിക്കുന്നു. അത് തിരികെ കൊണ്ടുവരാന്‍ പറ്റാത്ത രീതിയില്‍ ഒരു നാശം ഈ നാട്ടില്‍ കഴിഞ്ഞ 40 വര്‍ഷമായി ഉണ്ടാക്കിയത് ആരാണെന്നും ജേക്കബ് തോമസ് ചോദിക്കുന്നു. മാതൃഭൂമി ഡോട്ട്.കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറകോട്ട് പോവും

പുറകോട്ട് പോവും

തീര്‍ച്ചയായും ഭരണത്തില്‍ ഉണ്ടായിരുന്നവര്‍ക്ക് തന്നെയാണ് ഇതിന്‍റെ ഉത്തരവാദിത്തം. എല്‍ഡിഎഫ് യുഡിഎഫ് എന്ന രീതിയില്‍ കേരള ഭരിച്ചു കൊണ്ടിരുന്നാല്‍ ഇനിയും ഇങ്ങനെ നമ്മള്‍ പുറകോട്ട് പോയിക്കൊണ്ടിരിക്കും. അതിനൊരു മാറ്റം ഉണ്ടായേ പറ്റു. മാറ്റം എന്നത് ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണെന്ന് അവരുമായി സംവദിക്കേണ്ടതുണ്ട്. ജനങ്ങള്‍ ചിലപ്പോള്‍ അത് പെട്ടെന്ന് തിരിച്ചറിയണമെന്നില്ലെന്നും അദ്ദേഹം പറയുന്നു.

 ബിജെപിയുടെ ഭാഗം

ബിജെപിയുടെ ഭാഗം

ഞാന്‍ ബിജെപിയുടെ ഭാഗമാവുകയും അവര്‍ എന്നെ അംഗീകരിക്കുകയും ചെയ്താല്‍ അതിലൂടെ അവര്‍ ഈ നാടിന് നല്‍കുന്ന സന്ദേശം എന്തായിരിക്കും. ഞാന്‍ മുന്നോട്ട് വെക്കുന്ന നിലപാടുകള്‍ അവര്‍ക്ക് സ്വീകാര്യമണെന്നല്ലേ അവര്‍ വ്യക്തമാക്കുന്നത്. അത് നല്ല കാര്യമാണ്. എന്‍റെ വികസനത്തിന്റേതായ, പരിസ്ഥിതിയുടേതായ, സാമൂഹ്യ മനോഭാവത്തിന്റേതായ കാഴ്ചപ്പാടുകള്‍ ബിജെപിക്ക് സ്വീകാര്യമാണെങ്കില്‍ അതെനിക്കും അനുയോജ്യമാണെന്ന് കരുതുന്നു.

കേരളം ഭിരിച്ചിട്ടില്ല

കേരളം ഭിരിച്ചിട്ടില്ല

ബിജെപി നയിക്കുന്ന എന്‍ഡിഎ ഇതുവരെ കേരളം ഭിരിച്ചിട്ടില്ല. എന്‍റെ പ്രവര്‍ത്തന മണ്ഡലവും ഇനിയുള്ള കാലം ഞാന‍് ജീവിക്കാന്‍ ഉദ്ദേശിക്കുന്നതും ഇവിടെയാണ്. അപ്പോള്‍ ഇതുവരെ അധികാരത്തില്‍ വരാത്ത ഒരു പാര്‍ട്ടിയെ എന്‍റെ സ്വപ്നത്തിലുള്ള തരത്തില്‍ മാറ്റിയെടുത്ത് മികച്ചൊരു ഭരണത്തിന് അല്ലേ ഞാന്‍ ശ്രമിക്കേണ്ടതെന്നും ജേക്കബ് തോമസ് ചോദിക്കുന്നു.

നാലര കഴിഞ്ഞിട്ടും

നാലര കഴിഞ്ഞിട്ടും

കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്തെ പല തീരുമാനങ്ങളും അഴിമതിയാണെന്ന് പറഞ്ഞാണല്ലോ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്തെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ അഞ്ച് മന്ത്രിമാരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വര്‍ഷം നാലര കഴിഞ്ഞിട്ടും ആ കമ്മറ്റിയെപറ്റി എവിടയെങ്കിലും കേട്ടിട്ടുണ്ടോ.

ഓപ്ഷന്‍ ബിജെപി മാത്രം

ഓപ്ഷന്‍ ബിജെപി മാത്രം

ഇത് വ്യക്തമാക്കുന്നത് ഇരു മുന്നണികളും ഒരു തുടര്‍ച്ച തന്നെയാണെന്നല്ലേ? രണ്ടു മുന്നണികള്‍ ഭരിക്കുമ്പോഴും ഒരേ വകുപ്പില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു ഞാന്‍. അതുകൊണ്ട് കൂടിയാണ് ഇക്കാര്യം ഞാന്‍ പറഞ്ഞത്. മുന്നാമതായി എന്‍ഡിഎ എന്ന ഓപ്ഷന്‍ മാത്രമാണ് നമുക്ക് മുന്നില്‍ ഉള്ളത്. വേരൊരു പൊളിറ്റിക്കല്‍ ഫോര്‍മേഷന്‍ കേരളത്തില്‍ ഇല്ലല്ലോയെന്നും അദ്ദേഹം പറയുന്നു.

ട്വന്‍റി-20 പോലെ

ട്വന്‍റി-20 പോലെ

ട്വന്‍റി-20 പോലെ ചില പുതിയ തലമുള സംവിധാനങ്ങളൊക്കെ വന്നിട്ടുണ്ട്. എന്നാല്‍ അവയ്ക്കൊക്കെ പ്രാഥമിക തലത്തില്‍ മാത്രമേ പ്രാതിനിധ്യമുള്ളു. അതൊക്കെ നല്ല പരീക്ഷണങ്ങളാണ്. അവയൊക്കെയും നമുക്ക് ആവശ്യമാണ്. ഇത്തരം പരീക്ഷണങ്ങളില്‍ കൂടിയാണ് ഒരു ജനസമൂഹം വികസിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് പരീക്ഷിക്കാന്‍ സാധിക്കുന്ന മറ്റൊരു രാഷ്ട്രീയ മാതൃക എന്‍ഡിഎ ആണെന്നും അദ്ദേഹം പറയുന്നു.

മത്സരിച്ചാല്‍ ജയിക്കും

മത്സരിച്ചാല്‍ ജയിക്കും

മത്സരിച്ചാല്‍ ജയിക്കുമെന്ന് കരുതുന്ന ചില മണ്ഡലങ്ങളുണ്ട്. ഞാന്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മറ്റുള്ളവരെപ്പോലെ സ്വന്തം മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യത എനിക്ക് കുറവാണ്. ഞാന്‍ നാട്ടില്‍ നിന്നും മാറിയിട്ട് വര്‍ഷങ്ങളായി. കേരളത്തില്‍ പലയിടത്തും ജോലി ചെയ്ത എനിക്ക് പല സ്ഥലത്തും നല്ല ബന്ധങ്ങള്‍ ഉണ്ട്.

ജയിക്കാന്‍ വേണ്ടി മാത്രം

ജയിക്കാന്‍ വേണ്ടി മാത്രം


അതുകൊണ്ട് തീര്‍ച്ചയായിട്ടും ഞാന്‍ മത്സരിച്ചാല്‍ ജയിക്കുക തന്നെ ചെയ്യും. ഏത് മണ്ഡലത്തില്‍ നിന്നും മത്സരിക്കാം എന്നുള്ള കാര്യത്തില്‍ ഞാനൊരു പഠനം നടത്തിക്കൊണ്ടിരിക്കുന്ന സമയമാണ്. നിന്നാല്‍ ജയിച്ചിരിക്കും. 100 ശതമാനം ഉറപ്പാണ്. ജയിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ നില്‍ക്കുന്നത്. എന്തിന് വേണ്ടി മത്സരിക്കുന്നു എന്നതില്‍ എനിക്ക് വ്യക്തമായ കാഴ്ച്ചപാട് ഉണ്ടെന്നും അദ്ദേഹം പറയുന്നു.

സംഘിയെന്ന് വിളിക്കുന്നത്

സംഘിയെന്ന് വിളിക്കുന്നത്

സംഘിയെന്ന് വിളിക്കുന്നതില്‍ തനിക്ക് അഭിമാനമാണെന്നും അതൊരു മോശം വാക്കല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.സംഘി എന്നു പറയുന്നത് സംഘപരിവാര്‍ എന്ന വാക്കില്‍ നിന്നുണ്ടായതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആര്‍എസ്എസ്, ബിജെപി അങ്ങനെ കുറെയധികം സംഘടനകളെ ഉള്‍ക്കൊള്ളുന്ന ഒരു കുടുംബമാണ്. ആ കുടുംബത്തിലെ അംഗമെന്ന് വിളിക്കുന്നതില്‍ അഭിമാനവമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
kerala assembly election 2021; Jacob Thomas says victory is guaranteed if he contests on BJP ticket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X