Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് യാക്കോബായ സഭ; ബിജെപിക്ക് തിരിച്ചടി

ഇടതുപക്ഷം സഭയെ ഉപദ്രവിച്ചട്ടില്ലെന്ന് പറഞ്ഞ കുര്യാക്കോസ് മാർ തെയോഫിലോസ് പള്ളിതർക്കർക്കത്തിൽ ഓർഡിനൻസ് കൊണ്ടുവരാത്തതിൽ നിരാശയുണ്ടെന്നും കൂട്ടിച്ചേർത്തു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സമദൂര നയമെന്ന് വ്യക്തമാക്കി യാക്കോബായ സഭ. എല്ലാ മുന്നണികളോടും ഒരേ നിലപാടായിരിക്കുമെന്ന് യാക്കോബായ സഭാ വക്താവ് കൂര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപൊലീത്ത പറഞ്ഞതായി ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം സഭാ സിനഡ് ചേർന്നിരുന്നു. ഇതിന് ശേഷമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി സഭാനേതൃത്വം രംഗത്തെത്തിയത്.

Jacobite

ഇടതുപക്ഷം സഭയെ ഉപദ്രവിച്ചട്ടില്ലെന്ന് പറഞ്ഞ കുര്യാക്കോസ് മാർ തെയോഫിലോസ് പള്ളിതർക്കർക്കത്തിൽ ഓർഡിനൻസ് കൊണ്ടുവരാത്തതിൽ നിരാശയുണ്ടെന്നും കൂട്ടിച്ചേർത്തു. 202ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭ ഇടതുപക്ഷത്തിന് അനുകൂലമായ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.

അതേസമയം സഭയുടെ നിലപാട് ബിജെപിക്ക് തിരിച്ചടിയാകും. നേരത്തെ യാക്കോബായ-ഓർത്തഡോക്സ് തർക്ക വിഷയങ്ങളിലടക്കം പ്രധാനമന്ത്രിയുടെ സാനിധ്യത്തിൽ ബിജെപി ചർച്ചയ്ക്ക് അവസരമൊരുക്കിയിരുന്നു. ഇതോടാപ്പം കേരളത്തിൽ കത്തോലിക്ക സഭാ നേതൃത്വവുമായി അടുക്കാനും ദേശീയ ഘടകം സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു.

ഒരുഘട്ടത്തിൽ യാക്കോബായ സഭ എൻഡിഎയുടെ സ്ഥാനാർഥി നിർണയത്തിലടക്കം നിർണായക സ്വാധീനം ചെലുത്തുമെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു. എറണാകുളത്തെ 5 മണ്ഡലങ്ങളിൽ എൻഡിഎയ്ക്കായി സഭാ സ്ഥാനാർഥികൾ മത്സരിക്കുന്നതും പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ സമദൂരമെന്ന നിലപാടിലേക്ക് സഭ എത്തുകയായിരുന്നു.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

അതേസമയം ഓർത്തഡോക്സ് വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമം തുടരുകയാണ് ബിജെപി. സഭയ്ക്ക് നിർണായക ശക്തിയാകാൻ കഴിയുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലടക്കം സഭാ സ്ഥാനാർഥികളാണ് പരിഗണനയിലുള്ളത്. ഇടത് വലത് മുന്നണികളിൽ നിന്നും മാറി ചിന്തിക്കുകയാണ് ഓർത്തഡോക്സ് വിഭാഗവും.

അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+