• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്ന് ദളുകള്‍ ലയിച്ച് യുഡിഎഫ് ഘടകക്ഷിയാകുന്നു; കൂടെ കാപ്പനും, ബിജെഎസിനെ സഹകരിപ്പിക്കും

തിരുവനന്തപുരം: എന്‍സിപി വിട്ട് യുഡിഎഫ് പാളയത്തിലേക്ക് എത്തിയ മാണി സി കാപ്പന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പടേയുള്ളവര്‍ ഈ അഭിപ്രായക്കാരാണ്. എന്നാല്‍ മുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്‍റെ ഘടകക്ഷിയാവാനാണ് കാപ്പന്‍റെ തീരുമാനം. ഉറപ്പ് ലഭിച്ച പാലായ്ക്ക് പുറമെ രണ്ട് സീറ്റുകള്‍ കൂടി മുന്നണിയില്‍ നിന്നും ചോദിച്ച് വാങ്ങാനാണ് കാപ്പന്‍റെ നീക്കം. എന്നാല്‍ ഘടകക്ഷി ആയാലും ഇല്ലെങ്കിലും പാലാ സീറ്റിന്‍റെ കാര്യത്തില്‍ മാത്രമാണ് മറ്റ് കോണ്‍ഗ്രസ് നേതാക്കളും കാപ്പന് ഉറപ്പ് നല്‍കുന്നുള്ളു. കോണ്‍ഗ്രസില്‍ ചേരണമെന്ന് മുല്ലപ്പള്ളി പറഞ്ഞെങ്കിലും ഘടകക്ഷി ആയി വരാനുള്ള കാപ്പന്‍റെ തീരുമാനത്തിന് യുഡിഎഫ് പച്ചക്കൊടി കാട്ടും.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

മാണി സി കാപ്പന്‍റെ പാര്‍ട്ടി

മാണി സി കാപ്പന്‍റെ പാര്‍ട്ടി

ഈ മാസം 22 ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് മാണി സി കാപ്പന്‍ വിഭാഗം വ്യക്തമാക്കുന്നത്. പുതിയ പാര്‍ട്ടിയുടെ പേര്, ചിഹ്നം, ഭരണഘടന എന്നിവ തീരുമാനിക്കുന്നത് പത്തംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാപ്പന് പുറമെ ബാബു കാർത്തികേയൻ, സലീം പി. മാത്യു, എം.ആലിക്കോയ, പി.ഗോപിനാഥ്, സുൾഫിക്കർ മയൂരി തുടങ്ങിയ നേതാക്കളും പത്തംഗ സമിതിയില്‍ ഇടം നേടിയിട്ടുണ്ട്.

കേരള എന്‍സിപി

കേരള എന്‍സിപി

മാണി സി കാപ്പന്‍ തന്നെയായിരിക്കും പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍. നിലവില്‍ കൂടെ പോന്ന നേതാക്കള്‍ക്ക് പുറമെ എന്‍സിപി, കേരള കോണ്‍ഗ്രസ് ബി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ പുതിയ പാര്‍ട്ടിയില്‍ അണിചേരുമെന്നാണ് കാപ്പന്‍റെ പ്രതീക്ഷ. പുതിയ പാര്‍ട്ടിയുടെ പേരിന്‍റെ കാര്യത്തില്‍ തീരുമാനം ആയില്ലെങ്കിലും എന്‍സിപി കേരള, കേരള എന്‍സിപി എന്നിവയില്‍ ഏതിലെങ്കിലും ഒന്നിനാണ് സാധ്യത.

കോണ്‍ഗ്രസില്‍ ചേരണം

കോണ്‍ഗ്രസില്‍ ചേരണം

കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിര്‍ദേശത്തെ കാപ്പനും കൂട്ടരും ഒന്നാകെ നിരാകരിക്കുകയാണ്. ഇത്തരം ഒരു ഉപാധി മുന്നോട്ട് വെയ്ക്കരുതെന്ന കാര്യം ആദ്യം തന്നെ അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്‍സിപിയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകരേയും നേതാക്കളേയും തന്നോടൊപ്പം ചേര്‍ക്കാന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതാണ് നല്ലതെന്നാണ് കാപ്പന്‍റെയും വിലയിരുത്തല്‍.

പാലായ്ക്ക് അപ്പുറം എന്ത്

പാലായ്ക്ക് അപ്പുറം എന്ത്

കോണ്‍ഗ്രസില്‍ ചേരണമെന്ന മുല്ലപ്പള്ളിയുടെ നിര്‍ദേശം അത്ര മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന യുഡിഎഫ് നേതാക്കള്‍ കാപ്പനെ ഓര്‍മ്മിപ്പിക്കുന്നു. പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ വിജയസാധ്യത കൂടുമെന്ന് മാത്രമാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഓര്‍മ്മിപ്പിച്ചതെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ പാലായ്ക്ക് പുറത്തുള്ള മറ്റ് സീറ്റുകളുടെ കാര്യത്തില്‍ ഒരു നേതാക്കളും കാപ്പന് ഒരു ഉറപ്പും നല്‍കുന്നില്ല.

ജെഡിഎസ് വിട്ടവര്‍

ജെഡിഎസ് വിട്ടവര്‍

നിലവില്‍ കൂടുതല്‍ ദള്‍ വിഭാഗങ്ങളും യുഡിഎഫുമായി സഹകരിക്കുന്നുണ്ട്. ഇവര്‍ എല്ലാം ലയിച്ച് ഒറ്റപാര്‍ട്ടിയായി മാറണമെന്ന നിര്‍ദേശമാണ് മുന്നണിക്ക് ഉള്ളത്. ജെഡിഎസില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന ജോര്‍ജ് തോമസിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം അടുത്തിടെ പാര്‍ട്ടി വിട്ട് യുഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ നേതാക്കള്‍ എത്തുമെന്നാണ് ഇവരുടേയും പ്രതീക്ഷ.

ജോര്‍ജ് തോമസും തമ്പാന്‍ ജോസഫും

ജോര്‍ജ് തോമസും തമ്പാന്‍ ജോസഫും

ജോര്‍ജ് തോമസിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം കോട്ടയത്തെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് യുഡിഎഫിന്‍റെ ഭാഗമായിരുന്നു. തമ്പാന്‍ തോമസിന്‍റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ യുഡിഎഫിന്‍റെ ഭാഗമാണ്. ഈ രണ്ട് ദള്‍ വിഭാഗങ്ങളും തമ്മില്‍ ലയിക്കണമെന്ന നിര്‍ദേശമാണ് യുഡിഎഫ് മുന്നോട്ട് വെച്ചത്. അങ്ങനെയെങ്കില്‍ ഇവരെ ഘടകക്ഷിയാക്കി മുന്നണിയില്‍ എടുക്കും.

ദളിന് സീറ്റും നല്‍കും

ദളിന് സീറ്റും നല്‍കും

ലയനം സംബന്ധിച്ച് തമ്പാന്‍ തോമസും ജോര്‍ജ് തോമസും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ജോണ്‍ ജോണിന്‍റെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാദളും നിലവില്‍ യുഡിഎഫിന്‍റെ ഭാഗമാണ്. മൂന്ന് ദളുകളും ലയിക്കുകയാണെങ്കില്‍ സീറ്റുള്‍പ്പടേയുള്ള ആനുകൂല്യങ്ങള്‍ പാര്‍ട്ടി നല്‍കുന്നതിന് യുഡിഎഫില്‍ ആലോചനയുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ കൂടി സാന്നിധ്യത്തില്‍ മൂന്ന് പാര്‍ട്ടികളുടേയും നേതാക്കള്‍ യോഗം ചേരും.

ബിഡിജെഎസ് വിട്ടവര്‍

ബിഡിജെഎസ് വിട്ടവര്‍

എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് വിട്ടവര്‍ ബിജെഎസ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ ചേര്‍ന്നിരുന്നു. രമേശ് ചെന്നിത്തലയുടെ കേരള യാത്ര ചാവക്കാട് എത്തിയപ്പോഴായിരുന്നു ഇവര്‍ യുഡിഎഫിന്‍റെ ഭാഗമായത്. സമ്മേളന നഗരയിലേക്ക് പ്രകടനമായി എത്തിയായിരുന്നു ഇവര്‍ മുന്നണിയില്‍ ചേര്‍ന്നത്. എൻ.കെ നീലകണ്ഠൻ മാസ്റ്റര്‍, വി.ഗോപകുമാര്‍, കെ.കെ.ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി രൂപീകരണം.

ബിജെഎസ്

ബിജെഎസ്

ബിഡിജെഎസ്സിന്റെ 11 ജില്ലാ കമ്മറ്റികളും 12ലധികം സമുദായ സംഘടനകളും തങ്ങളുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതായാണ് ബിജെഎസ് നേതാക്കളുടെ അവകാശവാദം. ഫെബ്രുവരി 4 ന് കൊച്ചിയിലായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം. മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ പാര്‍ട്ടി രൂപീകരണ വേളയില്‍ പങ്കെടുത്തിരുന്നു.

ആര്‍എസ്പി എല്ലിലെ പിളര്‍പ്പ്

ആര്‍എസ്പി എല്ലിലെ പിളര്‍പ്പ്

നിലവില്‍ ബിജെഎസിനെ മുന്നണിയുമായി സഹകരിപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. പാര്‍ട്ടിയുടെ കരുത്തും സ്വാധീനവും കൂടി പരിഗണിച്ചായിരിക്കും ഘടകകക്ഷി സ്ഥാനം നല്‍കുക. കൂടാതെ ആര്‍എസ്പി എല്‍ പിളര്‍ന്ന് വരുന്ന ഒരു വിഭാഗത്തെ ഔദ്യോഗിക ആര്‍എസ്പിയില്‍ ചേരാനായിരിക്കും നിര്‍ദേശം. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ബിയില്‍ നിന്നും ഒരു വിഭാഗം നേതാക്കള്‍ യുഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഇത്ര ക്യൂട്ട് ആണോ നടി റായ് ലക്ഷ്മി: ചിത്രങ്ങള്‍

cmsvideo
  Kerala will not proceed CAA says pinarayi vijayan

  English summary
  kerala assembly election 2021; Janata dal parties will merge and ally with udf: will coperate bjs also
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X