ജെഡിഎസ് നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ജോസ് തെറ്റയില്‍ അങ്കമാലിയില്‍ മല്‍സരിക്കും
കൊച്ചി: ഇടതുപക്ഷത്തിന്റെ ഭാഗമായ ജനതാദള്‍ സെക്യുലര്‍ നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ അങ്കമാലിയില്‍ മല്‍സരിക്കും. കോവളത്ത് നീലലോഹിതദാസ് നാടാര്‍, തിരുവല്ലയില്‍ മാത്യു ടി തോമസ്, ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരും മല്‍സരിക്കും. കേരളത്തില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക കഴിഞ്ഞദിവസം സംസ്ഥാന നേതൃത്വം തയ്യാറാക്കി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയ്ക്ക് അയച്ചിരുന്നു. പട്ടിക അംഗീകരിച്ച് ഗൗഡ ഇന്ന് തിരിച്ചയച്ചു. ഇതോടെ നാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് ഇറങ്ങാന്‍ തീരുമാനിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം 85 സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. സിപിഐ 25 സീറ്റിലും. കേരള കോണ്‍ഗ്ര് എമ്മിന് 13 സീറ്റ്. എല്‍ജെഡിക്കും എന്‍സിപിക്കും മൂന്ന് വീതം സീറ്റുകളും എല്‍ഡിഎഫില്‍ ലഭിക്കും. 2016 മായി താരതമ്യം ചെയ്യുമ്പോള്‍ സിപിഎമ്മിന് 7 സീറ്റ് കുറഞ്ഞു. സിപിഐക്ക് രണ്ടു സീറ്റും. എന്‍സിപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ജെഡിഎസ്, കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം എന്നിവര്‍ക്ക് ഒരു സീറ്റ് വീതം നഷ്ടമായി. ജനാധിപത്യ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നു. ജോസ് പക്ഷത്തെ ഉള്‍ക്കൊള്ളിക്കാന്‍ എല്ലാവരും നഷ്ടം സഹിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications