കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂവാറ്റുപുഴയിൽ നിന്ന് ജോസഫ് വാഴക്കനെ തെറിപ്പിക്കാൻ ജോണി നെല്ലൂർ, സീറ്റ് വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ്

Google Oneindia Malayalam News

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ് യുഡിഎഫ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തില്‍ എത്തിയിട്ടുണ്ട്. സീറ്റിന് വേണ്ടിയുളള സമ്മര്‍ദ്ദം പല കോണുകളില്‍ നിന്നും ഉയരുന്നതാണ് യുഡിഎഫിന് തലവേദന.

കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ നേതാവ് ജോണി നെല്ലൂര്‍ മൂവാറ്റുപുഴ സീറ്റിലാണ് നോട്ടമിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനും മൂവാറ്റുപുഴ തന്നെ വേണം. ഇതോടെ മൂവാറ്റുപുഴയ്ക്ക് വേണ്ടിയുളള പിടിവലി യുഡിഎഫില്‍ മുറുകുകയാണ്.

മൂവാറ്റുപുഴയിലെ തോൽവി

മൂവാറ്റുപുഴയിലെ തോൽവി

സിപിഐയുടെ സിറ്റിംഗ് സീറ്റാണ് മൂവാറ്റുപുഴ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനെ ആണ് യുഡിഎഫ് ഇറക്കിയത്. എന്നാല്‍ സിപിഐയുടെ എല്‍ദോസ് എബ്രഹാമിനോട് വാഴക്കന്‍ തോറ്റു. 70269 വോട്ട് നേടിയ എല്‍ദോ എബ്രഹാം 9375 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് മൂവാറ്റുപുഴയില്‍ വിജയിച്ചത്.

മത്സരിക്കാൻ താൽപര്യം

മത്സരിക്കാൻ താൽപര്യം

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തെ പിളര്‍ത്തി കേരള കോണ്‍ഗ്രസ് പിജെ ജോസഫ് പക്ഷത്തേക്ക് എത്തിയ ജോണി നെല്ലൂര്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള ആഗ്രഹം പരസ്യമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ മത്സരിക്കാനുളള താല്‍പര്യം പിജെ ജോസഫിനേയും ജോണി നെല്ലൂര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ മൂന്ന് തവണ മൂവാറ്റുപുഴയില്‍ നിന്ന് ജോണി നെല്ലൂര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മൂന്ന് തവണ എംഎൽഎ

മൂന്ന് തവണ എംഎൽഎ

1991, 1996, 2001 വര്‍ഷങ്ങളിലായി തുടര്‍ച്ചയായി മൂന്ന് തവണയാണ് ജോണി നെല്ലൂര്‍ മൂവാറ്റുപുഴയില്‍ മത്സരിച്ച് ജയിച്ചത്. രണ്ട് തവണ മൂവാറ്റുപുഴയില്‍ നിന്ന് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. താന്‍ മൂന്ന് തവണ ജയിച്ച സീറ്റാണ് മൂവാറ്റുപുഴയെന്നും അതുകൊണ്ട് ഇത്തവണ മൂവാറ്റുപുഴയില്‍ സീറ്റ് ലഭിക്കുകയാണ് എങ്കില്‍ മത്സരിക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

നിർബന്ധം പിടിക്കില്ല

നിർബന്ധം പിടിക്കില്ല

എന്നാല്‍ മൂവാറ്റുപുഴയില്‍ തന്നെ മത്സരിക്കാന്‍ നിര്‍ബന്ധം പിടിക്കില്ല. താനാണ് മൂവാറ്റുപുഴയിലെ സ്ഥാനാര്‍ത്ഥി എന്ന് പറയാന്‍ തനിക്ക് അവകാശം ഇല്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. ആരാണ് മത്സരിക്കുന്നത് എന്ന് തീരുമാനിക്കാന്‍ പാര്‍ട്ടി നേതൃത്വമുണ്ട്. തന്നെ പോലെ തന്നെ മൂവാറ്റുപുഴയിലുളള നേതാക്കള്‍ വേറെയും ഉണ്ട്. സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

നേതൃത്വത്തെ അറിയിച്ചു

നേതൃത്വത്തെ അറിയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു തവണ കൂടി മത്സരിക്കണം എന്നുളള ആഗ്രഹം യുഡിഎഫ് നേതൃത്വത്തേയും കോണ്‍ഗ്രസ് നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫിന് വിജയ സാധ്യത ഉളള ഏത് സീറ്റിലും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സമീപനം ദുഖമുണ്ടാക്കിയിരുന്നുവെന്നും ജോണി നെല്ലൂര്‍ പറയുന്നു.

മാറി നിൽക്കാനും തയ്യാർ

മാറി നിൽക്കാനും തയ്യാർ

താന്‍ അടിയുറച്ച ഒരു യുഡിഎഫ് പ്രവര്‍ത്തകനാണ്. തന്റെ പ്രവര്‍ത്തന ലക്ഷ്യം യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് അതിന്റെ ഒരു വശം മാത്രമാണ് എന്നും ജോണി നെല്ലൂര്‍ പ്രതികരിച്ചു. പാര്‍ട്ടി ആവശ്യപ്പെടുകയാണ് എങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കാനും താന്‍ തയ്യാറഫാണ് എന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

ഒരു വെട്ടുവീഴ്ചയ്ക്ക് ഇല്ല

ഒരു വെട്ടുവീഴ്ചയ്ക്ക് ഇല്ല

ജോസ് കെ മാണി ഇടത് പക്ഷത്തേക്ക് പോയതോടെ കേരള കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 15 സീറ്റുകളും തങ്ങള്‍ക്ക് വേണം എന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഒരു വെട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി കഴിഞ്ഞു. തൊടുപുഴയില്‍ പിജെ ജോസഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് 15 സീറ്റുകള്‍ എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനുളള തീരുമാനം.

സീറ്റാവശ്യപ്പെട്ട് പ്രമുഖർ

സീറ്റാവശ്യപ്പെട്ട് പ്രമുഖർ

കേരള കോണ്‍ഗ്രസ് മാണി പിളര്‍ന്നപ്പോള്‍ തനിക്കൊപ്പം നിന്ന നേതാക്കളില്‍ ഭൂരിപക്ഷവും സീറ്റിനായി ആവശ്യപ്പെടുന്നു എന്നതാണ് ജോസഫിനെ കുഴയ്ക്കുന്നത്. ജോണി നെല്ലൂരിനെ കൂടാതെ ജോയ് എബ്രഹാം, ജോസഫ് എം പുതുശ്ശേരിയെ പോലുളള നേതാക്കളുമാണ് സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുളളത്. അതുകൊണ്ട് തന്നെ 15 സീറ്റുകളും വേണം എന്നുളള ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ജോസഫ് തയ്യാറല്ല.

വിട്ട് കൊടുക്കാനോ വെച്ചുമാറാനോ തയ്യാറല്ല

വിട്ട് കൊടുക്കാനോ വെച്ചുമാറാനോ തയ്യാറല്ല

ജോസ് കെ മാണി വിഭാഗം മത്സരിച്ചിരുന്ന നിയമസഭാ സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ സീറ്റുകള്‍ വിട്ട് കൊടുക്കാനോ വെച്ചുമാറാനോ ജോസഫ് ഗ്രൂപ്പ് തയ്യാറല്ല. ജോസ് കെ മാണിയും ലോക് താന്ത്രിക് ദളും മുന്നണി വിട്ടതോടെ ഇവരുടെ സീറ്റുകളിലേക്കാണ് മുസ്ലീം ലീഗ് അടക്കമുളള മറ്റ് യുഡിഎഫ് ഘടകകക്ഷികളും നോട്ടമിടുന്നത്. ഇത് സീറ്റ് വിഭജനം യുഡിഎഫ് നേതൃത്വത്തിന് കീറാമുട്ടിയാക്കുകയാണ്.

മൂവാറ്റുപുഴ വിട്ട് കൊടുക്കാനാകില്ല

മൂവാറ്റുപുഴ വിട്ട് കൊടുക്കാനാകില്ല

എറണാകുളം ജില്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച കോതമംഗലം കൂടാതെ മൂവാറ്റുപുഴ സീറ്റിന് വേണ്ടി കൂടിയും ജോസഫ് വിഭാഗം സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൂവാറ്റുപുഴ വിട്ട് കൊടുക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥിയായ ജോസഫ് വാഴക്കന്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ ഇതിനകം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
നന്മമരം ഫിറോസ് കുന്നുംപറമ്പിൽ MLA ആകുന്നു

English summary
Kerala Assembly Election 2021: Johnny Nellore wants to contest in Muvattupuzha seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X