കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസിന് ധാര്‍മികത പറയാനുള്ള അവകാശമില്ല, രാജി സ്വന്തം സീറ്റ് ഉറപ്പിക്കാനെന്ന് പിസി ജോര്‍ജ്!!

Google Oneindia Malayalam News

കോട്ടയം: പിസി ജോര്‍ജ് യുഡിഎഫിലേക്ക് അടുക്കുന്നു എന്ന സൂചന നല്‍കി പുതിയ പ്രസ്താവന. ജോസ് കെ മാണിക്കെതിരെയാണ് അദ്ദേഹം രംഗത്ത് വന്നത്. ധാര്‍മികത പറയാന്‍ പോലുമുള്ള അവകാശം ജോസിനില്ലെന്ന് ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചത് സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പൂഞ്ഞാര്‍ എംഎല്‍എ തുറന്നടിച്ചു. പാലായില്‍ ജോസിനെതിരെ ജോര്‍ജ് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഇത്രയും രൂക്ഷ വിമര്‍ശനം ജോര്‍ജ് ഉന്നയിച്ചിരിക്കുന്നത്.

1

അതേസമയം ഉമ്മന്‍ ചാണ്ടി യുഡിഎഫിന്റെ മുന്‍നിരയിലേക്ക് വരണമെന്ന് പറഞ്ഞ് നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് പിസി ജോര്‍ജ്. യുഡിഎഫ് പ്രക്ഷോഭങ്ങളെ അദ്ദേഹം നയിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവേശത്തിന് കോട്ടയത്ത് നിന്ന് എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് ജോര്‍ജിന്റെ ഈ പ്രസ്താവന. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മുസ്ലീം സമൂഹത്തോട് മാപ്പു പറയുന്നതായും ജോര്‍ജ് പറഞ്ഞു. അത് ബിജെപിക്കൊപ്പമായത് കൊണ്ട് പറഞ്ഞ് പോയതാണെന്നും ജോര്‍ജ് പറഞ്ഞു.

ഇതിനിടെ കോട്ടയം പ്രസ് ക്ലബിന്റെ ബാഡ്മിന്റണ്‍ കോര്‍ട്ട് ഉദ്ഘാടന ചടങ്ങിലും ജോര്‍ജ് എത്തിയിരുന്നു. അവിടെ ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ചേര്‍ന്നായിരുന്നു മത്സരം. കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലും കൂട്ടാളിയുമായിരുന്നു മറുവശത്ത്. തോറ്റെങ്കിലും പ്രായം തന്നെ തളര്‍ത്തിയില്ലെന്ന് തെളിയിക്കാനും ജോര്‍ജിന് സാധിച്ചു. തോറ്റെങ്കിലും പ്രശ്‌നമില്ലെന്ന് ജോര്‍ജ് പറഞ്ഞു. എതിരാളികള്‍ ജയിക്കണമെന്നാണ് ആഗ്രഹിച്ചത്. മനപ്പൂര്‍വം തോറ്റുകൊടുത്തതാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെതിരെ വിജയിക്കാനുള്ളത് കൊണ്ട് ഈ കളിയില്‍ തോറ്റുകൊടുത്തുവെന്നും പിസി ജോര്‍ജ് മത്സര ശേഷം പറഞ്ഞു.

ജോര്‍ജ് യുഡിഎഫില്‍ എത്തുമെന്നും ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. നാളെ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവും. തനിക്കെതിരെ ഉണ്ടായ എതിര്‍പ്പുകള്‍ മുഴുവന്‍ മാറിയതായി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി ഉമ്മന്‍ ചാണ്ടിയുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഒരു നേതാവും തന്റെ മുന്നണി പ്രവേശനത്തെ എതിര്‍ക്കുന്നില്ല. ചില പ്രാദേശികമായ എതിര്‍പ്പുകള്‍ ഉണ്ട്. അതൊന്നും ഞാന്‍ കാര്യമായി എടുക്കുന്നില്ല. മുസ്ലീം ലീഗ് അടക്കമുള്ളവര്‍ താന്‍ വരുന്നതിനോട് യോജിപ്പുള്ളവരാണ്. ആന്റോ ആന്റണിയുമായും തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

English summary
kerala assembly election 2021: jose k mani dont have morality to talk says pc george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X