കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് എല്‍ഡിഎഫിന് നേട്ടമായി എന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്. യുഡിഎഫിനൊപ്പം അടിയുറച്ച് നിന്നിരുന്ന മധ്യകേരളത്തിലെ ജില്ലകള്‍ ഇത്തവണ ഇടത്തോട്ട് ചാഞ്ഞു. ജോസ് കാരണമായി നഷ്ടം വരുന്ന വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ പുതിയ അടവുകള്‍ പയറ്റുകയാണ് കോണ്‍ഗ്രസ്. അതിനിടെ ജോസിന്റെ വരവ് ഇടതുപക്ഷത്തിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. സീറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയിലാകാനാണ് സാധ്യത. കേരള കോണ്‍ഗ്രസിന് 16 സീറ്റ് കിട്ടണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ പുതിയ ആവശ്യം. വിശദാംശങ്ങള്‍ ഇങ്ങനെ....

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

വലിയ അളവില്‍ വോട്ട് നഷ്ടം

വലിയ അളവില്‍ വോട്ട് നഷ്ടം

ജോസ് കെ മാണിയും കൂട്ടരും പോയതോടെ മധ്യകേരളത്തിലെ വോട്ടുകളില്‍ വലിയൊരു ഭാഗം യുഡിഎഫിന് നഷ്ടമായിട്ടുണ്ട്. ഇതിന് പകരമായി മാണി സി കാപ്പനെ കൂടെ നിര്‍ത്താന്‍ സാധിച്ചത് ഒരുപരിധി വരെ കോട്ടയത്ത് യുഡിഎഫിന് നേട്ടമാകും. എങ്കിലും വലിയ തോതില്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ കോണ്‍ഗ്രസ് പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വരും.

ഇരുവരും ആഞ്ഞുശ്രമിക്കുന്നു

ഇരുവരും ആഞ്ഞുശ്രമിക്കുന്നു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തായിരുന്നു കേരള കോണ്‍ഗ്രസ്. 15 സീറ്റുകളിലാണ് അന്ന് മല്‍സരിച്ചത്. 6 സീറ്റുകളില്‍ ജയിക്കുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പാണ് കേരള കോണ്‍ഗ്രസ് എം ഭിന്നിച്ചത്. ജോസ് പക്ഷം എല്‍ഡിഎഫിലും ജോസഫ് പക്ഷം യുഡിഎഫിലും പരമാവധി സീറ്റുകള്‍ കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ്.

ജോസഫ് പക്ഷത്തിന്റെ ശ്രമം ഇങ്ങനെ

ജോസഫ് പക്ഷത്തിന്റെ ശ്രമം ഇങ്ങനെ

12 സീറ്റുകള്‍ വേണമെന്നാണ് ജോസഫ് പക്ഷം യുഡിഎഫില്‍ ആവശ്യപ്പെടുന്നത്. തളിപ്പറമ്പ്, ആലത്തൂര്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാമെന്നും പാലായില്‍ മണി സി കാപ്പന്‍ മല്‍സരിക്കട്ടെ എന്നുമാണ് ജോസഫിന്റെ നിലപാട്. ബാക്കി 12 സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്ന് ജോസഫ് ആവശ്യപ്പെടുന്നു. എന്നാല്‍ അത് പറ്റില്ലെന്നും 9 സീറ്റുവരെ ആകാമെന്നും കോണ്‍ഗ്രസ് പറയുന്നു.

16 സീറ്റ് കിട്ടണമെന്ന് ജോസ് പക്ഷം

16 സീറ്റ് കിട്ടണമെന്ന് ജോസ് പക്ഷം

അതേസമയം, എല്‍ഡിഎഫില്‍ കരുത്ത് കാട്ടാനാണ് ജോസ് പക്ഷത്തിന്റെ ശ്രമം. നേരത്തെ 13 സീറ്റ് വരെ ചോദിച്ചിരുന്ന അവര്‍ ഇപ്പോള്‍ 16 സീറ്റ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. 16 സീറ്റുകള്‍ ലഭിക്കാന്‍ കേരളാ കോണ്‍ഗ്രസിന് അര്‍ഹതയുണ്ട് എന്ന് സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തി തെളിയിക്കാനായി എന്നാണ് ജോസ് പക്ഷം കരുതുന്നത്.

മലബാറിലെ സീറ്റുകള്‍

മലബാറിലെ സീറ്റുകള്‍

മധ്യ കേരളത്തില്‍ 12 സീറ്റുകളും മലബാറില്‍ 4 സീറ്റുകളുമാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കണ്ണൂരിലെ തളിപ്പറമ്പ്, പാലക്കാട്ടെ ആലത്തൂര്‍, കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്ക് പുറമെ തിരുവമ്പാടിയും കേരള കോണ്‍ഗ്രസ് നോട്ടമിടുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സിപിഎം തയ്യാറാകില്ല എന്നാണ് വ്യക്തമാകുന്നത്.

പിണറായി നേരിട്ട് രംഗത്ത്

പിണറായി നേരിട്ട് രംഗത്ത്

എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാക്കിയിരുന്നു. ശേഷം സിപിഐ നേതൃത്വവുമായി പ്രാഥമിക ചര്‍ച്ച നടത്തി. ഇനി മറ്റു ഘടക കക്ഷികളുമായി ചര്‍ച്ച നടത്താനുള്ള ഒരുക്കത്തിലാണ് സിപിഎം. കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് സിപിഎമ്മിന്റെ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ജോസ് പക്ഷത്തിന്റെ തന്ത്രം

ജോസ് പക്ഷത്തിന്റെ തന്ത്രം

പരമാവധി സീറ്റുകള്‍ കൈവശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 16 സീറ്റുകള്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് എന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്. 13 സീറ്റുകളെങ്കിലും നേടുക എന്ന ലക്ഷ്യമാണ് കേരള കോണ്‍ഗ്രസിനുള്ളത് എന്നാണ് വിവരം. കൂടുതല്‍ സീറ്റ് ചോദിച്ച് ചര്‍ച്ചയില്‍ നേരിയ വിട്ടുവീഴ്ച ചെയ്യുക എന്ന തന്ത്രമാണ് കേരള കോണ്‍ഗ്രസിനുള്ളത്.

മലബാറില്‍ അയയാന്‍ സാധ്യത

മലബാറില്‍ അയയാന്‍ സാധ്യത

കോട്ടയം ജില്ലയില്‍ 2016ല്‍ മല്‍സരിച്ച ആറ് സീറ്റുകള്‍ ഇത്തവണ കിട്ടണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ചര്‍ച്ച മുറുകുമ്പോള്‍ മലബാറിലെ ചില സീറ്റുകലില്‍ വിട്ടുവീഴ്ച ചെയ്യാമെന്നാണ് കേരള കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

സിപിഎം നീക്കം

സിപിഎം നീക്കം

ഓരോ പാര്‍ട്ടികളുമായും പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ക്കാണ് സിപിഎം ഇന്ന് തുടക്കം കുറിക്കുന്നത്. പിണറായി തന്നെ ചര്‍ച്ചകള്‍ക്ക് ഇറങ്ങുന്നതോടെ വേഗത്തില്‍ ധാരണയുണ്ടാക്കാന്‍ സാധിക്കുമെന്നും അനാവശ്യ വിവാദത്തിലേക്ക് കാര്യങ്ങള്‍ എത്തില്ലെന്നും സിപിഎം കണക്കുകൂട്ടുന്നു. സീറ്റ് വിഭജനം പൂര്‍ത്തിയാല്‍ അധികം വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങാനാണ് സിപിഎം നീക്കം.

 ജോസ് പക്ഷം ലക്ഷ്യമിടുന്ന സീറ്റുകള്‍

ജോസ് പക്ഷം ലക്ഷ്യമിടുന്ന സീറ്റുകള്‍

പാലായില്‍ ജോസ് കെ മാണി മല്‍സരിക്കുമെന്നാണ് കരുതുന്നത്. ഇടുക്കി മണ്ഡലത്തില്‍ റോഷി അഗസ്റ്റിനും മല്‍സര രംഗത്തുണ്ടാകും. കോട്ടയം ജില്ലയില്‍ ആറ് സീറ്റാണ് ജോസ് പക്ഷം ലക്ഷ്യമിടുന്നത്. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍ എന്നിവയാണ് ആവശ്യപ്പെടുക. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ഏറ്റുമാനൂര്‍ ലഭിച്ചാല്‍ സ്റ്റീഫന്‍ ജോര്‍ജിനെ മല്‍സരിപ്പിക്കും.

പര്യവസാനം എങ്ങനെ

പര്യവസാനം എങ്ങനെ

അങ്കമാലി, പെരുമ്പാവൂര്‍ എന്നീ സീറ്റുകള്‍ എറണാകുളം ജില്ലയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം. തൊടുപുഴ, റാന്നി, ഇരിങ്ങാലക്കുട എന്നീ സീറ്റുകളും ആവശ്യപ്പെടും. ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങളില്‍ മുന്നണിയിലെ മറ്റു പാര്‍ട്ടികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. സീറ്റ് വിഭജനം എങ്ങനെയാണ് സിപിഎം അവസാനിപ്പിക്കുക എന്നാണ് ഇനി അറിയേണ്ടത്.

സര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകുംസര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകും

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
Kerala Assembly Election 2021: Jose K Mani faction demands 16 seats for Kerala Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X