കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എംഎല്‍എ!!

Google Oneindia Malayalam News

മലപ്പുറം: യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം തിരിച്ചടിയേറ്റത് ജോസ് കെ മാണി, വീരേന്ദ്ര കുമാര്‍ വിഭാഗങ്ങള്‍ മുന്നണി വിട്ടത് കൊണ്ടാണെന്ന് സി മമ്മൂട്ടി എംഎല്‍എ. ഇവര്‍ യുഡിഎഫ് വിട്ടത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുസ്ലീം ലീഗില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അക്കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എംഎല്‍എ പറഞ്ഞു.

1

തനിക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമായ കാര്യമാണെന്നും മമ്മൂട്ടി പറഞ്ഞു. മുസ്ലീം ലീഗിന്റെ തീരുമാനമാണ് ആര് മത്സരിക്കുന്ന കാര്യമായാലും നടപ്പിലാക്കുക. മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അത് അനുസരിക്കും. പാര്‍ട്ടി പറയുന്നത് മാത്രമാണ് ചെയ്യുക. അതേസമയം പികെ കുഞ്ഞാലിക്കുട്ടി പഞ്ഞത് നിലവില്‍ സീറ്റുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ്. അത് തന്നെയാണ് പാര്‍ട്ടിയുടെ നിലവിലെ നിലപാടെന്നും മമ്മൂട്ടി പറഞ്ഞു.

മുസ്ലീം ലീഗ് കാലങ്ങളായി യുവാക്കള്‍ക്ക് അവസരം നല്‍കി വരുന്നുണ്ട്. എല്ലാ നേതാക്കളും യുവാക്കളായി സംഘടനാ പ്രവര്‍ത്തനത്തിലൂടെ എത്തിയവരാണ്. അതുകൊണ്ട് ആ വിഷയം ഗൗരവപ്പെട്ടതല്ല. യുഡിഎഫ് ദുര്‍ബലമാവാന്‍ കാരണം ജോസ് കെ മാണിയും വീരേന്ദ്ര കുമാര്‍ വിഭാഗവും മുന്നണി വിട്ടതാണ്. ഇവരുണ്ടെങ്കില്‍ നഷ്ടമുണ്ടാകില്ലായിരുന്നു. അതേസമയം ലീഗ് എംഎല്‍എമാര്‍ക്ക് എതിരെയുള്ള കേസുകള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. നിലവില്‍ സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും മമ്മൂട്ടി എംഎല്‍എ പറഞ്ഞു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വത്തോട് യൂത്ത് ലീഗും എംഎസ്എഫും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സീറ്റുകളിലേക്ക് മത്സരിക്കാന്‍ ലീഗ് ഒരുങ്ങുന്ന സാഹചര്യത്തിലാണ് യൂത്ത് ലീഗ് ആവശ്യവുമായി എത്തിയിരിക്കുന്നത്. കാല്‍നൂറ്റാണ്ട് കാലമായി മുസ്ലീം ലീഗിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടില്ല. ഇത്തവണ ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചേക്കുമെന്നാണ് വിവരം. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.

English summary
kerala assembly election 2021: jose k mani's entry to ldf a setback for udf says mammutty mla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X