കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായും പൂഞ്ഞാറും ഉള്‍പ്പടെ 13 സീറ്റ് വേണം; 11 ല്‍ വിജയവും തുടര്‍ ഭരണവും ഉറപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജോസ് കെ മാണിയും കൂട്ടരും മുന്നണിയിൽ എത്തിയിരുന്നവെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ സീറ്റ് വിഭജനം ചർച്ചയാകൂവെന്ന നിലപാടിലായിരുന്നു എൽഡിഎഫ് നേതൃത്വം. തിരഞ്ഞെടുപ്പിൽ ജോസ് പക്ഷത്തിന് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞില്ലേങ്കിൽ സീറ്റ് കാര്യത്തിലും നിലപാട് കർശനമാക്കാനായിരുന്നു എൽഡിഎഫ് ആലോചന.

എന്നാൽ ഇടതുനേതത്വത്തെ പോലും അമ്പരിപ്പിക്കുന്ന വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് പക്ഷം നേടിയത്.ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള ചരടുവലികൾ ശക്തമാക്കാനാണ് ജോസ് പക്ഷം ഒരുങ്ങുന്നത്.

15 സീറ്റുകളിൽ

15 സീറ്റുകളിൽ

യുഡിഎഫിലായിരുന്നപ്പോൾ കേരള കോൺഗ്രസ് (എം) 15 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. 1.പാലാ (കോട്ടയം), 2.ചങ്ങനാശേരി (കോട്ടയം), 3.കാഞ്ഞിരപ്പള്ളി (കോട്ടയം) , 4.കടുത്തുരുത്തി (കോട്ടയം), 5.ഏറ്റുമാനൂർ (കോട്ടയം) , 6.പൂഞ്ഞാർ (കോട്ടയം), 7.തൊടുപുഴ (ഇടുക്കി), 8.ഇടുക്കി (ഇടുക്കി) 9.തിരുവല്ല (പത്തനംതിട്ട) , 10.കുട്ടനാട് (ആലപ്പുഴ ) , 11.കോതമംഗലം (എറണാകുളം ), 12.ഇരിങ്ങാലക്കുട (തൃശൂർ), 13.ആലത്തൂർ (പാലക്കാട് ) 14.പേരാമ്പ്ര (കോഴിക്കോട് ), 15.തളിപ്പറമ്പ് (കണ്ണൂർ ) എന്നിവയായിരുന്നു സീറ്റുകള്‍.

മുഴുവൻ സീറ്റുകളും

മുഴുവൻ സീറ്റുകളും

കേരള കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളും ഇത്തവണയും വേണമെന്ന നിലപാടിലാണ് യുഡിഎഫിൽ പിജെ ജോസഫ് വിഭാഗം. എന്നാൽ ഇതിൽ പകുതി സീറ്റുകൾ പോലും ജോസഫിനെ കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതത്വം.പ്രത്യേകിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിന് വലിയ നഷ്ടം നേരിട്ട സാഹചര്യത്തിൽ.

ജോസ് വിഭാഗത്തിന്റെ ആവശ്യം

ജോസ് വിഭാഗത്തിന്റെ ആവശ്യം

അതേസമയം എൽഡിഎഫിൽ കുറഞ്ഞത് 13 സീറ്റുകൾ എങ്കിലും തങ്ങൾക്ക് ലഭിച്ചേ മതിയാകൂവെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്.11 സീറ്റിലും പാർട്ടി വിജയം അവകാശപ്പെടുന്നുണ്ട്. മലബാർ മേഖലയിൽ ഉൾപ്പെട്ട പരാജയപ്പെട്ട സീറ്റുകളും തങ്ങൾക്ക് വിട്ട് നൽകിയേ മതിയാകൂവെന്ന ആവശ്യം ജോസ് വിഭാഗം മുന്നോട്ട് വെയ്ക്കും.

ആവശ്യപ്പെടുന്നത്

ആവശ്യപ്പെടുന്നത്

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, റാന്നി, തിരുവല്ല, കുട്ടനാട് , ഇടുക്കി, പിറവം അല്ലെങ്കിൽ കോതമംഗലം, പേരാ മ്പ്ര, കുറ്റ്യാടി അല്ലെങ്കിൽ തിരുവമ്പാടി, ഇരിക്കൂർ, തളിപ്പറമ്പ് സീറ്റുകളാണ് ജോസ് വിഭാഗം ആവശ്യപ്പെടാനാരിക്കുന്നത്. ഇതിൽ പാലാ,കടുത്തുരുത്തി, റാന്നി,തിരുവല്ല സീറ്റുകളിൽ ഇതിനോടകം തന്നെ തർക്കം ഉടലെടുത്ത് കഴിഞ്ഞു.

പാലാ വിട്ട് കൊടുക്കില്ല

പാലാ വിട്ട് കൊടുക്കില്ല

പാലാ സീറ്റ് എന്തൊക്കെ സംഭവിച്ചാലും ജോസ് വിഭാഗത്തിന് വിട്ട് കൊടുക്കില്ലെന്ന് എൻസിപി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.സീറ്റ് ജോസിന് നൽകിയാൽ സിറ്റിംഗ് എംഎൽഎയായ മാണി സി കാപ്പൻ ഉൾപ്പെടെയുള്ള ഒരു വിഭാഗം യുഡിഎഫിലെത്തുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്.അതേസമയം എൻസിപി മുന്നണി വിട്ടാലും നിലവിലെ സാഹചര്യത്തിൽ വലിയ നഷ്ടം സംഭവിക്കി്ല്ലെന്നാണ് എൽഡിഎഫ് കണക്ക്കൂട്ടൽ.

കാഞ്ഞിരപ്പള്ളിയും കീറാമുട്ടി

കാഞ്ഞിരപ്പള്ളിയും കീറാമുട്ടി

അതേസമയം കാഞ്ഞിരപ്പള്ളിയും കീറാമുട്ടിയായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി കിട്ടിയില്ലേങ്കിൽ സിറ്റിംഗ് എംഎൽഎയായ എൻ ജയരാജൻ യുഡിഎഫിലേക്ക് പോകുമോയെന്ന ആശങ്ക ജോസ് വിഭാഗത്തിന് ഉണ്ട്. എന്നാൽ കാനം രാജേന്ദ്രന്റെ വീടിരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കില്ലന്ന് സിപിഐ നിലപാട് അറിയിച്ച് കഴിഞ്ഞു.

റാന്നിയ്ക്ക് വേണ്ടി

റാന്നിയ്ക്ക് വേണ്ടി

സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായ റാന്നിയിലും ജോസ് വിഭാഗം കണ്ണുവെയ്ക്കുന്നുണ്ടെങ്കിലും പ്രാദേശിക നേതൃത്വം കടുത്ത എതിർപ്പാണ് ഉയർത്തുന്നത്.കഴിഞ്ഞ 5 തവണ രാജു എബ്രഹാം ജയിച്ച് കയറിയ മണ്ഡലമാണിത്.സ്വന്തം തട്ടകമായ തിരുവല്ലയ്ക്ക് വേണ്ടിയും കേരള കോൺഗ്സ ചരടുവലിക്കുന്നുണ്ടെങ്കിലും ജനതാദള്‍ എസ് സീറ്റ് വിട്ടുകൊടുത്തേക്കില്ല.

തളിപ്പറമ്പിൽ

തളിപ്പറമ്പിൽ

തളിപ്പറമ്പിന് അവകാശവാദം ഉന്നയിച്ചാലും ഇതും ലഭിച്ചേക്കില്ല. മുതിർന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഗോവിന്ദൻ മാസ്റ്ററെ തളിപ്പറമ്പ് നിന്ന് മത്സരിപ്പാക്കാനാണ് സിപിഎം ആലോചിക്കുന്നത്. അതേസമയം ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോൺഗ്രസുകൾ നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ ഇടതുമുന്നണി ജയസാധ്യത പരിഗണിച്ചേക്കും, ജോസിന്റെ ആവശ്യങ്ങൾക്ക് സിപിഎം വഴങ്ങിയേക്കും.

ചെറുപാർട്ടികളിൽ നിന്ന്

ചെറുപാർട്ടികളിൽ നിന്ന്

അതേസമയം ജോസ് വിഭാഗത്തിനും മുന്നണിയിലെത്തിയ എൽജെഡിയ്ക്കും നൽകാനുള്ള സീറ്റുകൾ ചെറുപാർട്ടികളിൽ നിന്ന് ഈടാനാക്കാണ് സിപിഎമ്മും സിപിഐയും ഒരുങ്ങുന്നത്. കേരള കോൺഗ്രസ് സ് കറിയ തോമസ് വിഭാഗം, ജനാധിപത്യ കേരള കോണ്‍ഗ്രസ് , എൻസിപി,ഐഎൻഎൽ എന്നിവരിൽ നിന്നാകുംസീറ്റുകൾ എറ്റെടുത്തേക്കുക.

പരമാവധി 10 സീറ്റ്

പരമാവധി 10 സീറ്റ്

കഴിഞ്ഞ തവണ സിപിഎം 92 സീറ്റിലും സിപിഐ 27 സീറ്റിലുമാണ് മത്സിച്ചിരുന്നത്.എൽജെഡിയും ജോസ് വിഭാഗവും ആഞ്ഞ് പിടിച്ചാലും പരമാവധി 13 സീറ്റുകളായിരിക്കും രണ്ട് പാർട്ടികൾക്കും ചേർന്ന് നൽകിയേക്കുക. കേരള കോൺഗ്രസിന് 10 സീറ്റും എൽജെഡിക്ക് പരമാവധി മൂന്ന് സീറ്റുകളും ആകും ലഭിക്കാൻ സാധ്യത.

തൃപ്പൂണിത്തറ പിടിച്ച അതേ തന്ത്രം പയറ്റാൻ സിപിഎം; കളമശ്ശേരിയിൽ എഎ റഹീമിനെ ഇറക്കും..കണക്ക് കൂട്ടൽ ഇങ്ങനെതൃപ്പൂണിത്തറ പിടിച്ച അതേ തന്ത്രം പയറ്റാൻ സിപിഎം; കളമശ്ശേരിയിൽ എഎ റഹീമിനെ ഇറക്കും..കണക്ക് കൂട്ടൽ ഇങ്ങനെ

ജലീലിനെ വീഴ്ത്താന്‍ തവനൂര്‍ ലീഗ് ഏറ്റെടുക്കും; പകരം ഏറനാടോ പെരിന്തല്‍മണ്ണയോ കോണ്‍ഗ്രസിന്ജലീലിനെ വീഴ്ത്താന്‍ തവനൂര്‍ ലീഗ് ഏറ്റെടുക്കും; പകരം ഏറനാടോ പെരിന്തല്‍മണ്ണയോ കോണ്‍ഗ്രസിന്

മത്സരിക്കാന്‍ കൃഷ്ണകുമാര്‍ തയ്യാര്‍? ബിജെപിയില്‍ ചേരാനും! തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോമത്സരിക്കാന്‍ കൃഷ്ണകുമാര്‍ തയ്യാര്‍? ബിജെപിയില്‍ ചേരാനും! തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുമോ

English summary
Jose k mani will demand 13 seats from LDF; hopes victory in 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X