കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനൊന്നില്‍ താഴെ പോകില്ലെന്ന് ജോസഫ്, ജോസിനോട് ജയിക്കണം,ബലാബലത്തിന് കേരള കോണ്‍ഗ്രസ്!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ സീറ്റുകളില്‍ ബലാബലം കാണിക്കാന്‍ പിജെ ജോസഫും ജോസ് കെ മാണിയും. ജോസഫ് 12 സീറ്റില്‍ ഉറച്ച് നില്‍ക്കുന്നത് ജോസിന് അത്രയും സീറ്റുകള്‍ എല്‍ഡിഎഫ് കിട്ടാന്‍ സാധ്യതയുള്ളത് കൊണ്ടാണ്. പതിനൊന്ന് സീറ്റില്‍ നിന്ന് ജോസഫ് താഴെ പോകില്ല. അതിന് കാരണവുമുണ്ട്. ഒമ്പത് സീറ്റില്‍ ഒതുങ്ങിയാല്‍ ജോസിനാണ് കരുത്ത് എന്ന് ജോസഫിനൊപ്പമുള്ളവര്‍ക്ക് തോന്നി തുടങ്ങും. വിലപേശല്‍ ശേഷി ജോസഫിനില്ലെന്നും വ്യക്തമാകും. ഇത് കൊഴിഞ്ഞുപോക്കിന് വരെ കാരണമാകും. അതുകൊണ്ട് എന്ത് വന്നാലും പതിനൊന്നില്‍ താഴെ പോകാനില്ലെന്നാണ് ജോസഫിന്റെ തീരുമാനം.

1

രണ്ട് മുന്നണികളിലുള്ള കേരള കോണ്‍ഗ്രസും പരസ്പരം കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്‍ഡിഎഫിലും യുഡിഎഫിലും ചര്‍ച്ചകള്‍ വൈകുന്നതും അതുകൊണ്ടാണ്. കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫ് എത്ര സീറ്റുകള്‍ കൊടുക്കുന്നുണ്ടോ അത്രയും തന്നെ തങ്ങള്‍ക്കും കോണ്‍ഗ്രസ് അനുവദിക്കണമെന്ന് ജോസഫ് പറയുന്നു. അതേസമയം ജോസഫിനേക്കാള്‍ കൂടുതല്‍ സീറ്റ് വേണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെടുന്നത്. അതേസമയം യുഡിഎഫില്‍ ഇടുക്കി, തൊടുപുഴ, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, കുട്ടനാട്, സീറ്റുകളില്‍ തര്‍ക്കമില്ല. കോട്ടയം ജില്ലയിലെ സീറ്റുകളിലാണ് വലിയ തര്‍ക്കം നിലനില്‍ക്കുന്നത്.

ജോയ് എബ്രഹാം, മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരാണ് കേരള കോണ്‍ഗ്രസില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. സീറ്റിന്റെ എണ്ണത്തില്‍ വെച്ചു മാറ്റത്തിലും ജോസഫ് വിഭാഗവും കോണ്‍ഗ്രസും യാതൊരു വിട്ടുവീഴ്ച്ചയും നടത്തുന്നില്ല. കോട്ടത്ത് കൂടുതല്‍ സീറ്റിനായി വന്‍ നീക്കം തന്നെ കോണ്‍ഗ്രസ് നടത്തിയിരുന്നു. എന്നാല്‍ വഴങ്ങേണ്ടെന്ന് ജോസഫ് തീരുമാനമെടുത്തു. പാല കഴിഞ്ഞാല്‍ ബാക്കിയുള്ള എട്ട് സീറ്റ് നാല് വീതം പങ്കിടാമെന്ന ഫോര്‍മുലയും കോണ്‍ഗ്രസ് തള്ളിയതോടെ തര്‍ക്കം രൂക്ഷമായി. കോണ്‍ഗ്രസ് പത്ത് സീറ്റിനപ്പുറം നല്‍കാനാവില്ലെന്ന നിലപാടിലാണ്. പേരാമ്പ്ര പോവുകയാണെങ്കില്‍ തിരുവമ്പാടി കിട്ടണമെന്ന് ജോസഫ് ഉറപ്പിച്ച് പറയുകയും ചെയ്തു.

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

അതേസമയം ജോസിനും വിചാരിച്ചത്ര എളുപ്പമല്ല ഇടതുമുന്നണിയിലെ കാര്യങ്ങള്‍. സിപിഎം പതിമൂന്ന് സീറ്റ് നല്‍കുമെന്ന വിശ്വാസത്തിലായിരുന്നു ജോസ് പക്ഷം. കൊടുക്കേണ്ടെന്ന് സിപിഐ പറഞ്ഞു. സിപിഎം അവരുടെ വാക്കാണ് സ്വീകരിച്ചിരിക്കുന്നത്. പരമാവധി പത്ത് സീറ്റ് വരെ മതിയെന്നാണ് സിപിഐ നിലപാട്. ജോസ് ഇത് പറ്റില്ലെന്ന് തുറന്ന് പറയുകയും ചെയ്തു. കണ്ണൂരില്‍ ഇരിക്കൂര്‍ നല്‍കാമെന്നാണ് സിപിഎം നിലപാട്. പക്ഷേ ഇരിക്കൂറിനേക്കാളും പേരാവൂരാണ് സേഫ് സീറ്റെന്നാണ് കേരള കോണ്‍ഗ്രസ് എം പറയുന്നത്. എറണാകുളം ജില്ലയിലെ സീറ്റിലൊന്നും തീരുമാനമായിട്ടില്ല. കോട്ടയത്ത് ജോസ് പക്ഷത്തിന് തന്നെയാണ് ആധിപത്യം.

അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
kerala assembly election 2021: joseph group wants 11 seats, congress says no more than 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X