കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരാള്‍ക്ക് സ്വര്‍ണം പ്രിയം, വേറൊരാള്‍ക്ക് സോളാര്‍, പിണറായിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ നദ്ദ

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയനും ഉമ്മന്‍ ചാണ്ടിക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കേരളത്തില്‍ ഒരു മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തിന് സ്വര്‍ണത്തിനോടാണ് പ്രിയം. വേറൊരാള്‍ മുമ്പുണ്ടായിരുന്നു. സോളാറില്‍ നിന്നാണ് അദ്ദേഹത്തിന് ഊര്‍ജം കിട്ടുന്നതെന്നും നദ്ദ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസും സോളാര്‍ കേസും ഉയര്‍ത്തിയായിരുന്നു നദ്ദയുടെ പ്രചാരണം. സ്വര്‍ണം കണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണ് മഞ്ഞളിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ താമര വിരിയാന്‍ കേരളത്തില്‍ ഉള്ളവര്‍ പിന്തുണയ്ക്കണമെന്നും നദ്ദ പറഞ്ഞു.

1

കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം അഴിമതിയില്‍ മുങ്ങി കുളിച്ച് നില്‍ക്കുകയാണ്. കേരളത്തിന്റെ പ്രതിച്ഛായയെ അഴിമതിയും കുംഭകോണങ്ങളും ബാധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള അഴിമതികള്‍ പണത്തിന്റെ അഴിമതി മാത്രമല്ല. അതിന്റെ മുകളില്‍ നില്‍ക്കുന്നത്. സ്ത്രീകളുടെ നിഴല്‍ വരെ ഈ അഴിമതിയില്‍ ഉണ്ടെന്നും നദ്ദ വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ കെടുകാര്യ സ്ഥതയും നിഷ്‌ക്രിയത്വവും നിറഞ്ഞ് നില്‍ക്കുന്നതാണ്. സ്ത്രീ-ദളിത് അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. ക്രമസമാധാന നില തകര്‍ന്നുവെന്നും നദ്ദ വിമര്‍ശിച്ചു.

ശബരിമല വിഷയത്തില്‍ ഭക്തരെ പിന്നില്‍ നിന്ന് കുത്തിയവരാണ് എല്‍ഡിഎഫ്. കോണ്‍ഗ്രസ് ഇക്കാര്യത്തിലാകെ മൗനം പാലിച്ചു. ബിജെപി മാത്രമാണ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് എടുത്തതെന്നും നദ്ദ പറഞ്ഞു. അതേസമയം കേരളത്തില്‍ ശബരിമല വിഷയം സജീവ പ്രചാരണ വിഷയമാക്കുമെന്നാണ് നദ്ദയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കോണ്‍ഗ്രസും ഇതേ വിഷയം തന്നെ പ്രചാരണ വിഷയമാക്കുന്നുണ്ട്. അതേസമയം യുഡിഎഫ് പാലം വിഴുങ്ങികലാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആ പദവിക്ക് നാണക്കേടുണ്ടാക്കിയെന്നും നദ്ദ തുറന്നടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളെ കേരളത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രിയുടെ കരുതല്‍ നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. യെമനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമടക്കം ആളുകളെ തിരികെ ഇന്ത്യയിലെത്തിച്ചത് എങ്ങനെയെന്ന് നാം ഓര്‍ക്കണമെന്നും ജെപി നദ്ദ പറഞ്ഞു. അതേസമയം നദ്ദയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തതും ശ്രദ്ധേയമായി. സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു അവര്‍. കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് അവര്‍ തിരിച്ചുവരാന്‍ തീരുമാനിച്ചത്.

English summary
kerala assembly election 2021: jp nadda hits out at pinarayi and oommen chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X