കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളത്തിലെ ബിജെപിയുടെ 2026 സ്ട്രാറ്റജി..യുപിയിലും ഗുജറാത്തിലും പരീക്ഷിച്ച് വിജയിച്ച തന്ത്രം';മുന്നറിയിപ്പ്

'കേരളത്തിലെ ബിജെപിയുടെ 2026 സ്ട്രാറ്റജി..യുപിയിലും ഗുജറാത്തിലും പരീക്ഷിച്ച് വിജയിച്ച തന്ത്രം'

Google Oneindia Malayalam News

തിരുവനന്തപുരം; യുപിയിലും ഗുജറാത്തിലും പരീക്ഷിച്ചു വിജയിച്ച പൊളിറ്റിക്കൽ എൻജിനിയറിങ്ങാണ് കേരളത്തിൽ ബിജെപി നടപ്പാക്കുന്നതെന്ന് കെപിസിസി പബ്ലിക് പോളിസി അദ്ധ്യക്ഷന്‍ ജെഎസ് അടൂര്‍ എന്ന ജോണ്‍ സാമുവല്‍. കേരളത്തില്‍ ഉള്‍പ്പെടെ മോഡി ഷാ ഇലക്ഷന്‍ മാനേജ്‌മെന്റ് മോഡല്‍ ഏതാണ്ട് 20 സംസ്ഥാനങ്ങളില്‍ പ്രൊജക്റ്റ് മാനേജ്‌മെന്റ് മോഡലില്‍ അമ്പതും നൂറും പേരുള്ള ടീമിനെ വച്ചു നടത്തിയാണ് പലയിടത്തും ബി ജെ പി ജയിച്ചത്.അതിനെ കേരളം തിരിച്ചറിയണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ അദ്ദേഹം പറയുന്നു. പോസ്റ്റ് വായിക്കാം

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

Recommended Video

cmsvideo
Narendra Modi criticize farmers protest

വോട്ടു ധ്രുവികരിക്കുന്ന വിദ്യയാണ്

വോട്ടു ധ്രുവികരിക്കുന്ന വിദ്യയാണ്

കേരളത്തിലെ പൊളിറ്റിക്കൽ എൻജിനീറിങ്ങ് തിരിച്ചു അറിയുക
ഏതാണ്ട് ഒമ്പതുകൊല്ലം മുമ്പാണ് ബി ജെ പി 2012 മുതൽ യൂ പി യിൽ പൊളിറ്റിക്കൽ എൻജിനിയറിങ്ങ് പ്രൊജക്റ്റ് ശാസ്ത്രീയമായി തുടങ്ങിയത്. അതു നേരെത്തെ ഗുജറാത്തിൽ പരീക്ഷിച്ചു വിജയിച്ചു മോഡലാണ്.
എന്താണ് അതു? മൈക്രോ ടാർഗെറ്റിങ് മെസ്സേജ്റിംഗ് എന്ന തന്ത്രം.ഒരു സ്ഥലത്തു വിവിധ ജാതികളും മതങ്ങളും സൗഹർദ്ദത്തിൽ ജീവിക്കുകയാണെങ്കിൽ ഏതെങ്കിലും ലോക്കൽ വിഷമം ഉപയോഗിച്ച് പരസ്പരം സംശവും സ്പർദ്ധയും വളർത്തി വോട്ടു ധ്രുവികരിക്കുന്ന വിദ്യയാണ്.അവിടെ ശക്തമായിരുന്ന സമാജവാദി പാർട്ടിയുടെ വോട്ടുകൾ ഭിന്നിപ്പിക്കുകയായിരുന്നു ആദ്യഘട്ടം. കാരണം യാദവ, ഓ ബി സി വോട്ടുകളും മുസ്ലിം വോട്ടുകളും ഒരുമിച്ചു കിട്ടിയിരുന്നു എന്നതായിരുന്നു സമാജ് വാദിപാർട്ടിയുടെ ബേസ് വോട്ടു.
അവിടെ മുസ്ലിം -ഒബിസി സ്പർദ്ധയുണ്ടാക്കിയത് അങ്ങനെയുള്ളവർ തമ്മിലുള്ള സ്നേഹബന്ധങ്ങളെയും പരസ്പരം വിശ്വാസത്തെയും തകർത്താണ്. അതിന് ഉപയോഗിച്ചത് ലോക്കൽ പ്രശ്നങ്ങളായിരുന്നു..

സമുദായങ്ങളിൽ ടാർഗറ്റ്റ്ഡ് മെസ്സേജ്

സമുദായങ്ങളിൽ ടാർഗറ്റ്റ്ഡ് മെസ്സേജ്

യുപിയിൽഉദാഹരണത്തിന് ഒരു യാദവ യുവാവ് മുസ്ലിം സമുദായത്തിലുള്ള പെണ്ണിനെ സ്നേഹിച്ചാൽ. വളരെ കൃത്യമായി മുസ്ലിം ഫേക്ക് ഐഡികൾ ഉണ്ടാക്കിയും എസ്‌ എം എസ്‌ വഴിയും വാട്സ്ആപ്പ് വഴിയും മുസ്ലിങ്ങളുടെ ഇടയിൽ മെസ്സേജ് കൊടുക്കും ' മുസ്ലിം പെൺകുട്ടികളെ തട്ടി കൊണ്ട് പോകുന്നുവെന്ന് ". ഒരൊറ്റ ഇൻസിഡന്റ് ഇഷ്യൂ ആക്കി പെരുപ്പിച്ചു കോമൺ സെൻസ് ആക്കും. അതു മുസ്ലിങ്ങൾക്കിടയിൽ ചർച്ചകളാക്കി.
അതുപോലെ തിരിച്ചു യാദവ വ്യാജ ഐഡികൾ ഉണ്ടാക്കി മുസ്ലിം പെണ്ണുങ്ങൾ യാദവ ആണുങ്ങളെ വലയിട്ട് പിടിച്ചു മുസ്ലിങ്ങൾ ആക്കുന്നു എന്നായിരിക്കും. അല്ലെങ്കിൽ തിരിച്ചു മുസ്ലിം യുവാക്കൾ യാദവ പെൺകുട്ടികളെ സ്വാധീണിച്ചു മുസ്ലിങ്ങളാക്കുന്നു. ഒരൊറ്റ ഇൻസിഡന്റ് ഉപയോഗിച്ച് ആദ്യം ലോക്കൽ തലത്തിലും പിന്നീട് അതാതു സമുദായങ്ങളിൽ ടാർഗറ്റ്റ്ഡ് മെസ്സേജ് സ്ഥിരമായി അയച്ചു അവിടെ കോമൺ സെൻസ് സൃഷ്ടിക്കുക എന്നതാണ്. എന്നിട്ട് അതു മാക്രോ നരേറ്റിവ് ആക്കി വോട്ടു ധൃവീകരിക്കുക എന്നതാണ്.ഇതിന് വേണ്ടി യു പി യിൽ ഫുൾ ടൈം രണ്ടു കൊല്ലം പ്രവർത്തിച്ചത് അഞ്ഞൂറ് പേരുടെ ടീമായിരുന്നു

മോഡി -ഷാ മൈക്രോ ടാർഗറ്റിങ് മെസ്സജിങ്ങ്

മോഡി -ഷാ മൈക്രോ ടാർഗറ്റിങ് മെസ്സജിങ്ങ്

ഗുജറാത്തിൽ
അതു ഗുജറാത്തിൽ 2000- 2007വരെ ചെയ്തത് ഗുജറാത്തിൽ മുസ്ലിങ്ങൾ ലോക്കൽ ബിസിനസ്സുകൾ പിടിക്കുന്നു എന്ന മെസ്സേജ് ലോക്കൽ പട്ടേൽ /ഓ ബി സി /ബ്രമ്മിൻ എന്നിവരിലൂടെ. അന്ന് ചെയ്തത് ലോക്കൽ വിസ്‌പെരിങ് ക്യാമ്പയ്‌നിലൂടെ. 2002 ലെ ഗുജറാത്ത്‌ മുസ്ലിങ്ങൾക്കെതിരെ വർഗീയ കലാപം നടന്നപ്പോൾ കൃത്യമായി മുസ്ലിം കടകൾ കത്തിച്ചു. എന്നിട്ട് മുസ്ലിങ്ങൾ തിരിച്ചു അടിക്കും എന്ന മെസെജിൽ ഹിന്ദുക്കളെയും ഹിന്ദു വോട്ടുകളെ ഏകീകരിച്ചു ഇതാണ് മോഡി -ഷാ മൈക്രോ ടാർഗറ്റ്റ്റിങ് മെസ്സജിങ്ങ് മോഡൽ വോട്ടു ധൃവീകരണ സ്ട്രാറ്റജി.ഇതു ആദ്യം ഗുജറാത്തിൽ പരീക്ഷിച്ചു വിജയിപ്പിച്ച മോഡലാണ്. ഇതു പരീക്ഷിക്കുന്നത് അഞ്ചു കൊല്ലം ഉപയോഗിച്ചാണ്. ഒരു ചെറിയ ഇഷ്യൂ കണ്ടു അതിനെ പർവതീകരിച്ചു എലിയെ മലയാണ് എന്ന് വരുത്തി കോമൺസെൻസ് ഉണ്ടാക്കുക എന്നത്. ഒരു മൈക്രോ നരെറ്റിവ് എങ്ങനെ ഊതിപെരുപ്പിച്ചു മീഡിയ ഉപയോഗിച്ച് മാക്രോ നരേറ്റീവ് ആക്കുക എന്നത്.

ഹിന്ദുവോട്ടുകൾ ധൃവീകരിക്കുക

ഹിന്ദുവോട്ടുകൾ ധൃവീകരിക്കുക

ഇതിനാണ് ആദ്യമായി പ്രശാന്ത് കിഷോറിന് ഔട്ട്സോഴ്‌സ് ചെയ്തു മൈക്രോടാർഗറ്റ്ഡ് മെസ്സജിങ്ങ് ക്യാമ്പയിൻ നടത്തിയത്
അതു ഗുജറാത്തിൽ ബിസിനസ് ബീഫ്, ടെററിസം എന്ന നരെറ്റിവ്. യു പി യിൽ വിവാഹ മതം മാറ്റം ബീഫ് എന്ന നരേറ്റിവ്. ഇതു രണ്ടും ഉപയോഗിച്ച് മുസ്ലിം വിരുദ്ധത മനഃപൂർവം സൃഷ്ടിച്ചു ഹിന്ദുവോട്ടുകൾ ധൃവീകരിക്കുക എന്നതാണ്.
അങ്ങനെ കൃത്യമായി അഞ്ചു വർഷ പ്രൊജക്റ്റ് മാനേജ്‌മെന്റ് സ്റ്റൈലിൽ മത സ്പർദ്ധയുണ്ടാക്കി വോട്ടു ധ്രുവീകരണം നടത്തുക എന്നതാണ്. അതിന് ഏറ്റവും കൂടുതൽ ഉപയോഗിച്ചത് എസ്‌ എം എസ്‌, വാട്സ് അപ്പ്‌ മെസ്സജിങ്ങാണ്.

കേരളത്തിൽ

കേരളത്തിൽ

ഇതു കേരളത്തിൽ തുടങ്ങിയത് 2014-15 ലാണ്. ആദ്യമായി യു പി യിൽ കോയിൻ ചെയ്ത ലവ് ജിഹാദ് കേരളത്തിൽ ഇറക്കിയാണ്. കേരളത്തിൽ അതു ടാർഗറ്റ് ചെയ്തത് ക്രിസ്ത്യാനികളുടെ ഇടയിലാണ്.കേരളത്തിലെ പൊളിറ്റിക്കൽ എഞ്ചിനീറിങ് രണ്ടു തലത്തിലാണ്.
ഒന്ന്. ക്രിസ്ത്യൻ -മുസ്ലിം ആളുകളെ ഭിന്നിപ്പിക്കുക. അതിന് അഞ്ചു കൊല്ലമായി ക്രിസ്ത്യൻ ഫേക്ക് ഐഡികളും മുസ്ലിം ഫേക്ക് ഐഡികളും ഉപയോഗിച്ച് തമ്മിൽ സംശയം വളർത്തുക. അതിന്റെ ടാർഗറ്റ് യൂ ഡി എഫ് നെ തകർക്കുക എന്നതാണ്.
രണ്ടു : കേരളത്തിലെ ഈഴവരെ എൽ ഡി എഫ് ഇൽ നിന്നും യു ഡി എഫ് ഇൽ നിന്നും ബി ജെ പി ക്ക് അനുകൂലമാക്കുക. ലോങ്ങ്‌ ടെം പ്രധാന ടാർഗറ്റ് സി പി എം ആണ്.കഴിഞ്ഞ ദിവസം മത സൗഹർദം ആഹ്വാനം ചെയ്തു ചാണ്ടി ഉമ്മൻ പ്രസംഗിച്ചതിൽ നിന്ന് ഒരു വരി മാത്രം എടുത്തു പെട്ടെന്ന് പ്രചരിപ്പിച്ചത് പൊളിറ്റിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലെ ഫേക്ക് ഐഡികളിലൂടെയാണ് .ആ ഒറ്റ വരിക്കെതിരെ സഭ പ്രസ്താവന ഇറക്കിയതും അതെ പൊളിറ്റിക്കൽ എഞ്ചിനിയറിങ്ങ്.

ചാണ്ടി ഉമ്മനെ ക്രിസ്ത്യൻ വിരോധിയാക്കിയത്

ചാണ്ടി ഉമ്മനെ ക്രിസ്ത്യൻ വിരോധിയാക്കിയത്

നൂറു ശതമാനം ക്രിസ്തീയ വിശ്വാസി യായ ചാണ്ടി ഉമ്മനെ ക്രിസ്ത്യൻ വിരോധിയാക്കിയത് പൊളിറ്റിക്കൽ എഞ്ചിന്നെയറിങ്ങ് കോമൺ സെൻസ് ക്രിസ്ത്യാനികൾകിടയിൽ വിന്യസിക്കുന്നതിൽ സംഘ പരിവാർ ഒരു പരിധി വരെ വിജയിച്ചത് കൊണ്ടാണ്. അങ്ങനെ കലക്കിയ വെള്ളത്തിൽ എൽ ഡി എഫ് മീൻ പിടിക്കും. അതിന്റ ഔട്സോഴ്സിങ് ഇപ്പോൾ ജോസ്മാണി കോണ്ഗ്രസ് വഴിയാണെന്ന് മാത്രം.
ബി ജെ പി യുടെ ലോങ്ങ്‌ ടെം സ്ട്രാറ്റജി നായർ -ഈഴവ -വിശ്വകർമ്മ വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി തിരിക്കാനുള്ള ശ്രമം. അതിന് അവരെ മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരാക്കുക.ഇതിന് ആദ്യം ഉപയോഗിക്കുന്നത് മൈക്രോ ടാർഗെറ്റിങ് മെസ്സേജിങ്. ഒരു ഇൻസിഡന്റ് ആദ്യം ഇഷ്യൂ ആക്കും. എന്നിട്ട് അവർ നേരത്തെ കൾട്ടിവേറ്റ് ചെയ്ത മീഡിയ നെറ്റ്വർക്ക് ഉപയോഗിച്ച് മാക്രോ നരേറ്റിവ് കോമൺസെൻസ് ഉണ്ടാക്കി വിജയിപ്പിക്കുക.

ക്രിസ്ത്യാനികളുടെ ഇടയിൽ

ക്രിസ്ത്യാനികളുടെ ഇടയിൽ

കേരളത്തിൽ അതു തുടങ്ങിയത് നിരന്തരമായി ക്രിസ്ത്യാനികളുടെ ഇടയിൽ, പ്രതേകിച്ചു കത്തോലിക്കരുടെ ഇടയിൽ ലവ് ജിഹാദ് ധാരണയുണ്ടാക്കിയാണ്. ഇവിടെ ഒന്നോ രണ്ടോ സംഭവങ്ങൾ ഊതി പെരുപ്പിച്ചു വാട്സ് അപ്പ്‌ വഴി മൈക്രോ ടാർഗറ്റ്ഡ് മെസ്സേജ് കൊടുക്കും.
അതെപോലെ ക്രിസ്ത്യാനികൾക്കെതിരായി മുസ്ലിം ഈഴവ സമുദായങ്ങളിൽ മതം മാറ്റം ആരോപിച്ചു മെസ്ജ്ങ് നടത്തും. അതു പിന്നെ മാധ്യമ ചർച്ചകൾ ആക്കി കോമൺ സെൻസ് ആക്കും.കേരളത്തിൽ ഉൾപ്പെടെ ഈ മോഡി -ഷാ ഇലക്ഷൻ മാനേജ്‌മെന്റ് മോഡൽ ഏതാണ്ട് 20 സംസ്ഥാനങ്ങളിൽ പ്രൊജക്റ്റ് മാനേജ്‌മെന്റ് മോഡലിൽ അമ്പതും നൂറും പേരുള്ള ടീമിനെ വച്ചു നടത്തിയാണ് പലയിടത്തും ബി ജെ പി ജയിച്ചത്.ക്രിസ്ത്യൻ -മുസ്ലിം സ്പർദ്ധ നിർമാണം
കേരളത്തിൽ ക്രിസ്ത്യാനികളുട ഇടയിൽ മുസ്ലിം വിരുദ്ധതയുണ്ടാക്കാൻ നാലു കാര്യങ്ങളാണ് ഉപയോഗിക്കുന്നത് : a) ലവ് ജിഹാദ്. ഒന്നോ രണ്ടോ സംഭവങ്ങളെ ഊതി പെരുപ്പിച്ചു b) മതഭീകരത - അതു തുടങ്ങിയത് ജോസഫ് മാഷിന്റെ കൈ പോപ്പുലർ ഫ്രണ്ട് വെട്ടിയ ഒറ്റ സംഭവം ഊതി പെരുപ്പിച്ചു. പിന്നെ ക്രിസ്ത്യനി പെൺകുട്ടികളെ ഭീകര പ്രവർത്തനത്തിന് ഐ എസ്‌ എസ്‌ ലേക്ക് കടത്തുന്നു എന്നത്. c) മുസ്ലിം ജന സംഖ്യ കൂടുന്നു എന്നത് (.ഇതു നായർ ഈഴവ സമുദായങ്ങളിലും പ്രചരിപ്പിച്ചു ) ഡി ) കഴിഞ്ഞ വർഷം തുടങ്ങിയ ഹലാൽ ഭക്ഷണ ക്യാമ്പയിൻ
കഴിഞ്ഞ ആറുകൊല്ലമായി ചെയ്യുന്ന കൃത്യമായ പൊളിറ്റിക്കൽ എൻജിനറിങ്ങ് ക്യാപൈൻ ഒരു പരിധി വരെ വിജയിച്ചു.

വിജയ രാഘവനോ സി പിഎമ്മോ അനങ്ങിയില്ല.

വിജയ രാഘവനോ സി പിഎമ്മോ അനങ്ങിയില്ല.


അതിന്റ ആദ്യ ടാർഗറ്റ് ക്രിസ്ത്യൻ - മുസ്ലിം ധൃവീകരണത്തിലൂടെ ക്രിസ്ത്യൻ വോട്ടുകളെ യൂ ഡി എഫ് ൽ നിന്ന് തിരിക്കുക എന്നതാണ്. അതിനുള്ള ക്യാമ്പയിൻ തുടങ്ങിയിട്ട് നാലു കൊല്ലം. ആദ്യമായി ലവ് ജിഹാദ് എന്ന ആശയത്തെ ബിഷപ്പുമാർ മുഖനയും തിരെഞ്ഞെടുക്കപെട്ട അച്ചൻമാർ വഴിയും കോമൺസെൻസാക്കി.
അങ്ങനെ തന്നെ ചന്ദ്രികയിൽ വന്ന ഹഗിയ സോഫി ലേഖനം പെട്ടെന്ന് ക്രിസ്ത്യാനികൾകിടയിൽ പ്രചരിപ്പിച്ചു മുസ്ലിങ്ങൾ നാളെ ഇവിടെയും പള്ളി പിടിക്കും എന്ന ഫാൾസ് നാറേറ്റീവ് ഉണ്ടാക്കി.അതും തുടങ്ങിയത് ഫേക്ക് ഐഡി ഫേക്ട്ടറികൾ വഴിയാണ്
കേരളത്തിൽ നടക്കുന്ന ഈ ബി ജെ പി പൊളിറ്റിക്കൽ എഞ്ചിനറിയിങ്ങനെ തല്ക്കാലം തങ്ങൾക്ക് അനുകൂലമാക്കാനാണ് സി പി എം ശ്രമിക്കുന്നത്
യൂ ഡി എഫ് നേതാക്കൾ പാണക്കാട്ടു പോയപ്പോൾ വിജയരാഘവൻ വർഗീയത പറഞ്ഞത് ക്രിസ്ത്യൻ - ഹിന്ദു വോട്ടു ലക്ഷ്യമാക്കിയാണ്. അവർ വെള്ളാപ്പള്ളിയെ കണ്ടപ്പോഴും എൻ എസ്‌ എസ്‌ ആസ്ഥാനത്തു പോയപ്പോഴും വിജയ രാഘവനോ സി പി എം മൊ അനങ്ങിയില്ല.

ഷോട്ട് ടെം എൻജിനിയറിങ്ങാണ്

ഷോട്ട് ടെം എൻജിനിയറിങ്ങാണ്

എന്നാൽ മെത്രാൻമാരെ കണ്ടപ്പോൾ പ്രതികരിപ്പിച്ചത് വെള്ളാപ്പള്ളിയെകൊണ്ട്.
സി പി എം കേരളത്തിൽ ഇപ്പോൾ ചെയ്യുന്നത് ബി ജെ പി യുടെ ലോങ്ങ്‌ ടെം ഇലക്ഷൻ സ്ട്രാറ്റജിയെ ലിവേറെജിങ്ങിലൂടെ തങ്ങൾക്കനുകൂലമാക്കുക എന്ന ഷോട്ട് ടെം എൻജിനിയറിങ്ങാണ്. അതിന്റ ഭാഗമായാണ് ജോസ് മാണിയെയും കൂട്ടരേയും കൂടെ കൂട്ടിയത്. അതു അവരുടെ വോട്ടു ഷെയർ നോക്കിയല്ല. ഒപ്റ്റിക്സ് നോക്കിയാണ്. ക്രിസ്ത്യാനികൾ പ്രത്യകിച്ചു കാത്തോലിക്കരും ദീപിക പത്രവും തങ്ങൾക്കൊപ്പമാണ് എന്ന ഒപ്റ്റിക്സ്.പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ഇടതു വിരുദ്ധ കത്തോലിക്ക/ക്രിസ്ത്യൻ വലതു പക്ഷ പ്രൊഫൈലുകൾ പിണറായി സ്തുതി പാടാൻ തുടങ്ങി.ഫേക്ക് ഐഡി ഫാക്റ്ററികൾ ഉപയോഗിച്ചു അതു റിയൽ ഐഡികളിലേക്ക് സന്നിവേശിപ്പിച്ചു എന്നതാണ് ബി ജെ പി സ്ട്രാറ്റജിയുടെ വിജയം.വെറും ആറു ശതമാനം വോട്ടിൽ നിന്ന് 15% വോട്ടിൽ എത്തിയപ്പോൾ ബി ജെ പി കേരളത്തിൽ മറ്റു രണ്ടു കൂട്ടരുടെ റഫറൻസ് പോയിന്റ് ആയി. പരസ്പരം ബി ജെ പി ആണെന്ന് ആരോപിക്കുന്ന രാഷ്ട്രീയം

ഈഴവ -ക്രിസ്ത്യൻ വോട്ടുകളെയാണ്

ഈഴവ -ക്രിസ്ത്യൻ വോട്ടുകളെയാണ്

ബി ജെ പി കേരളത്തിൽ ഇപ്പോൾ കണ്സളിഡേറ്റ് ചെയ്യുന്നത് ഈഴവ -ക്രിസ്ത്യൻ വോട്ടുകളെയാണ്. സി പി എം ൽ നിന്നും ഈഴവ വോട്ടുകൾ അടർത്തി അതിനെ തകർക്കുക. കോൺഗ്രസിൽ നിന്നും ക്രിസ്ത്യൻ വോട്ടുകളെ മാറ്റി അതിനെ തകർക്കുക എന്നതാണ് 2026 സ്ട്രാറ്റജി.
അതിന് എ ൽ ഡി എഫ് ഭരണത്തിൽ വന്നാൽ. പ്രതിപക്ഷ കളം പിടിച്ചു കേരള കൊണ്ഗ്രെസ്സിനെയും മുസ്ലിങ്ങളിൽ ഒരു വിഭാഗത്തെയും ഈഴവരെയും സ്വതന്ത്രരേയും കൂടെ നിർത്തി 2026യിൽ ഭരണത്തിൽ വാരിക എന്നതാണ്. ആ ഒപ്ടിക്സിന്റ ഭാഗമാണ് പോസ്റ്റ്‌ റിട്ടയർമെന്റ് ഐ പി എസ്‌/ഐ എ എസ്‌ കാരെ വിളിച്ചു ബി ജെ പി യിൽ ചേർക്കുന്നത്.
എൽ ഡി എഫ് ഇന്റ ഭരണതുടർച്ച ബി ജെ പി യുടെ ആവശ്യമാണ്. കാരണം പത്തു കൊല്ലം തുടർച്ചയായി ഒരാളുടെ കീഴിൽ ഭരണത്തിലായാൽ സി പി എം മും ജനങ്ങളും ക്ഷീണിച്ചു പുതിയ ആളുകൾക്ക് വോട്ടു കൊടുക്കും എന്ന പ്രതീക്ഷയാണ്. അതു ത്രിപുരയിൽ പരീക്ഷിച്ചു വിജയിച്ച ബി ജെ പി തന്ത്രമാണ്
കോൺഗ്രസിന് വേണ്ടത് ലോങ്ങ്‌ ടെം സ്ട്രാറ്റജിയാണ്.

പാർട്ടിയെ ശക്തിപെടുത്തുക എന്നതാണ്

പാർട്ടിയെ ശക്തിപെടുത്തുക എന്നതാണ്

കേരളത്തിലെ പാർട്ടികളിൽ അമ്പത് വയസ്സിന് താഴെയുള്ള ഏറ്റവും നല്ല യുവ നേതാക്കളുടെ നിര കോൺഗ്രസിലാണ്. അതു കൊണ്ട് തന്നെ ഇപ്പോൾ തിരെഞ്ഞെടുപ്പിൽ ജയിക്കുക എന്നതിന് പുറമെ എങ്ങനെ യഥാർത്ഥ കോൺഗ്രസ് സോഷ്യൽ ഡെമോക്രറ്റിക് ഐഡിയോളേജിയും ജനകീയ വിശ്വാസ്യതയും ഉപയോഗിച്ച് അടിതട്ട് മുതൽ പാർട്ടിയെ ശക്തിപെടുത്തുക എന്നതാണ്.
സത്യത്തിൽ കോൺഗ്രസ്സും ഇടതുപക്ഷ രാഷ്ട്രീയ ധാരയും ഇന്ത്യയിലും കേരളത്തിലും നിലനിന്നു ശക്തിപ്പെടേണ്ടത് ഇന്ത്യൻ ജനയത്തത്തിന്റെ നിലനിൽപ്പിനു ആവശ്യമാണ്
2021 ലെ തിരെഞ്ഞെടുപ്പ് ഒരു പൊളിറ്റിക്കൽ ട്രാൻസിഷൻ തിരെഞ്ഞെടുപ്പാണ്. 1960-70 കളിൽ വന്ന നേതാക്കൾ അഞ്ചു കൊല്ലത്തിൽ കളം ഒഴിയും.

കേരളം യൂ പി യൊ ഗുജറാത്തോ അല്ല

കേരളം യൂ പി യൊ ഗുജറാത്തോ അല്ല

പുതിയ തലമുറ നേതാക്കളും പുതിയ പാർട്ടികളുമൊക്ക കളം നിറയും.
പക്ഷെ ഒരു കാര്യം. ബി ജെ പി ഏത്ര പൊളിറ്റിക്കൽ എന്ജനിയറിങ്ങ് കാണിച്ചാലും കേരളം യൂ പി യൊ ഗുജറാത്തോ അല്ല. അതു കൊണ്ട് തന്നെ അവരുടെ പ്ലാനുകൾ ലോങ്ങ്‌ ടെമിൽ ഓടില്ല.കേരളത്തിലെ മത സൗഹർദ്ദം തകർക്കാൻ ആരെയും അനുവദിക്കരുത്. കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മത സൗഹാർദ്ദമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. അതു നിലനിർത്താൻ കേരളത്തിന്റ ശോഭന ഭാവിയിൽ വിശ്വാസമുള്ളവർ ഒത്തൊരിമിച്ചാണ് പോകേണ്ടത്.ഇതു വിഭാഗീയ രാഷ്ട്രീയവും വർഗീയ രാഷ്ട്രീയവും കളിക്കാനുള്ള സമയമല്ല..
ജെ എസ്‌ അടൂർ

വിക്ടറും പുതുശ്ശേരിയും വേണ്ട; തിരുവല്ല സീറ്റില്‍ വിജയിച്ച് കാണിക്കാമെന്ന് കോണ്‍ഗ്രസ്, സീറ്റ് ഏറ്റെടുക്കണംവിക്ടറും പുതുശ്ശേരിയും വേണ്ട; തിരുവല്ല സീറ്റില്‍ വിജയിച്ച് കാണിക്കാമെന്ന് കോണ്‍ഗ്രസ്, സീറ്റ് ഏറ്റെടുക്കണം

താൻ എന്നോ രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞെന്ന് പാർവ്വതി;നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോ? മറുപടി ഇങ്ങനെതാൻ എന്നോ രാഷ്ട്രീയത്തിൽ ഇറങ്ങി കഴിഞ്ഞെന്ന് പാർവ്വതി;നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോ? മറുപടി ഇങ്ങനെ

പാലാ സീറ്റ് ആര്‍ക്ക്: കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് പിണറായി വിജയന്‍പാലാ സീറ്റ് ആര്‍ക്ക്: കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്ത് പിണറായി വിജയന്‍

English summary
Kerala assembly election 2021; JS adoor about bjp strategy in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X