• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഈ രാഹുല്‍ ഗാന്ധിയെന്തൊരു ശല്യമാണ്, ചില ചുവപ്പന്‍ ചൊറിച്ചിലുകള്‍'; എംബി രാജേഷിന് മറുപടി

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ കേരളസന്ദര്‍ശനം ബിജെപി, കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളെ ഒരുപോലെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. രാഹുല്‍ഗാന്ധിയുടെ കേരളസന്ദര്‍ശനം ബിജെപി, കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളെ ഒരുപോലെ വിറളിപിടിപ്പിച്ചിരിക്കുന്നു. ബിജെപി നേതാക്കളെക്കാള്‍ നന്നായി രാഹുല്‍ഗാന്ധിയെ പുലഭ്യം പറയാന്‍ തങ്ങള്‍ക്കാവുമെന്ന് തെളിയിക്കാനുള്ള മല്‍സരത്തിലാണ് സിപിഎമ്മുകാര്‍. കേരളത്തിന്‍റെ അതിര്‍ത്തി കടന്നാല്‍ ഒരു ഉളുപ്പുമില്ലാതെ ഇതേ രാഹുല്‍ ഗാന്ധിയുടെ പടംവച്ച് വോട്ടു തേടുകയും ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഈ രാഹുല്‍ ഗാന്ധിയെന്തൊരു ശല്യമാണ് ! ചില ചുവപ്പന്‍ ചൊറിച്ചിലുകള്‍.........

രാഹുല്‍ഗാന്ധിയുടെ കേരളസന്ദര്‍ശനം ബിജെപി, കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളെ ഒരുപോലെ വിറളിപിടിപ്പിച്ചിരിക്കുന്നു. ബിജെപി നേതാക്കളെക്കാള്‍ നന്നായി രാഹുല്‍ഗാന്ധിയെ പുലഭ്യം പറയാന്‍ തങ്ങള്‍ക്കാവുമെന്ന് തെളിയിക്കാനുള്ള മല്‍സരത്തിലാണ് സിപിഎമ്മുകാര്‍. കേരളത്തിന്‍റെ അതിര്‍ത്തി കടന്നാല്‍ ഒരു ഉളുപ്പുമില്ലാതെ ഇതേ രാഹുല്‍ ഗാന്ധിയുടെ പടംവച്ച് വോട്ടു തേടുകയും ചെയ്യും...!

രാഹുല്‍ ഗാന്ധി എന്തിനാണ് മല്‍സ്യത്തൊഴിലാളികളോട് സംവദിക്കുന്നത്, എന്തിനാണ് അവര്‍ക്കൊപ്പം കടലില്‍ ചാടുന്നത് എന്നൊക്കെയാണ് സിപിഎം നേതാക്കള്‍ ചോദിക്കുന്നത്. അറബിക്കടല്‍ തറവാട്ടു സ്വത്തെന്നു കരുതി അമേരിക്കന്‍ കമ്പനിക്ക് തീറെഴുതാന്‍ പോയവര്‍ക്ക് പൊള്ളും. സ്വാഭാവികം.

ഇനിയിപ്പോ വിദ്യാര്‍ഥി സംവാദം പോലെ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിയെക്കൊണ്ട് ഇതും അനുകരിപ്പിക്കാമെന്ന് വച്ചാല്‍ അറബിക്കടല്‍ പോയിട്ട് ആലുവാപ്പുഴയില്‍ പോലും ചാടാന്‍ അദ്ദേഹത്തിനൊട്ട് പറ്റുകയുമില്ല.

പി.ആര്‍ സഖാക്കള്‍ അസ്വസ്ഥരാകുന്നതില്‍ തെറ്റുപറയാനാവില്ല. ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്ന മല്‍സ്യത്തൊഴിലാളി കുടുംബങ്ങളോട് രാഹുല്‍ ഗാന്ധി മാപ്പു പറഞ്ഞില്ലെന്നൊക്കെ ചില 'പിന്‍വാതില്‍ സഖാക്കള്‍' എഴുതിക്കണ്ടു. അര്‍ഹതയുണ്ടായിട്ടും സ്വന്തം ഭാര്യക്ക് ജോലി നല്‍കാന്‍ തൊഴില്‍ നിഷേധിച്ച ചെറുപ്പക്കാരോട് സഖാവ്‍ ആദ്യം മാപ്പു പറയുന്നതല്ലേ മര്യാദ.....?? "കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഇറ്റാലിയന്‍ മറീനുകള്‍ വെടിവച്ചുകൊന്ന "....എന്ന പ്രയോഗം ഗംഭീരമായി...!

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം എന്നെഴുതാമായിരുന്നു.

മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നിട്ട് കടന്നുകളയാതെ എന്‍‌റിക്ക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിനെ തടഞ്ഞിട്ടതും നാവികരെ അറസ്റ്റ് ചെയ്തതും ഏത് സര്‍ക്കാരായിരുന്നു എന്നത് സഖാവ് മറന്നതാണ്. രാജ്യാന്തര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാമെന്നും നാവികരോട് ക്ഷമിച്ചുവെന്നും വാലന്‍റൈന്‍റെ കുടുംബം സമ്മതിച്ചതും പിന്‍വാതില്‍ സഖാവ് അറിഞ്ഞ മട്ടില്ല. രാഹുല്‍ഗാന്ധി വാലന്‍റൈന്‍റെ വീട്ടില്‍ പോകാത്തതാണോ വാലന്‍റൈന്‍റെയുള്‍പ്പെടെയുള്ള മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുടെയാകെ ജീവിതമാര്‍ഗമായ കടലിനെ അമേരിക്കന്‍ കമ്പനിക്ക് തീറെഴുതിയതാണോ മഹാപാതകമെന്നും സഖാവ് പറയണം....?

സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ കാണാന്‍ വിളിപ്പാടകലെയുള്ള സെക്രട്ടറിയറ്റില്‍ നിന്ന് പൊന്നുതമ്പുരാക്കന്‍മാര്‍ ആരും പോവാന്‍ തയാറാവാത്തപ്പോഴാണ് ഒരാള്‍ ഡല്‍ഹിയില്‍ നിന്ന് വിമാനംപിടിച്ച് വന്ന് അവരോട് സംസാരിക്കുന്നത്.... എങ്ങനെ സഹിക്കും....! പിന്‍വാതില്‍ സഖാവിനോട് ഒന്ന് പറയാം... രാഹുല്‍ ഗാന്ധി ജനകീയനാവുന്നത് അദ്ദേഹത്തിന്‍റെ ഉള്ളില്‍പതിഞ്ഞിട്ടുള്ള ജനാധിപത്യബോധത്തില്‍ നിന്നാണ്....

ആരെയും ആട്ടിപ്പായിക്കാത്ത, സഹജീവികളോട് ഉള്ളുതൊട്ട സ്നേഹമുള്ള പച്ചയായ മനുഷ്യനായതിനാലാണ്...

cmsvideo
  രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

  നടി പായേല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളില്‍ നിന്നുള്ള ചിത്രങ്ങള്‍

  നിങ്ങളുടെയുള്ളിലെ അഹങ്കാരവും മനുഷ്യത്വമില്ലായ്മയും സൃഷ്ടിക്കുന്ന അപകര്‍ഷതാബോധത്തിന്‍റെ ഉത്തരവാദിത്തം രാഹുലിന്‍റെ ചുമലില്‍ ചാരേണ്ട.... ഈ ചൊറിച്ചില്‍ തീര്‍ക്കാന്‍ ഒറ്റവഴിയേ ഉള്ളൂ....'നന്മ മരം മുഖ്യന്‍റെ' പല ആംഗിളിലുള്ള ചിരി , ഫുള്‍ പേജ്, ഹാഫ് പേജ് പരസ്യങ്ങളാക്കി പത്രങ്ങളും ചാനലുകളും നിറയ്ക്കുക.. അങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിവാരിയെറിയുക...ചിലപ്പോള്‍ ഏറ്റേക്കും....

  ടൈഗർ ഷെറോഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  English summary
  kerala assembly election 2021; Jyotikumar Chamakala responds to MB Rajesh in his criticism of Rahul Gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X