കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെന്മാറയില്‍ കെ ബാബു, ആറന്മുളയില്‍ വീണാ ജോര്‍ജ് തന്നെ, ജയിക്കുന്നവരെ മാറ്റാതെ സിപിഎം!!

Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് വിജയസാധ്യത നോക്കി രണ്ട് ടേം എന്ന തീരുമാനം നടപ്പാക്കാന്‍ സിപിഎം. ജയിക്കുമെന്ന് ഉറപ്പുള്ളവരെ മാറ്റില്ലെന്ന് സിപിഎം തെളിയിച്ച് പറയുകയാണ്. അതേസമയം പാലക്കാട് നെന്മാറയിലും ആറന്മുളയിലും സ്ഥാനാര്‍ത്ഥിത്വം ഏറെ കുറെ വ്യക്തമായിട്ടുണ്ട്. ഇവിടെ മത്സരിച്ചവര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനവും സജീവമാക്കിയിട്ടുണ്ട്. ജനപ്രീതിയുള്ളവരെ അടുത്ത പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുമെന്ന സൂചന കൂടിയാണ് ഇതിലൂടെ നല്‍കുന്നത്.

നെന്മാറയില്‍ മാറ്റമുണ്ടോ

നെന്മാറയില്‍ മാറ്റമുണ്ടോ

നെന്മാറയില്‍ ഇത്തവണ മാറ്റമുണ്ടാകില്ല. സിപിഎമ്മിലെ കെ ബാബു തന്നെ മത്സരിക്കും. ഇവിടെ യുഡിഎഫ് കടുത്ത പോരാട്ടം നടത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് സിപിഎം ബാബുവിനെ നിലനിര്‍ത്താന്‍ ഒരുങ്ങുന്നത്. 2016ല്‍ കോണ്‍ഗ്രസിലെ എവി ഗോപിനാഥിനെ തോല്‍പ്പിച്ചാണ് കെ ബാബു നെന്മാറയില്‍ വിജയിച്ചത്. അതേസമയം യുഡിഎഫില്‍ ഈ സീറ്റില്‍ ചര്‍ച്ച നടക്കുകയാണ്. സിഎംപിക്ക് താല്‍പര്യമുള്ള മണ്ഡലമാണിത്. എന്നാല്‍ വിട്ടുകൊടുക്കാതെ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ ഇറക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു.

സിപിഎമ്മിന് മേല്‍ക്കൈ

സിപിഎമ്മിന് മേല്‍ക്കൈ

സിപിഎമ്മിന് മേല്‍ക്കൈ ഉള്ള മണ്ഡലം കൂടിയാണ് ഇത്. തദ്ദേശ തിരഞ്ഞെടുപ്പ് നോക്കിയാലും വിജയം സിപിഎമ്മിന് ഒപ്പം നില്‍ക്കും. പത്ത് പഞ്ചായത്തിലെ ആറിലും ഭരണം പിടിക്കുകയും ചെയ്തു. യുഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്ന പലയിടത്തും വോട്ട് കുറയുകയും ചെയ്തു. ഇടതുസര്‍ക്കാരിന്റെ വികസന നേട്ടമാണ് ഇതെന്ന് ബാബു പറയുന്നു. അതേസമയം ബാബുവിനെ മാറ്റാന്‍ സിപിഎം താല്‍പര്യപ്പെടാത്തത് മണ്ഡലത്തിലെ ജനപ്രീതിയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും മികച്ചതാണെന്നാണ് വിലയിരുത്തല്‍.

യുഡിഎഫിലെ ചര്‍ച്ച

യുഡിഎഫിലെ ചര്‍ച്ച

സിഎംപിക്ക് ഈ സീറ്റില്‍ മത്സരിക്കാന്‍ വലിയ മോഹമുണ്ട്. 2011ല്‍ എംവി രാഘവന്‍ ഇവിടെ മത്സരിച്ച് പരാജയപ്പെട്ടതാണ്. എന്നാല്‍ മണ്ഡലവുമായി വൈകാരികമായ ബന്ധം തുടരാന്‍ സിഎംപിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ ഘടകകക്ഷി വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. മുന്‍ എംഎല്‍എ കെഎ ചന്ദ്രന്റെ മകന്‍ കെസി പ്രീതിന്റെ പേരാണ് സജീവ പരിഗണനയിലുള്ളത്. നിലവില്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭാ കൗണ്‍സിലറാണ് പ്രീത്. ബിജെപി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ ണ്ഡലത്തില്‍ 34000 വോട്ട് നേടിയിരുന്നു. അത് കോണ്‍ഗ്രസിന് ഭീഷണിയാണ്.

ആറന്മുളയില്‍ വീണ തന്നെ

ആറന്മുളയില്‍ വീണ തന്നെ

വീണാ ജോര്‍ജിനെ ആറന്മുളയില്‍ നിന്ന് മാറ്റില്ല. നിയമസഭയിലും പുറത്തും ഒരുപോലെ മികച്ച പ്രകടനം വീണ നടത്തിയെന്ന വിലയിരുത്തലിലാണ് സിപിഎം. ഇടതുമുന്നണി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മത്സരിക്കാന്‍ ഒരുങ്ങിക്കോളാന്‍ വീണയോട് നിര്‍ദേശിച്ചിട്ടുണ്ട്. സീറ്റ് നിലനിര്‍ത്തുമെന്ന് ഉറപ്പിലാണ് വീണ ജോര്‍ജ്. മണ്ഡലത്തില്‍ അവര്‍ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടം ജയിക്കാന്‍ ധാരാളമാണെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു.

ചെങ്ങന്നൂരില്‍ ആരാകും

ചെങ്ങന്നൂരില്‍ ആരാകും

ചെങ്ങന്നൂരില്‍ ചര്‍ച്ച തുടങ്ങിയെങ്കിലും സജി ചെറിയാന്‍ മാറില്ലെന്നാണ് സൂചന. നിലവില്‍ നഗരസഭയിലം പാണ്ടനാട് പഞ്ചായത്തിലും ഒഴികെ ബാക്കി എല്ലായിടത്തും എല്‍ഡിഎഫാണ് ഭരിക്കുന്നത്. നഗരസഭയില്‍ യുഡിഎഫാണ് ഭരണത്തില്‍. ബിജെപി പ്രതിപക്ഷത്തുമാണ്. സജി ചെറിയാനെ നേരിടാന്‍ ജിജി തോംസണെയോ ചാണ്ടി ഉമ്മനെയോ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ജിജി തോംസണും ചാണ്ടി ഉമ്മനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി എബി കുര്യാക്കോസ് ഇവിടെ മത്സരിക്കാനെത്തും.

രണ്ട് തവണ മത്സരിച്ചവര്‍

രണ്ട് തവണ മത്സരിച്ചവര്‍

രണ്ട് തവണ മത്സരിച്ചവരില്‍ വിജയസാധ്യത മാത്രമുള്ളവരേ മാത്രമേ സിപിഎം ഇനി പരിഗണിക്കു. സിറ്റിംഗ് എംഎല്‍എയെ മാറ്റിയാല്‍ വിജയസാധ്യതയെ ബാധിക്കുമെങ്കില്‍ കടുംപിടുത്തം ഉണ്ടാവില്ല. പരമാവധി നിയമം നടപ്പാക്കാനാണ് തീരുമാനം. ഇപി ജയരാജന്‍, കെകെ ശൈലജ, പ്രദീപ് കുമാര്‍, ടിപി രാമകൃഷ്ണന്‍, എന്നിവര്‍ മത്സരിക്കാനാണ് സാധ്യത. ഇവരെല്ലാം ജനപ്രീതിയുള്ളവരാണ്. ഒരു മണ്ഡലത്തില്‍ ഒരു പ്രത്യേക വ്യക്തി മത്സരിച്ചാല്‍ മാത്രമേ ജയിക്കൂ എന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇളവുണ്ടാകും. കോഴിക്കോട് അത്തരം മണ്ഡലങ്ങളിലൊന്നാണ്.

റാന്നി കേരളാ കോണ്‍ഗ്രസിനോ?

റാന്നി കേരളാ കോണ്‍ഗ്രസിനോ?

റാന്നിയില്‍ രാജു എബ്രഹാം ഇത്തവണ മത്സരിച്ചേക്കില്ലെന്നാണ് സൂചന. 25 വര്‍ഷം റാന്നിയുടെ എംഎല്‍എയായിരുന്നു അദ്ദേഹം. ഒന്നുകില്‍ ഇവിടെ യുവനേതാവിനെ ഇറക്കും, അല്ലെങ്കില്‍ കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കും. യുഡിഎഫിന്റെ കോട്ട തകര്‍ത്ത് നേടിയ സീറ്റാണിത്. അതുകൊണ്ട് വിട്ടുകൊടുക്കാന്‍ സിപിഎമ്മിന് താല്‍പര്യമില്ല. റോഷന്‍ റോയ് മാത്യുവിന്റെ പേര് സജീവ പരിഗണനയിലുണ്ട്. ഓര്‍ത്തഡോക്‌സ് വൈദികന്‍ മാത്യൂസ് വാഴക്കുന്നത്തിനെയും പരിഗണിക്കുന്നുണ്ട്. വൈദികന്‍ മത്സരിച്ചാല്‍ അത് ക്രിസ്ത്യന്‍ വോട്ടുകളില്‍ വലിയ സ്വാധീനമുണ്ടാക്കാനാക്കും.

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

English summary
kerala assembly election 2021: k babu may contest again from nenmara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X