എല്‍ജെഡി-ജെഡിഎസ് ലയനം ഉടനെന്ന് കെ കൃഷ്ണന്‍കുട്ടി; ഫോര്‍മുല മുന്നോട്ടുവച്ചത് സിപിഎം, നീക്കത്തിന് പിന്നില്‍
കോഴിക്കോട്: ലോക്താന്ത്രിക് ജനാതാദള്‍- ജനതാദള്‍ എസ് എന്നീ പാര്‍ട്ടികളുടെ ലയനം ഈ മാസം തന്നെയുണ്ടാകുമെന്ന് ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ചാല്‍ തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും എച്ച്ഡി കുമാര സ്വാമി ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് എച്ച് ഡി ദേവഗൗഡ ഉറപ്പുനല്‍കിയെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. അതേസമയം, വടകര സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്നും ലയനം യാഥാര്‍ത്ഥ്യമാകുമെന്നും സികെ നാണുവും പ്രതികരിച്ചു. ഇടഞ്ഞുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്നും സികെ നാണു വ്യക്തമാക്കി.

മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും മതിയായ പരിഗണന ലഭിക്കാന്‍ എല്‍ജെഡിയും ജെഡിഎസും ഉടന്‍ ലയിക്കണമെന്നാണ് സിപിഎം നല്കിയ നിര്‍ദ്ദേശം. കഴിഞ്ഞ രണ്ടുവട്ടം എല്‍ജെഡി യുഡിഎഫിനൊപ്പമായിരുന്നു. എന്ന് ഏഴിടത്താണ് മത്സരിച്ചത്. എല്‍ഡിഎഫിനൊപ്പമായിരുന്ന ജെഡിഎസ് അഞ്ച് സീറ്റുകളിലും മത്സരിച്ചു. ഇരുകൂട്ടരും രണ്ട് വിഭാഗങ്ങളായി നിന്നാല്‍ മത്സരിച്ച അത്രയും സീറ്റുകള്‍ നല്കാന് കഴിയില്ല. ഇതേ തുടര്‍ന്നാണ് സിപിഎം ലയന നിര്‍ദ്ദേശം നല്‍കിയത്.
സിപഎം നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ട് നേതൃത്വത്തിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തി. ലയനവുമായി ബന്ധപ്പെട്ട് പ്രാഥമിക ധാരണയിലെത്തി. ലോക്താന്ത്രിക് ദളിന്റെ ദേശീയ നേതൃത്വം സജീവമല്ലാത്തതിനാല്‍ എല്‍ജെഡി ജെഡിഎസില്‍ ലയിക്കാനാണ് സാധ്യത. അങ്ങനെ ലയിക്കുകയാണെങ്കില്‍ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ എല്‍ജെഡിക്കും ആറ് പ്രസിഡന്റുമാര്‍ ജെഡിഎസിന് എന്നിങ്ങനെയാണ് ധാരണ.
കൂടാതെ സംസ്ഥാന സമിതിയില്‍ 60 ശതമാനം പേര് എല്‍ജെഡിയില്‍ നിന്നും 40 ശതമാനം പേര് ജെഡിഎസില്‍ നിന്നുമാകും. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലസത്തില് നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. വടകര, കൂത്തുപറമ്പ്, കല്‍പ്പറ്റ സീറ്റുകള്‍ വേണമെന്ന് എല്‍ജെഡി നിലപാടെടുക്കുമ്പോള്‍ സിറ്റിംഗ് സീറ്റായ വടകരയ്ക്കായി ജെഡിഎസ് അവകാശ വാദം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications