കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെഡി-ജെഡിഎസ് ലയനം ഉടനെന്ന് കെ കൃഷ്ണന്‍കുട്ടി; ഫോര്‍മുല മുന്നോട്ടുവച്ചത് സിപിഎം, നീക്കത്തിന് പിന്നില്‍

Google Oneindia Malayalam News

കോഴിക്കോട്: ലോക്താന്ത്രിക് ജനാതാദള്‍- ജനതാദള്‍ എസ് എന്നീ പാര്‍ട്ടികളുടെ ലയനം ഈ മാസം തന്നെയുണ്ടാകുമെന്ന് ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. പാര്‍ട്ടികള്‍ തമ്മില്‍ ലയിച്ചാല്‍ തര്‍ക്കങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും എച്ച്ഡി കുമാര സ്വാമി ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് എച്ച് ഡി ദേവഗൗഡ ഉറപ്പുനല്‍കിയെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. അതേസമയം, വടകര സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്നും ലയനം യാഥാര്‍ത്ഥ്യമാകുമെന്നും സികെ നാണുവും പ്രതികരിച്ചു. ഇടഞ്ഞുനില്‍ക്കുന്നവരെ തിരികെ കൊണ്ടുവരുമെന്നും സികെ നാണു വ്യക്തമാക്കി.

jds

മുന്നണിയിലെ എല്ലാ കക്ഷികള്‍ക്കും മതിയായ പരിഗണന ലഭിക്കാന്‍ എല്‍ജെഡിയും ജെഡിഎസും ഉടന്‍ ലയിക്കണമെന്നാണ് സിപിഎം നല്‍കിയ നിര്‍ദ്ദേശം. കഴിഞ്ഞ രണ്ടുവട്ടം എല്‍ജെഡി യുഡിഎഫിനൊപ്പമായിരുന്നു. എന്ന് ഏഴിടത്താണ് മത്സരിച്ചത്. എല്‍ഡിഎഫിനൊപ്പമായിരുന്ന ജെഡിഎസ് അഞ്ച് സീറ്റുകളിലും മത്സരിച്ചു. ഇരുകൂട്ടരും രണ്ട് വിഭാഗങ്ങളായി നിന്നാല്‍ മത്സരിച്ച അത്രയും സീറ്റുകള്‍ നല്‍കാന്‍ കഴിയില്ല. ഇതേ തുടര്‍ന്നാണ് സിപിഎം ലയന നിര്‍ദ്ദേശം നല്‍കിയത്.

ബജറ്റ്‌ പ്രഖ്യാപനം കാര്‍ഷിക മേഖലക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌; പ്രഖ്യാപനങ്ങള്‍ പ്രായോഗികമാകുമോ?ബജറ്റ്‌ പ്രഖ്യാപനം കാര്‍ഷിക മേഖലക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌; പ്രഖ്യാപനങ്ങള്‍ പ്രായോഗികമാകുമോ?

സിപഎം നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ട് നേതൃത്വത്തിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തി. ലയനവുമായി ബന്ധപ്പെട്ട് പ്രാഥമിക ധാരണയിലെത്തി. ലോക്താന്ത്രിക് ദളിന്റെ ദേശീയ നേതൃത്വം സജീവമല്ലാത്തതിനാല്‍ എല്‍ജെഡി ജെഡിഎസില്‍ ലയിക്കാനാണ് സാധ്യത. അങ്ങനെ ലയിക്കുകയാണെങ്കില്‍ എട്ട് ജില്ലാ പ്രസിഡന്റുമാര്‍ എല്‍ജെഡിക്കും ആറ് പ്രസിഡന്റുമാര്‍ ജെഡിഎസിന് എന്നിങ്ങനെയാണ് ധാരണ.

വാക്‌സിന്‍ യജ്ഞത്തിന് ആശംസയുമായി മഞ്ജു വാര്യര്‍, ഈ യുദ്ധം നമ്മള്‍ ജയിക്കുമെന്ന് നടി!!വാക്‌സിന്‍ യജ്ഞത്തിന് ആശംസയുമായി മഞ്ജു വാര്യര്‍, ഈ യുദ്ധം നമ്മള്‍ ജയിക്കുമെന്ന് നടി!!

കൂടാതെ സംസ്ഥാന സമിതിയില്‍ 60 ശതമാനം പേര്‍ എല്‍ജെഡിയില്‍ നിന്നും 40 ശതമാനം പേര്‍ ജെഡിഎസില്‍ നിന്നുമാകും. തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലസത്തില്‍ നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ല. വടകര, കൂത്തുപറമ്പ്, കല്‍പ്പറ്റ സീറ്റുകള്‍ വേണമെന്ന് എല്‍ജെഡി നിലപാടെടുക്കുമ്പോള്‍ സിറ്റിംഗ് സീറ്റായ വടകരയ്ക്കായി ജെഡിഎസ് അവകാശ വാദം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദം പങ്കിടും, പ്രഖ്യാപനത്തിന് കോണ്‍ഗ്രസ്, മാറ്റം ഇങ്ങനെഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മുഖ്യമന്ത്രി പദം പങ്കിടും, പ്രഖ്യാപനത്തിന് കോണ്‍ഗ്രസ്, മാറ്റം ഇങ്ങനെ

സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍സ്വന്തം പാര്‍ട്ടി രൂപീകരിക്കും; പിന്തുണ യുഡിഎഫിന്, 10 ലക്ഷം അംഗങ്ങള്‍!! സമദൂരം വിട്ട് വ്യാപാരികള്‍

ഇരിങ്ങാലക്കുടയിൽ ലക്ഷ്യം ഉറപ്പിക്കാൻ ബിജെപി; കളത്തിലിറക്കുന്നത് ജേക്കബ് തോമസിനെ, അണിയറയിൽ വമ്പന്‍ പദ്ധതികൾഇരിങ്ങാലക്കുടയിൽ ലക്ഷ്യം ഉറപ്പിക്കാൻ ബിജെപി; കളത്തിലിറക്കുന്നത് ജേക്കബ് തോമസിനെ, അണിയറയിൽ വമ്പന്‍ പദ്ധതികൾ

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

English summary
Kerala Assembly election 2021; K Krishnankutty says JDS-LJD merger is imminent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X