കോഴിക്കോടും തൃശൂരിലും തോറ്റ മുരളീധരൻ, നേമത്ത് ജയിച്ചില്ലെങ്കിലും നഷ്ടമൊന്നും ഉണ്ടാവില്ലെന്ന് ജയരാജൻ
കെ മുരളീധരൻ മത്സരിച്ചാലും നേമത്ത് ബിജെപി - കോൺഗ്രസ് വോട്ട് കച്ചവടം ഉറപ്പാണ് എന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. 47000ലധികം കോൺഗ്രസ് വോട്ടുകൾ ആണ് ബിജെപിക്ക് വിറ്റത്. അവിടെ മത്സരിക്കുമ്പോൾ സ്വന്തം പിതാവിനെ ചതിച്ചവരോടൊപ്പമാണ് മുരളി ഉള്ളതെന്ന് മനസ്സിലാക്കുന്നത് നല്ലതെന്നും എംവി ജയരാജൻ പ്രതികരിച്ചു.
2011ലും 2016ലും നടന്നത് പോലെ ഉളള ബിജെപി-കോൺഗ്രസ് ഡീൽ ഇത്തവണയും നേമത്ത് നടക്കുമെന്നും 2016ൽ കിട്ടിയതിന്റെ ഇരട്ടി വോട്ട് കിട്ടിയാലും നേമത്ത് മുരളീധരൻ ജയിക്കില്ലെന്നും എംവി ജയരാജൻ തുറന്നടിച്ചു.
തിരക്കിട്ട പ്രചാരണത്തിൽ ബിജെപി സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാർ- ചിത്രങ്ങൾ കാണാം

കോൺഗ്രസ് മറന്നാലും കേരളം മറക്കില്ല
എംവി ജയരാജന്റെ പ്രതികരണം: ''മുരളിക്കെന്താ കൊമ്പുണ്ടോ എന്ന ചോദ്യം കോൺഗ്രസിലെ പലരും മുമ്പ് ഉന്നയിച്ചിരുന്നു. എ.കെ ആന്റണിയെ മുക്കാലിയിൽ കെട്ടി അടിക്കണമെന്നും അഹമ്മദ് പട്ടേൽ അലൂമിനിയം പട്ടേലാണെന്നും സോണിയാ ഗാന്ധി മദാമ്മയാണെന്നും മറ്റുമുള്ള വിശേഷണങ്ങൾ കെ.മുരളീധരന്റേതാണ്. ഇതൊന്നും കോൺഗ്രസ് മറന്നാലും കേരളം മറക്കില്ല. നേമത്തെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുരളിക്ക് വടകര രാജിവെച്ച് മത്സരിക്കാൻ തന്റേടമുണ്ടോ? എന്ന ചോദ്യവും പലരും ഉന്നയിച്ചു.

കോഴിക്കോടും തൃശൂരിലും മത്സരിച്ച് തോറ്റു
2004 ൽ മന്ത്രിയായ ശേഷം MLA ആകാനായി വടക്കാഞ്ചേരിയിൽ നിന്നും മത്സരിച്ചപ്പോൾ സി.പി.ഐ.എമ്മിലെ എ.സി മൊയ്തീനോട് ദയനീയമായി തോറ്റയാളാണ് കെ.മുരളീധരൻ. 2009 ൽ ലോക്സഭയിലേക്ക് വയനാട്ടിൽ മത്സരിച്ചപ്പോൾ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോടും തൃശൂരിലും മത്സരിച്ച് തോറ്റ ചരിത്രവുമുണ്ട്. കോൺഗ്രസ് മുമ്പ് ചോദിച്ച ചോദ്യത്തിന് ഈ പരാജയ പരമ്പരക്ക് ശേഷം ലഭിച്ച ഉത്തരം മുരളിക്ക് കൊമ്പില്ലെന്നാണ്.

''ഉമ്മൻ ചാണ്ടിയെ പോലോരു ചതിയൻ''
പിതാവ് കെ.കരുണാകരനെ നേമത്ത്കാർ മുമ്പ് ജയിപ്പിരുന്നുവെന്നും അതുകൊണ്ട് തന്നെ ജയിപ്പിക്കണമെന്നാണ് മുരളി ഇപ്പോൾ പറയുന്നത്. എന്നാൽ പിതാവ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ച് പുത്തരിക്കണ്ടം മൈതാനിയിൽ വച്ച് നടത്തിയ പ്രസംഗം ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. "ഉമ്മൻ ചാണ്ടിയെ പോലോരു ചതിയനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലെന്നാണ് " അന്നു പ്രസംഗിച്ചത്. ചാരക്കേസിന്റെ പേരിൽ കരുണാകരനെ പിന്നിൽ നിന്നും കുത്തിയത് ഉമ്മൻ ചാണ്ടിയായിരുന്നു.

സ്വന്തം പിതാവിനെ ചതിച്ചവരോടൊപ്പം
ബലിയാടായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ട പരിഹാരം നൽകിയത് LDF സർക്കാരാണ്. BJP- കോൺഗ്രസ് ഡീൽ തുടർച്ചയായി നടന്നുവരുന്നതും രണ്ടു തിരഞ്ഞെടുപ്പുകളിലായി 47000ലധികം കോൺഗ്രസ് വോട്ടുകൾ BJP ക്ക് വിറ്റതുമായ നേമത്ത് മുരളീധരൻ മത്സരിക്കുമ്പോൾ സ്വന്തം പിതാവിനെ ചതിച്ചവരോടൊപ്പമാണ് മുരളി ഉള്ളതെന്നും അവർ മകനെ ചതിക്കില്ലെന്നുറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മനസ്സിലാക്കിയാൽ നന്ന്.
Recommended Video

മുരളി നേമത്ത് ജയിക്കില്ല
അതുകൊണ്ട് 2011 ലും 2016 ലും നടന്നത് പോലെ BJP-കോൺഗ്രസ് ഡീൽ ഇത്തവണയും നേമത്ത് അരങ്ങേറുക തന്നെ ചെയ്യും. 2016 ലെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ട് കേവലം 13860 മാത്രമാണ്. അതിന്റെ ഇരട്ടിയായാലും മുരളി നേമത്ത് ജയിക്കില്ല. നേമത്ത് മുരളി ജയിച്ചില്ലെങ്കിലും നഷ്ടമൊന്നും ഉണ്ടാവുകയില്ല''.
ശ്വേത ബസുവിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications