കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേമത്ത് മുരളീധരന്‍ വീഴും? ഭൂരിപക്ഷം ഇങ്ങനെ, തെക്കില്‍ 26 സീറ്റുകള്‍ ഉറപ്പിച്ച് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ സിപിഎം പ്രതീക്ഷിക്കുന്നത് വന്‍ കുതിപ്പ് 26 സീറ്റോളം ഇത്തവണ പിടിക്കുമെന്നാണ് സിപിഎം പറയുന്നത്. കൃത്യമായ കണക്കുകളാണ് പാര്‍ട്ടി അവതരിപ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെക്കുന്ന നേമത്ത് അവര്‍ പരാജയപ്പെടുമെന്ന് സിപിഎം വെളിപ്പെടുത്തുന്നു. അത് എത്ര വോട്ടിനാണെന്നും വെളിപ്പെടുത്തുന്നുണ്ട്. പൂഞ്ഞാറും അഴീക്കോടും അടക്കമുള്ള സീറ്റുകള്‍ ഇത്തവണ കൂടെ പോരുമെന്ന് സിപിഎം ഉറപ്പിക്കുന്നു.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

നേമത്ത് മുരളീധരന്‍ വീഴും?

നേമത്ത് മുരളീധരന്‍ വീഴും?

നേമത്ത് കടുത്ത ത്രികോണ പോരാട്ടമാണ് നടക്കുന്നതെന്ന് സിപിഎം പറയുന്നു. എന്നാല്‍ ഒരടി മുന്നില്‍ വി ശിവന്‍കുട്ടിയാണ്. ഈ മണ്ഡലം ബിജെപിയില്‍ നിന്ന് അദ്ദേഹം പിടിച്ചെടുക്കും. അതേസമയം മുരളീധരന്‍ മണ്ഡലത്തില്‍ മൂന്നാമത് എത്താനാണ് സാധ്യത. ഏറ്റവും അവസാനം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങിയത് മുരളീധരനാണ്. ശിവന്‍കുട്ടിക്ക് അയ്യായിരം മുതല്‍ ഏഴായിരം വോട്ടുകളുടെ വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് സിപിഎമ്മിന് ലഭിച്ച റിപ്പോര്‍ട്ടിലുണ്ട്. ഗ്രൗണ്ടില്‍ അത്രയേറെ പണി എടുത്തിട്ടുണ്ട് സിപിഎം. അതാണ് വല്ലാതെ ബഹളം സിപിഎമ്മില്‍ നിന്ന് കുറഞ്ഞത്.

തെക്കില്‍ 26 സീറ്റും

തെക്കില്‍ 26 സീറ്റും

തെക്കന്‍ കേരളത്തില്‍ കടുത്ത മുന്നേറ്റം തന്നെ ഇത്തവണ ഇടതുമുന്നണി നടത്തുമെന്നാണ് വിലയിരുത്തല്‍. ആകെയുള്ള 30 മണ്ഡലങ്ങളില്‍ 26 എണ്ണവും കൂടെ പോരുമെന്ന ഉറപ്പാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ചെറിയ വ്യത്യാസം വരാന്‍ മാത്രമാണ് സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്നാണ് ഇവരുടെ റിപ്പോര്‍ട്ടുകളില്‍ തെളിയുന്നത്. നിലവില്‍ തെക്കന്‍ കേരളത്തില്‍ മുപ്പതില്‍ 26 സീറ്റുകളും എല്‍ഡിഎഫിനൊപ്പമാണ്. ഇതേ സ്ഥിതി തുടരുമെന്നാണ് പാര്‍ട്ടി പറയുന്നത്. ഒരിടത്ത് പോലും കൈവിടേണ്ട സാഹചര്യമില്ലെന്നാണ് മണ്ഡലങ്ങളില്‍ വ്യക്തമാകുന്നത്.

തിരുവനന്തപുരത്ത് തേരോട്ടം

തിരുവനന്തപുരത്ത് തേരോട്ടം

തിരുവനന്തപുരം ജില്ലയില്‍ ഇത്തവണ എല്‍ഡിഎഫ് തേരോട്ടം തന്നെയാണ് വ്യക്തമാകുന്നത്. പതിനാല് സീറ്റില്‍ പതിനൊന്ന് എണ്ണവും കൂടെ പോരുമെന്ന് സിപിഎം ഉറപ്പ് പറയുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ കോവളം, അരുവിക്കര, തിരുവനന്തപുരം സീറ്റുകള്‍ പിടിക്കുക കഠിനമാകുമെന്നാണ് വിലയിരുത്തല്‍. പക്ഷേ നേമത്ത് അതിന്റെ ക്ഷീണം തീര്‍ക്കും. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം ജില്ലയില്‍ മികച്ച പ്രകടനമായിരുന്നു സിപിഎം നടത്തിയത്. കോണ്‍ഗ്രസ് ചിത്രത്തിലുണ്ടായിരുന്നില്ല.

ഈ സീറ്റുകള്‍ പിടിച്ചെടുക്കും

ഈ സീറ്റുകള്‍ പിടിച്ചെടുക്കും

പത്ത് സീറ്റുകളാണ് ഇത്തവണ പിടിച്ചെടുക്കാനാവുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. നേമവും തൃത്താലയും അതില്‍ വരും. കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് വന്നതോടെ കൂടുതല്‍ സീറ്റുകള്‍ അതുവഴി പിടിച്ചെടുക്കാനാവുമെന്ന് സിപിഎം ഉറപ്പിക്കുന്നത്. നിലവിലുള്ള ചില മണ്ഡലങ്ങളില്‍ സിപിഎമ്മിനും എല്‍ഡിഎഫിലെ മുന്നണികള്‍ക്കും സീറ്റുകള്‍ നഷ്ടമാകും. എന്നാല്‍ എണ്‍പത് സീറ്റുകളില്‍ ഇത്തവണ ഇടതു തരംഗം തന്നെയുണ്ടാവുമെന്ന് സിപിഎം ഉറപ്പിക്കുന്നു. അതിന് കാരണം അടിത്തട്ടില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടാണ്.

കൊല്ലത്ത് കുതിപ്പ്

കൊല്ലത്ത് കുതിപ്പ്

കൊല്ലത്ത് ശക്തമായ മത്സരം നേരിടുന്ന മണ്ഡലങ്ങള്‍ ഉണ്ടെന്ന് സിപിഎം പറയുന്നു. കൊല്ലം, ചവറ, കുണ്ടറ, കരുഗാഗപ്പള്ളി സീറ്റുകളാണിത്. ഇവയില്‍ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ജയം നേടും. ജില്ലയില്‍ ശേഷിക്കുന്ന ഏഴ് സീറ്റില്‍ നല്ല വിജയമാണ് സിപിഎം പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫ് ഈ ഏഴ് സീറ്റില്‍ അയ്യായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സിപിഎമ്മിന് ലഭിച്ചിരിക്കുന്ന വിവരം. ചെറിയ തോതിലാണ് ജില്ലയില്‍ എതിര്‍പ്പുകളുള്ളത്. തദ്ദേശത്തിലെ സാഹചര്യം തന്നെയാണ് ഇപ്പോഴുമുള്ളത്.

ജോസ് വന്നത് നേട്ടം

ജോസ് വന്നത് നേട്ടം

ജോസ് കെ മാണിയുടെ വരവിന്റെ പശ്ചാലത്തില്‍ കോട്ടയം ജില്ലയിലെ രണ്ട് സീറ്റൊഴിച്ച് ബാക്കി എല്ലാം നേടുമെന്ന് സിപിഎം പറയുന്നു. പുതുപ്പള്ളിയും കോട്ടയവും മാറാന്‍ ഇടയില്ല. അതേസമയം പിസി ജോര്‍ജ് ഇത്തവണ തകര്‍ന്ന് തരിപ്പണമാകുമെന്നാണ് മറ്റൊരു ഗ്രൗണ്ട് റിപ്പോര്‍ട്ട്. മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോകുമെന്നാണ് സിപിഎം പറയുന്നത്. ബിജെപിക്ക് ജില്ലയില്‍ ഒരു സീറ്റും ലഭിക്കില്ല. അതേസമയം ട്വന്റി ട്വന്റി കുന്നത്തുനാട് പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി പറയുന്നു. കുന്നത്തുനാട്ടില്‍ സജീന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്നാണ് വിവരം. കളമശ്ശേരിയില്‍ രാജീവ് ജയിക്കാന്‍ സാധ്യതയുള്ളതായും പറയുന്നു.

പോരാട്ടം തൃത്താലയില്‍

പോരാട്ടം തൃത്താലയില്‍

തൃത്താലയില്‍ ഏറ്റവും ശക്തമായ മത്സരമാണ് നടക്കുന്നത്. എംബി രാജേഷ് ജയിക്കുമെന്നാണ് സിപിഎം റിപ്പോര്‍ട്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ട് മറിച്ചാല്‍ വിടി ബല്‍റാം ജയിക്കുമെന്നും കണക്കുകള്‍ പറയുന്നു. അതേസമയം പത്തനംതിട്ടയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്തും എല്‍ഡിഎഫ് ജയിക്കും. ആറന്മുളം, അടൂര്‍, കോന്നി, തിരുവല്ല, സീറ്റുകളാണ് എല്‍ഡിഎഫ് ഉറപ്പിക്കുന്നത്. അതേസമയം പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ബിജെപി വോട്ടുകളില്‍ ഏറിയ പങ്കും യുഡിഎഫിന് പോയെന്നാണ് വിലയിരുത്തല്‍. ഇത് ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കാം.

അട്ടിമറികള്‍ ഇങ്ങനെ

അട്ടിമറികള്‍ ഇങ്ങനെ

കൊല്ലം, കരുനാഗപ്പള്ളി, ചവറ, തൃശൂര്‍ ഒറ്റപ്പാലം, തുടങ്ങിയ സീറ്റുകല്‍ സേഫല്ലെന്നാണ് ജില്ലാ നേതൃത്വങ്ങള്‍ സിപിഎം നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട്. പകരം പുതിയവ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം അഴീക്കോട് കെഎം ഷാജിയും വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയും വീഴുമെന്ന് സിപിഎം പറയുന്നു. അരുവിക്കരയില്‍ ചിലപ്പോള്‍ അട്ടിമറി നടന്നേക്കുമെന്നും സൂചനയുണ്ട്. പേരാവൂര്‍, അരൂര്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളും ഇത്തവണ പിടിക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.

വേറിട്ട ലുക്കില്‍ നടി ശ്രീമുഖി, ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: k muraleedharan will loose to sivakutty in nemom says cpm report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X