Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ പോരാട്ടം കേരളം മുഴുവൻ ആളിപ്പടരും', 'ഇനി നമുക്ക് നേമത്ത് കാണാം' എന്ന് കെ മുരളീധരൻ

തിരുവനന്തപുരം: അനിശ്ചിതത്വത്തിന് വിരാമമിട്ട് കെ മുരളീധരൻ എംപിയെ നേമത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. ബിജെപിയ്ക്ക് കേരളത്തിലുളള ഏക സീറ്റായ നേമം പിടിച്ചെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. നേമത്തേക്ക് കരുത്തനായ നേതാവിനെ തേടിയുളള അന്വേഷണമാണ് കെ മുരളീധരനിൽ എത്തിയത്. എംപിമാർ ആരും തന്നെ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്നുളള തീരുമാനത്തിൽ കെ മുരളീധരന് ഇളവ് നൽകിയിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാൻഡ്.

ദില്ലിയിൽ ആയിരുന്ന കെ മുരളീധരൻ ഇന്ന് നേമത്ത് എത്തി പ്രചാരണ പരിപാടികൾക്ക് തുടക്കമിടും. തികച്ചും ദുർബലമായ സംഘടനാ സംവിധാനമാണ് നേമത്ത് നിലവിൽ കോൺഗ്രസിനുളളത്. വർഗീയതയ്ക്ക് എതിരെയുളള സന്ധിയില്ലാ പോരാട്ടമാണ് നേമത്ത് നടക്കുന്നത് എന്ന് കെ മുരളീധരൻ പ്രതികരിച്ചു.

k murali

കെ മുരളീധരൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' പ്രിയപ്പെട്ടവരെ.. ഇന്ന് നേമത്ത് എത്തുകയാണ്. ഡൽഹിയിൽ നിന്നും വൈകിട്ട് 4 മണിയ്ക്കു തിരുവനന്തപുരത്ത് വിമാനം ഇറങ്ങി നേമത്തേക്ക് പോകും. വർഗീയതയ്ക്ക് എതിരായ സന്ധിയില്ലാത്ത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇത് കേരളം മുഴുവൻ ആളിപ്പടരും. വർഗീയ വിഷം ചീറ്റുന്ന സംഘപരിവാർ എന്ന വിപത്ത് കേരളത്തിന്റെ മതേതര മണ്ണിൽനിന്നും പിഴുതെറിഞ്ഞേ മതിയാവൂ. അഞ്ചു വർഷം ഭരിച്ച പിണറായി സർക്കാരും കേരളത്തിനു സമ്മാനിച്ചത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണ്.

ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം

കോൺഗ്രസ് പാർട്ടി ഏൽപ്പിച്ച ചരിത്ര ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്ന ഉത്തമ വിശ്വാസമുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയിൽ നേമത്തിന്റെ സമഗ്ര വികസനത്തിനായി മുഴുവൻ സമയവും ഒപ്പമുണ്ടാകും. ശ്രീ.കെ.കരുണാകരനെ നെഞ്ചിലേറ്റിയ നേമത്തിന്റെ മതേതര മനസ്സ് യുഡിഎഫിനെ ഇരുകൈയും നീട്ടി സ്വീകരിക്കും. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ഏവരുടെയും നിറഞ്ഞ പിന്തുണയും പ്രാർത്ഥനയും ഒപ്പം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇനി നമുക്ക് നേമത്ത് കാണാം''.

നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
    തൃശ്ശൂരില്‍ വിജയ സാധ്യതയല്ല, മത്സരസാധ്യത | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+