Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസിക്കെതിരെ രണ്ടും കൽപ്പിച്ച് കെ സുധാകരൻ;പട്ടികയിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി,കോൺഗ്രസില്‍ വീണ്ടും പൊട്ടിത്തെറി

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയുണ്ടായ പൊട്ടിത്തെറികള്‍ അവസാനിക്കുന്നില്ല. സ്ഥാനാര്‍ത്ഥി പട്ടികയില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. കൂടാതെ വിവിധ മേഖലകളില്‍ നിന്ന് പല നേതാക്കളും രാജിവയ്ക്കുകയും ചെയ്തിരുന്നു.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന നേതാവും എംപിയുമായ കെ സുധാകരന്‍. ഏഷ്യാനെറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സുധാകരന്റെ വിമര്‍ശനം.

പ്രത്യാശ നഷ്ടപ്പെട്ടു

പ്രത്യാശ നഷ്ടപ്പെട്ടു

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ തനിക്ക് ആത്മവിശ്വാസവും പ്രത്യാശയും നഷ്ടമായെന്ന് കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തികള്‍ ആത്ര മോശമായിരുന്നു. കേരളത്തിലെ നേതാക്കള്‍ ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് കെ സുധാകരന്‍ തുറന്നടിച്ചു.

 അഭിപ്രായങ്ങളെ പരിഗണിച്ചില്ല

അഭിപ്രായങ്ങളെ പരിഗണിച്ചില്ല

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇഷ്ടക്കാരെ തിരുകിക്കയറ്റി. ജയസാധ്യത നോക്കാതെയാണ് പലര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ അവസരം നല്‍കി. തങ്ങളെ അഭിപ്രായങ്ങളെ പരിഗണിച്ചില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കെസി വേണുഗോപാലിനെതിരെയും കെ സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

 ഇഷ്ടക്കാരെ തിരുകിക്കയറ്റി

ഇഷ്ടക്കാരെ തിരുകിക്കയറ്റി

ഹൈക്കമാന്‍ഡിന്റെ പേര് പറഞ്ഞ് കെസി വേണുഗോപാല്‍ ഇഷ്ടക്കാര്‍ക്ക് സീറ്റ് നല്‍കി. ഹൈക്കാമാന്‍ഡിന്റെ പേരിലുള്ള തിരുക്കിക്കയറ്റല്‍ പതിവുള്ളതായിരുന്നില്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് താന്‍ തുടരുന്നത് മനസോടെയല്ലെന്നും സുധാകരന്‍ അഭിമുഖത്തില്‍ പറഞ്ഞു. അലങ്കാര പദവികള്‍ തനിക്ക് ആവശ്യമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

രാജിവയ്ക്കാത്തതിന്റെ കാരണം

രാജിവയ്ക്കാത്തതിന്റെ കാരണം

സ്ഥാനം ഒഴിയാന്‍ പല തവണ ആലോചിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് രാജിവയ്ക്കാത്തത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇരിക്കൂര്‍ സീറ്റുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും കെ സുധാകരന്‍ അഭിപ്രായം പറഞ്ഞു.

ധാരണകള്‍ ലംഘിക്കപ്പെട്ടു

ധാരണകള്‍ ലംഘിക്കപ്പെട്ടു

ഇരിക്കൂര്‍ സീറ്റുമായി ബന്ധപ്പെട്ടുള്ള ധാരണകള്‍ ലംഘിക്കപ്പെട്ടു. ഇരിക്കൂറുകാര്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് ജില്ലയില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ കാരണമാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

നടി സംഗീത ശൃംഗേരിയുടെ പുത്തന്‍ ഫോട്ടോകള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+