കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനമല്ല നേമത്ത് കെ സുരേന്ദ്രൻ?; ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ 25 ശതമാനം പ്രമുഖർ..പരിഗണിക്കുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും കൂടുതൽ സീറ്റുകൾ നേടാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. കൂടുതൽ ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയാൽ വിജയം സാധ്യമെന്നും പാർട്ടി കണക്കാക്കുന്നു. ബിജെപി നേതാക്കളെ മാത്രമല്ല പ്രമുഖർ ഉൾപ്പെടെയുള്ളവരെയാണ് പാർട്ടി സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്.അതേസമയം ഇത്തവണ സംസ്ഥാനത്തെ ഏക സിറ്റിംഗ് സീറ്റായ നേമം നിലനിർത്താനുള്ള തീവ്ര ശ്രമങ്ങളും ബിജെപി ആരംഭിച്ച് കഴിഞ്ഞു.വിശദാംശങ്ങളിലേക്ക്

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

 നേമത്ത് പോരാട്ടം

നേമത്ത് പോരാട്ടം

ബിജെപിയെ സംബന്ധിച്ച് നേമത്ത് ഇക്കുറി അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണ ശക്തമായ മത്സരം നടന്ന മണ്ഡലത്തിൽ അട്ടിമറി വിജയമായിരുന്നു ബിജെപിയുടെ ഒ രാജഗോപാൽ നേടിയത്.രണ്ടാം അങ്കത്തിന് ഇറങ്ങിയ സിപിഎമ്മിന്റെ ശിവൻകുട്ടിയെ 67813 വോട്ട് നേടിയായിരുന്നു ഒ രാജഗോപാൽ പരാജയപ്പെടുത്തിയത്.

 സിപിഎമ്മിന് പ്രതീക്ഷ

സിപിഎമ്മിന് പ്രതീക്ഷ

ഇത്തവണ നേമം ബിജെപിയിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള നീക്കങ്ങൾ സിപിഎമ്മിൽ ആരംഭിച്ച് കഴിഞ്ഞു. ശിവൻകുട്ടിയെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഎം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ ഉൾപ്പെടുന്നതാണ് നേമം നിയമസഭ മണ്ഡലം. ഇത്തവണത്തെ കോർപറേഷൻ തിരഞ്ഞെടുപ്പ് വിജയവും സിപിഎമ്മിന് ആശ്വാസമാകുന്നുണ്ട്.

 നേമം നിലനിർത്തുമെന്ന്

നേമം നിലനിർത്തുമെന്ന്

52 സീറ്റുകളായിരുന്നു എൽഡിഎഫ് ഇവിടെ നേടിയത്. ബിജെപിക്ക് ലഭിച്ചതാകട്ടെ വെറും 35 സീറ്റുകളും. അതേസമയം നേമത്ത് ബിജെപി തന്നെയാകും ഇക്കുറിയും അധികാരം പിടിക്കുകയെന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ ഒ രാജഗോപാൽ മത്സരിക്കില്ലെന്ന് വ്യക്തമായതിനാൽ ആരെയാകും ബിജെപി ഇവിടെ പരിഗണിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

 ബിജെപി ഇതര വോട്ടുകൾ

ബിജെപി ഇതര വോട്ടുകൾ

മുതിർന്ന നേതാവായ കുമ്മനം രാജശേഖരനെ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. അദ്ദേഹം നേമത്ത് വാടക വീടെടുത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുമ്മനത്തെ തന്നെ മത്സരിപ്പിക്കാനാണ് ആർഎസ്എസിന് താത്പര്യം. അതേസമയം നേമത്ത് കുമ്മനം മത്സരിച്ചാൽ ബിജെപി ഇതര വോട്ടുകൾ പെട്ടിയിൽ വീഴുമോയെന്ന ആശങ്ക ശക്തമാണ്.

 അനുകൂലമാകുമെന്ന്

അനുകൂലമാകുമെന്ന്

അതുകൊണ്ട് തന്നെ പ്രമുഖരോ പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനോ തന്നെ മത്സിരിക്കണമെന്ന വികാരം പാർട്ടിയിൽ ഉണ്ട്. പാർട്ടി അധ്യക്ഷൻ തന്നെ മത്സരിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. നേരത്തേ കെ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാൽ മതിയെന്നായിരിന്നു ദേശീയ നേതൃത്വം നിർദ്ദേശിച്ചത്. എന്നാൽ പാർട്ടിയിലെ പൊതുവികാരം കണക്കിലെടുത്ത് സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിനോട് അനുകൂല നിലപാടിലാണ് നേതൃത്വം എന്നാണ് റിപ്പോർട്ട്.

 കോന്നിയിൽ മത്സരിപ്പിക്കാൻ

കോന്നിയിൽ മത്സരിപ്പിക്കാൻ

അതേസമയം സുരേന്ദ്രനെ പത്തനംതിട്ടയിലെ കോന്നി മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന ആവശ്യവും ബിജെപിയിൽ ഉയരുന്നുണ്ട്. കഴിഞ്ഞ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കോന്നിയിൽ മുന്നേറാൻ സുരേന്ദ്രന് സാധിച്ചിരുന്നു. ഇത്തവണ മന്ത്രി വി മുരളീധരനേയും മത്സരിപ്പിക്കാൻ പാർട്ടിയിൽ സമ്മർദ്ദം ശക്തമാണ്..

 വട്ടിയൂർക്കാവിൽ

വട്ടിയൂർക്കാവിൽ

അതിനിടെ ബിജെപിക്ക് സ്വാധീനമുള്ള വട്ടിയൂർക്കാവിലേക്ക് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ പേരാണ് പരിഗണിക്കുന്നത്. 2016 ൽ സംസ്ഥാനത്ത് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇത്തവണ സാഹചര്യം അനുകൂലമാണെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്.

 പൊതുസമ്മതരായ സ്ഥാനാർത്ഥികൾ

പൊതുസമ്മതരായ സ്ഥാനാർത്ഥികൾ

ഇത്തവണ പൊതുസമ്മതരായ 25 ശതമാനം പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ബിജെപിയുടെ തിരുമാനം.
നടനും എംപിയുമായ സുരേഷ് ഗോപി, അൽഫോൺസ് കണ്ണന്താനം എന്നിവരെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉണ്ടെങ്കിലും ദേശീയ നേതൃത്വത്തിന്റെ കൂടി നിലാടിന്റെ അടിസ്ഥാനത്തിലായിരിക്കും തിരുമാനം.

 സ്ഥാനർത്ഥിയാക്കും

സ്ഥാനർത്ഥിയാക്കും

സീരിയൽ നടൻമാരായ കൃഷ്ണകുമാറിനേയും വിവേക് ഗോപനേയും ബിജെപി മത്സരിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. തിരുവനന്തപുരത്ത് ഏതെങ്കിലും മണ്ഡലത്തിലാകും കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചേക്കുക. ജേക്കബ് തോമസിനേയും ടിപി സെൻകുമാറിനേയും പാർട്ടി പരിഗണിക്കുന്നുണ്ട്.

 ആർഎസ്എസ് നിയന്ത്രണത്തിൽ

ആർഎസ്എസ് നിയന്ത്രണത്തിൽ

പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന ശോഭ സുരേന്ദ്രനെ പാലക്കാട് പാർട്ടി പരിഗണിച്ചേക്കും.ജനറൽ സെക്രട്ടറി മാരിയിൽ എംടി രമേശിനെ കോഴിക്കോട് നോർത്തിലാണ് പരിഗണിക്കുന്നത്. പി സുധീറിനെ ആറ്രിങ്ങലിലും ജോർജ് കുര്യനെ കോട്ടയത്തും സി കൃഷ്ണകുമാറിനെ മലമ്പുഴയിലുമാണ് പരിഗണിക്കുന്നത്. ആർഎസ്എസിന്റെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് സ്ഥാനാർത്ഥി ചർച്ചകളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും നടക്കുക.

English summary
kerala assembly election 2021: k surendran may be bjp candidate in nemam constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X