• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുല്ലപ്പള്ളി പറഞ്ഞത് നടക്കും, മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ വരും? നേമത്തും കഴക്കൂട്ടത്തും ത്രില്ലര്‍

തിരുവനന്തപുരം: ബിജെപി വോട്ടെടുപ്പിന് പിന്നാലെ കണക്കുകൂട്ടല്‍ നടത്തി വിജയം ഉറപ്പിച്ച മട്ടില്‍. ഒരിടത്തും വോട്ട് മറിഞ്ഞില്ലെന്നതും, ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ വോട്ട് കൂടിയതുമെല്ലാം വിജയം ഉറപ്പിക്കാനുള്ള ഘടകമാണ്. കോണ്‍ഗ്രസ് നേതൃത്വം തന്നെ ഇതില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് മഞ്ചേശ്വരത്തെ റിപ്പോര്‍ട്ടുകളില്‍ ആശങ്കയുണ്ടെന്നാണ്. ഈ സാഹചര്യത്തില്‍ ഉറപ്പിച്ച സീറ്റായി മഞ്ചേശ്വരം ബിജെപിക്ക് മാറിയിരിക്കുകയാണ്.

കോവിഡ് രണ്ടാംതരംഗം, ദല്‍ഹിയില്‍ നൈറ്റ് കര്‍ഫ്യു, ചിത്രങ്ങള്‍ കാണാം

സുരേന്ദ്രന്‍ ജയിക്കും

സുരേന്ദ്രന്‍ ജയിക്കും

കെ സുരേന്ദ്രനെ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിപ്പിച്ചതിന് പിന്നില്‍ വലിയൊരു തന്ത്രമുണ്ടെന്ന് ബിജെപി പറയുന്നു. ഇതില്‍ മഞ്ചേശ്വരത്ത് വിജയിക്കുകയായിരുന്നു ലക്ഷ്യം. കോന്നിയും മഞ്ചേശ്വരത്തും സുരേന്ദ്രനന്‍ മത്സരിക്കുന്നതിലൂടെ ഇടതും വലതും ജയസാധ്യത കുറയുമെന്ന പ്രതീതി ഇരുമുന്നണികളിലും ഉണ്ടാവും. അതിലൂടെ എല്‍ഡിഎഫിന് ലഭിക്കേണ്ട വോട്ടുകള്‍ യുഡിഎഫിലേക്ക് പോകുന്നത് ഇല്ലാതാവും. അങ്ങനെ മഞ്ചേശ്വരത്ത് വിജയം ഉറപ്പിക്കുമെന്നായിരുന്നു ബിജെപിയുടെ തന്ത്രം. ഇത് കൃത്യമായി തന്നെ വിജയിച്ചു.

മുല്ലപ്പള്ളി പറഞ്ഞത് വെറുതെയല്ല

മുല്ലപ്പള്ളി പറഞ്ഞത് വെറുതെയല്ല

മുല്ലപ്പള്ളി പറഞ്ഞ കാര്യങ്ങള്‍ വെറുതെയല്ല. വോട്ടുകള്‍ ചോര്‍ന്നില്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഇടതുപക്ഷം തുടര്‍ ഭരണം ലക്ഷ്യമിട്ട് ഇത്തവണ വോട്ട് മറ്റൊരു പാര്‍ട്ടിക്കും നല്‍കിയിട്ടില്ല. ഇവിടെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നോ എന്ന സംശയം ബാക്കിയാണ്. ഇതൊക്കെ കോണ്‍ഗ്രസിന് ആശങ്കയാണ്. ലീഗില്‍ നിന്ന് ഒറ്റവോട്ട് പോലും ചോര്‍ന്നിട്ടില്ല. സിപിഎം വോട്ട് ചോര്‍ന്നെന്ന കടുത്ത ഭയം കോണ്‍ഗ്രസിനുണ്ട്. അങ്ങനെയെങ്കില്‍ തോല്‍വിയുടെ ഭാരം തങ്ങളുടെ തലയിലേക്ക് വരുമെന്നും കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ മംഗല്‍പാടി, കുമ്പളം, എന്നിവിടങ്ങളില്‍ പോളിംഗ് പഴയ രീതിയില്‍ തന്നെ നടന്നിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ കോട്ടകളായ പൈവളിഗെ, വോര്‍ക്കാടി, എന്‍മകജെ പഞ്ചായത്തുകളില്‍ കൂടുതല്‍ പോളിംഗ് വന്നതോടെയാണ് പോരാട്ടം കടുത്തത്. വിദേശത്തടക്കമുള്ള യുഡിഎഫിന്റെ വലിയൊരു വോട്ടുബാങ്ക് ഇത്തവണ കാര്യമായി എത്തിയില്ല. കാന്തപുരം വിഭാഗത്തിന്റെ മൂവായിരത്തോളം വോട്ട് ഇത്തവണ വിഭജിക്കും. ഇതെല്ലാം ബിജെപിക്ക് അനുകൂല ഘടകങ്ങളാണ്.

കോണ്‍ഗ്രസ് വില്ലനാകും

കോണ്‍ഗ്രസ് വില്ലനാകും

കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ് മഞ്ചേശ്വരത്ത് തോല്‍വി ഉറപ്പാക്കുക. എന്‍മജകെ അടക്കമുള്ള ഇടങ്ങളില്‍ കോണ്‍ഗ്രസിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അതേസമയം സിപിഎമ്മിനുമുണ്ട് ഈ പ്രശ്‌നം. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം മാറ്റിയ ജയാനന്ദ പോളിംഗില്‍ വലിയ ഫാക്ടറായിട്ടുണ്ട്. ജയാനന്ദയുടെ പ്രവര്‍ത്തന മേഖലയില്‍ വോട്ട് കുറഞ്ഞാല്‍ നടപടിയെടുക്കാനാണ് തീരുമാനം. ഇത് ബിജെപിക്ക് ഗുണകരമായി എന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്. കോണ്‍ഗ്രസ് പക്ഷേ ജയം ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന് ആ ആത്മവിശ്വാസമില്ല.

പത്ത് സീറ്റ് നേടുമോ?

പത്ത് സീറ്റ് നേടുമോ?

പത്ത് സീറ്റാണ് എന്‍ഡിഎയുടെ ടാര്‍ഗറ്റ്. ഈ പത്തും ബിജെപി തന്നെയാണ് നേടുകയെന്നും പാര്‍ട്ടി പറയുന്നു. ജയം ഉറപ്പുള്ളത് നേമം, മഞ്ചേശ്വരം, പാലക്കാട്, മലമ്പുഴ സീറ്റുകളിലാണ്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, തിരുവനന്തപുരം, കോന്നി, എന്നിവിടങ്ങളില്‍ 50 ശതമാനത്തില്‍ അധികം ചാന്‍സുണ്ട്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെ വോട്ടുകള്‍ ചോര്‍ന്നെന്ന് ബിജെപി കണക്ക് കൂട്ടുന്നു. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും വിചാരിച്ചതിനേക്കാല്‍ ശക്തമായ മത്സരമാണ് നടക്കുന്നതെന്ന് ബിജെപി പറയുന്നു.

35 സീറ്റുകളില്‍ കടുപ്പം

35 സീറ്റുകളില്‍ കടുപ്പം

35 സീറ്റുകളില്‍ ബിജെപിയുടെ പ്രകടനത്തെ ആശ്രയിച്ചാവും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വിജയം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, എന്നീ ജില്ലകളിലെ ത്രികോണ മത്സരങ്ങളില്‍ ബിജെപി ആര്‍ക്കെങ്കിലും അനുകൂലമായ നിലപാട് എടുത്തിട്ടില്ല എന്നാണ് സൂചന. അതേസമയം തിരുവനന്തപുരം മണ്ഡലത്തില്‍ പ്രതീക്ഷ വേണ്ടെന്നാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വവും പറയുന്നത്. തിരുവനന്തപുരത്തെ പോളിംഗ് ശതമാനത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപിക്ക് സാധ്യത കുറവാണ്.

cmsvideo
  എൽഡിഎഫും യുഡിഎഫും ബിജെപിക്ക് വോട്ട് ചെയ്യും | Oneindia Malayalam
  നേമം ഉറപ്പാണ്

  നേമം ഉറപ്പാണ്

  നേമത്ത് മുരളീധരന്‍ മൂന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതയാണ് നിലവിലുള്ളത്. ആര്‍എസ്എസാണ് ഇവിടെ കുമ്മനം രാജശേഖരന്റെ പ്രചാരണത്തിന് മേല്‍നോട്ടം വഹിച്ചത്. എല്ലാ പോക്കറ്റിലും ബിജെപി വോട്ടുകള്‍ കൂടിയേക്കും. കെ മുരളീധരന്‍ പ്രചാരണത്തിനായി വൈകിയെത്തിയത് വളരെ ദോഷം ചെയ്യും. സിപിഎം ഇത്തവണ വോട്ടുമറിക്കില്ലെന്നും, തിരിച്ച് കോണ്‍ഗ്രസ് വോട്ട് മറിക്കില്ലെന്നും ഉറപ്പിച്ച കാര്യമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത് കുമ്മനം രാജശേഖരന് നല്‍കാനാണ് സാധ്യത.

  സിമ്രത് കൗറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  കുമ്മനം രാജശേഖരൻ
  Know all about
  കുമ്മനം രാജശേഖരൻ

  English summary
  kerala assembly election 2021: k surendran may win from manjeswar, congress facing heat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X