ഒരിടത്തും ലീഡ് ഇല്ലാതെ കെ സുരേന്ദ്രന്‍; മഞ്ചേശ്വരത്തും കോന്നിയിലും പിന്നില്‍
കാസര്‍ഗോഡ്/പത്തനംതിട്ട: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും. രണ്ടിടത്തും വലിയ വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന സുരേന്ദ്രന്‍ പക്ഷേ, രണ്ടിടത്തും പിറകിലാണ്.
മഞ്ചേശ്വരത്തും കോന്നിയിലും അവസാനം വിവരം ലഭിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍ കോന്നിയില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. കോന്നിയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ കെയു ജനീഷ് കുമാര്‍ ആണ് ലീഡ് ചെയ്തത് എങ്കില്‍, പിന്നീട് യുഡിഎഫ് സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്റര്‍ ലീഡിലേക്ക് എത്തി. എന്നാൽ രണ്ടാം റൌണ്ടിലെത്തിയപ്പോൾ ജനീഷ് കുമാർ ലീഡ് നേടി.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷറഫ് ആണ് ലീഡ് ചെയ്യുന്നത്. കെ സുരേന്ദ്രന്‍ രണ്ടാമതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നില്ല. ആദ്യ സൂചനകള്‍ വരുമ്പോള്‍ മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയ്ക്ക് വന്‍ ലീഡ് നേടാന്‍ ആയിട്ടില്ല എന്നതും സുരേന്ദ്രന് പ്രതീക്ഷ നല്‍കുന്നതാണ്.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം
എങ്കിലും ബിജെപിയ്ക്ക് പ്രതീക്ഷ പകരുന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. സിറ്റിങ് സീറ്റായ നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്യുന്നത്. ബിജെപി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന മട്ടില്‍ അവതരിപ്പിച്ച മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് ലീഡ് ചെയ്യുന്നു എന്നാണ് വിവരം. ആദ്യ റൗണ്ടില്‍ മികച്ച ലീഡ് ആണ് ഇ ശ്രീധരന്‍, ഷാഫി പറമ്പിലിനെതിരെ നേടിയിരുന്നത്. തൃശൂരിൽ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു എന്ന വാർത്തയും പുറത്ത് വരുന്നുണ്ട്.
Recommended Video













Click it and Unblock the Notifications