കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രൻ മത്സരിക്കേണ്ട; കേരളം പിടിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കുന്നത് മറ്റൊരു പ്ലാൻ

Google Oneindia Malayalam News

തിരുവനന്തപുരം; ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുന്നേറ്റമുണ്ടാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ബിജെപി.ഹൈദരാബാദ് മാതൃകയിൽ ബിജെപി കേന്ദ്ര നേതാക്കളെ തന്നെ ഇറക്കിയാണ് ബിജെപി പോരാടാൻ ഒരുങ്ങുന്നത്. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെ കേരളത്തിൽ ബിജെപിക്ക് വേണ്ടി പ്രചരണത്തിന് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

15 മണ്ഡലങ്ങളാണ് ബിജെപി എപ്ലസ് മണ്ഡലങ്ങളായി സംസ്ഥാനത്ത് കണക്കാക്കുന്നത്. ഇവിടെ സ്ഥാനാർത്ഥി ചർച്ചകളും പുരോഗമിക്കുകയാണ്. സാധ്യത പട്ടിക കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം നൽകി കഴിഞ്ഞു. എന്നാൽ ഇത്തവണ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തിരുമാനം. മറ്റൊരു പ്ലാനാണ് ബിജെപി കേരളത്തിൽ ആലോചിക്കുന്നത്, വിശദമാക്കാം

15 എ പ്ലസ് മണ്ഡലങ്ങൾ

15 എ പ്ലസ് മണ്ഡലങ്ങൾ

നിലവിൽ കേരളത്തിൽ ഒരു മണ്ഡലത്തിലാണ് ബിജെപി ഭരിക്കുന്നത്, തിരുവനന്തപുരം ജില്ലയിലെ നേമത്ത്. ഇത് ഉൾപ്പെടെ സംസ്ഥാനത്ത് വിജയ സാധ്യത ഉള്ള 15 മണ്ഡലങ്ങൾ ഉണ്ടെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയ ഏഴ് മണ്ഡലങ്ങൾ ഉൾപ്പെടെയാണിത്.

70 സീറ്റുകളിൾ

70 സീറ്റുകളിൾ

ഇത് കൂടാതെ 70 മണ്ഡലങ്ങളൽ ഇത്തവണ ബിജെപി മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. നേരിയ ഭൂരിപക്ഷത്തിന് രണ്ടാം സ്ഥാനം നഷ്ടമായ മണ്ഡലങ്ങൾ ഉൾപ്പെടെയാണിത്. ആഞ്ഞ് പിടിച്ചാൽ ഇവിടങ്ങളിൽ കാര്യമായ മുന്നേറ്റം ബിജെപി പ്രതീക്ഷിക്കുന്നുണ്ട്

ശക്തരായ സ്ഥാനാർത്ഥികൾ

ശക്തരായ സ്ഥാനാർത്ഥികൾ

താഴെ തട്ട് മുതലുള്ള ചിട്ടയായ പ്രവർത്തനവും കേന്ദ്ര നേതാക്കളെത്തിയുള്ള പ്രചരണവും കൂടിയാകുമ്പോൾ കാര്യങ്ങൾ എളുപ്പമാകുമെന്ന് സംസ്ഥാന നേതത്വം കണക്കാക്കുന്നു. ഇതിനൊപ്പം മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കുന്ന ശക്തരായ സ്ഥാനാർത്ഥികളേയും രംഗത്തിറക്കാനാണ് ബിജെപി ആലോചന.

സാധ്യത പട്ടിക കൈമാറി

സാധ്യത പട്ടിക കൈമാറി

ഇതിനോടകം തന്നെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതത്വത്തിന് സാധ്യത സ്ഥാനാർത്ഥിപട്ടിക കൈമാറി കഴിഞ്ഞു. .എംടി രമേശ്,സന്ദീപ് വാരിയർ,സി കൃഷ്ണകുമാർ എന്നിവർക്കൊപ്പം സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരുടെ പേരുകൾ പ്രാഥമിക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ

ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ

പാലക്കാടോ ആറ്റിങ്ങലോ ആണ് ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നത്.കെ കൃഷ്‌ണദാസ്‌ (കാട്ടാക്കട), കരമന ജയന്‍ (പാറശാല), ബിഎല്‍ സുധീര്‍ (ആറ്റിങ്ങല്‍) രാജി പ്രസാദ്‌ (കുന്നത്തൂര്‍), ബിബി ഗോപകുമാര്‍ (ചാത്തന്നൂര്‍), ഡോ കെ.എസ്‌ രാധാകൃഷ്‌ണന്‍ (കരുനാഗപ്പള്ളി), എംടി. രമേശ്‌ (ചെങ്ങന്നൂര്‍), പിആര്‍ ശിവശങ്കര്‍ (തൃപ്പൂണിത്തുറ), എഎന്‍ രാധാകൃഷ്‌ണന്‍ (മണലൂര്‍) എന്നിങ്ങനെയാണു മറ്റ് സാധ്യതാപ്പട്ടിക.

കെ സുരേന്ദ്രൻ മത്സരിക്കുമോ?

കെ സുരേന്ദ്രൻ മത്സരിക്കുമോ?


ഇത്തവണ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏത് മണ്ഡലത്തിൽ മത്സരിക്കും എന്ന ചർച്ച ശക്തമാണ്. വിജയ സാധ്യതയുള്ള നേമത്തോ കഴക്കൂട്ടത്തോ സുരന്ദ്രൻ മത്സരിക്കണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. അല്ലേങ്കിൽ മഞ്ചേശ്വരത്ത് പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

മഞ്ചേശ്വരത്ത്

മഞ്ചേശ്വരത്ത്

2011 ലും 2016 ലും മഞ്ചേശ്വരത്ത് നിന്ന് സുരേന്ദ്രൻ മത്സരിച്ചിരുന്നു. 2016 ലാകട്ടെ വെറും 89 വോട്ടിനാണ് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്നാലെ 21ൽ പത്തനംതിട്ടിൽ മത്സരിച്ചിരുന്നു. മണ്ഡലത്തിൽ മൂന്നാം സ്ഥാനമാണ് നേടിയതെങ്കിലും 1,38,954 വോട്ടിൽ നിന്ന് ബിജെപിയുടെ വോട്ട് രണ്ടര ലക്ഷത്തിന് അടുത്ത് എത്തിക്കാൻ സുരേന്ദ്രന് സാധിച്ചിരുന്നു.

മത്സരിപ്പിക്കേണ്ട

മത്സരിപ്പിക്കേണ്ട

എന്നാൽ ഇത്തവണ കെ സുരേന്ദ്രനെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. സംസ്ഥാന പ്രസിഡന്റ് മത്സരിച്ചാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയും തെരഞ്ഞെടുപ്പ് ഏകോപനത്തേയും ബാധിക്കുമെന്നാണ് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

തിരിച്ചടിയായത്

തിരിച്ചടിയായത്

ഇത്തവണ തിരുവനന്തപുരം കോർപറേഷനിലേക്ക് ജില്ലാ പ്രസിഡന്റായ വിവി രാജേഷ് മത്സരത്തിനിറങ്ങിയതാണ് പാർട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് കാരണമെന്നാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.പ്രചരണം ഏകോപിപ്പിക്കാൻ ആളുണ്ടാകാതിരുന്നതാണ് പ്രതികൂലമായി ബാധിച്ചതത്രേ.

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam
ആശങ്കയോടെ പ്രവർത്തകർ

ആശങ്കയോടെ പ്രവർത്തകർ

നിയമസഭ തിരഞ്ഞെടുപ്പിലും നാഥാനില്ലാത്ത അവസ്ഥ ഉണ്ടാകാൻ പാടില്ലെന്ന നിർദ്ദേശമാണ് ദേശീയ നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്.എന്നാൽ പാർട്ടിയുടെ പ്രധാന നേതാവിനെ തന്നെ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തുന്നത് തിരിച്ചടിയാകില്ലേയെന്ന ആശങ്കയാണ് പ്രവർത്തകർ പങ്കുവെയ്ക്കുന്നത്.

വികെ പ്രശാന്തിനെതിരെ വട്ടിയൂർക്കാവിൽ വിഎം സുധീരൻ? കെഎസ് ശബരീനാഥനും പരിഗണനയിൽ,മണ്ഡലം പിടിക്കാനുറച്ച് കോൺഗ്രസ്വികെ പ്രശാന്തിനെതിരെ വട്ടിയൂർക്കാവിൽ വിഎം സുധീരൻ? കെഎസ് ശബരീനാഥനും പരിഗണനയിൽ,മണ്ഡലം പിടിക്കാനുറച്ച് കോൺഗ്രസ്

പുതുപ്പള്ളി വിടാതെ ഉമ്മന്‍ചാണ്ടി; തിരുവല്ലയിലേക്ക് ചെന്നിത്തലയും; കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ ഇങ്ങനെപുതുപ്പള്ളി വിടാതെ ഉമ്മന്‍ചാണ്ടി; തിരുവല്ലയിലേക്ക് ചെന്നിത്തലയും; കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ ഇങ്ങനെ

പിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിതപിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

English summary
Kerala assembly election 2021; K surendran won't contest, BJP has another plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X