കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി വരുന്നതില്‍ എല്‍ഡിഎഫിന് ഭയമില്ല, രണ്ട് തവണ തോല്‍പ്പിച്ചത് ഓര്‍മയില്ലേയെന്ന് കാനം!!

Google Oneindia Malayalam News

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി യുഡിഎഫിനെ നയിക്കാനെത്തുന്നതില്‍ യാതൊരു ഭയവും ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി. കോണ്‍ഗ്രസിന്റെ പ്രചാരണ തലപ്പത്തേക്ക് ഉമ്മന്‍ ചാണ്ടി എത്തുന്നതില്‍ ഭയക്കേണ്ട ആവശ്യമേ ഇല്ല. ഉമ്മന്‍ ചാണ്ടി തന്നെ നയിച്ച രണ്ട് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനെ എല്‍ഡിഎഫ് പരാജയപ്പെടുത്തിയതാണെന്നും, അക്കാര്യം മറക്കേണ്ടെന്നും കാനം പറഞ്ഞു. 2006ലും 2016ലും ഉമ്മന്‍ ചാണ്ടിയെ ആണ് എല്‍ഡിഎഫ് തോല്‍പ്പിച്ചത്. അവസാന മന്ത്രിസഭാ യോഗത്തിലാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ലാവലിന്‍ കേസ് സിബിഐക്ക് വിട്ടതെന്നും കാനം ചൂണ്ടിക്കാണിച്ചു.

1

തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ തന്നെയാണ് പറയുക. സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സര്‍ക്കാരിന്റെ സ്വാഭാവ നടപടി മാത്രമാണെന്നും കാനം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് സോളാര്‍ കേസ് ഉയര്‍ത്തികൊണ്ടുവരുന്നതല്ല. പോലീസ് അന്വേഷണം പോരെന്ന് പരാതിക്കാരി പറഞ്ഞത് പ്രകാരമാണ് സിബിഐ കേസ് കൈമാറിയതെന്നും കാനം വ്യക്തമാക്കി. അതേസമയം സോളാര്‍ കേസില്‍ പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഒന്നും ചെയ്തില്ലെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥന് വേണമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മൂന്ന് ഡിജിപിമാരാണ് കേസ് അന്വേഷിച്ചത്. എന്തുകൊണ്ട് നടപടി എടുത്തില്ല. സിബിഐ അന്വേഷണത്തിനുള്ള പരാതിക്കാരിയുടെ അപേക്ഷ മുഖ്യമന്ത്രിക്കെതിരെയുള്ള ചോദ്യമാണ്. എല്ലാം കെട്ടിച്ചമച്ചതാണ്. തെളിവ് യാതൊന്നുമില്ല. സര്‍ക്കാരിനും ഇത് അറിയാം. അതുകൊണ്ടാണ് നടപടി എടുക്കാതിരുന്നത്. തനിക്ക് സിബിഐയെ പേടിയില്ല. സിബിഐ അന്വേഷണത്തിനെതിരെ നീങ്ങാന്‍ ഉദ്ദേശമില്ല. ആശങ്കകളുമില്ല. ആര് അന്വേഷിച്ചാലും ഇല്ലാത്ത ഒരു കാര്യം ഉണ്ടാക്കാനാവുമോ? ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ കിട്ടി. വ്യക്തിപരമായ കാര്യങ്ങളില്‍ പാര്‍ട്ടിയെ ബുദ്ധിമുട്ടിക്കരുതെന്നാണ് നിലപാടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

അതേസമയം സോളാര്‍ കേസില്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയെങ്കിലും സിബിഐ നിലപാട് നിര്‍ണായകമാകും. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സിബിഐയുടെ നിലപാട് ചോദിക്കും. കേസ് സിബിഐ ഏഅറ്റെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. തിരഞ്ഞെടുപ്പില്‍ ഇത് ശക്തമായ ചര്‍ച്ചയായി മാറുമെന്ന് ഉറപ്പാണ്. കേസ് സിബിഐ ഏറ്റെടുക്കുന്നില്ലെങ്കില്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാനുമാവും. പോലീസ് അന്വേഷണത്തിന്റെ പരിമിതികള്‍ പരിഗണിച്ചാണ് നിലവില്‍ അന്വേഷണം സിബിഐ കൈമാറുന്നത്. കേസില്‍ സര്‍ക്കാരിന് രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് വ്യക്തമാണ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഉള്ളത് കൊണ്ട് കേസ് ശരിക്കും വെല്ലുവിളിയാണ്.

English summary
kerala assembly election 2021: kanam rajendran says ldf dont fear oommen chandi led udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X