• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെഎം ഷാജിക്കെതിരെ കാസര്‍കോട് പട; മുസ്ലിം ലീഗ് നേതാക്കള്‍ പാണക്കാട്, നിലപാട് മാറ്റി ഷാജി

മലപ്പുറം: കെഎം ഷാജി എംഎല്‍എയെ കാസര്‍കോട് മല്‍സരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് മുസ്ലിം ലീഗ് നേതൃത്വം പിന്‍മാറുമെന്ന് സൂചന. ഷാജിയെ മല്‍സരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കാസര്‍കോട്ടെ മുസ്ലിം ലീഗ് നേതാക്കള്‍ പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി. വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അഴീക്കോട് നിന്ന് മാറാന്‍ ഷാജി ശ്രമം നടത്തുന്നുണ്ട്. കുറച്ചുകൂടി ഉറച്ച മണ്ഡലമായ കാസര്‍കോട്ടാണ് അദ്ദേഹം നോട്ടമിട്ടത്. എന്നാല്‍ ജില്ലയിലെ നേതാക്കള്‍ തന്നെ എതിര്‍പ്പ് അറിയിച്ചതോടെ മുസ്ലിം ലീഗ് നേതൃത്വം പിന്‍മാറിയേക്കും.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

ജില്ലയിലെ നേതാക്കളെ പിണക്കി ഷാജിയെ കാസര്‍ക്കോട്ട് മല്‍സരിപ്പിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിനും താല്‍പ്പര്യമില്ല എന്നാണ് വിവരം. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്മാന്‍, ട്രഷറര്‍ കല്ലട മായിന്‍ ഹാജി, കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് എന്നിവരാണ് പാണക്കാട് എത്തി എതിര്‍പ്പ് അറിയിച്ചത്. പുറത്തുനിന്നുള്ള സ്ഥാനാര്‍ഥി വേണ്ട എന്നാണ് ഇവരുടെ നിലപാട്. കാലങ്ങളായി കാസര്‍കോടുള്ളവരാണ് ഇവിടെ മല്‍സരിക്കാറുള്ളതെന്നും നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാലക്കാട്ടെ നേതാക്കള്‍ കൂട്ടരാജിക്ക്.. പഞ്ചായത്ത് ഭരണം വീഴും... അന്ത്യശാസനം

പുതിയ പശ്ചാത്തലത്തില്‍ ഷാജി അഴീക്കോട് മണ്ഡലത്തില്‍ തന്നെ മല്‍സരിക്കാനാണ് സാധ്യത. കാസര്‍കോട് മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ കെഎം ഷാജി തള്ളി. മുസ്ലിം ലീഗ് നേതൃത്വം എടുക്കുന്ന തീരുമാനം അനുസരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, കെഎം ഷാജി എംഎല്‍എ വളപട്ടണത്ത് നടത്തിയ പ്രസംഗം വിവാദമായി. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയുള്ള പ്രസംഗത്തിന്റെ ഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തനിക്കെതിരെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എട്ടിന്റെ പണി കൊടുക്കുമെന്നാണ് എംഎല്‍എ പറയുന്നത്. പാര്‍ട്ടിക്കകത്തും തനിക്കെതിരെ പ്രവര്‍ത്തിച്ചവരുണ്ടെന്നും ഷാജി സൂചിപ്പിക്കുന്നു.

സിപിഎമ്മില്‍ സീറ്റ് വില്‍പ്പന; 30 കോടി എന്ന് പോസ്റ്റര്‍, പ്രതിഷേധവുമായി നേതാക്കള്‍, ശര്‍മ പറയുന്നത്...

മതം പറഞ്ഞ് വോട്ട് ചോദിച്ചുവെന്ന പരാതിയില്‍ ഷാജിയെ കോടതി അയോഗ്യനാക്കിയിരുന്നു. ഇതിന് പുറമെ, പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദന കേസുകളും ഷാജി നേരിടുന്നുണ്ട്. കോഴിക്കോടും കണ്ണൂരുമുള്ള വീടുകളുടെ പേരിലും അദ്ദേഹം സംശയനിഴലിലായിരുന്നു. ഇഡി പലതവണ ഷാജിയെ ചോദ്യം ചെയ്തു.

cmsvideo
  NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

  English summary
  Kerala Assembly Election 2021: Kasaragod Muslim League leaders arrives in Panakkad against KM Shaji
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X