കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും നോട്ടമിട്ട് കെസി ജോസഫ്, പറ്റില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് അതൃപ്തി. ചുരുക്കപ്പട്ടികയിലും നിരവധി പേരാണ് ഇടംപിടിച്ചത്. ഇതാണ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരെ ചൊടിപ്പിച്ചത്. വിജയസാധ്യതയുള്ളവരെ മതിയെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം അട്ടിമറിക്കപ്പെടുന്നുവെന്ന വിലയിരുത്തലിലാണ് എഐസിസി. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ് കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഒപ്പം കെസി ജോസഫ് മത്സരിക്കുന്നതില്‍ വലിയ എതിര്‍പ്പുകളും ഉയര്‍ന്നിരിക്കുകയാണ്.

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

ഹൈക്കമാന്‍ഡ് കലിപ്പില്‍

ഹൈക്കമാന്‍ഡ് കലിപ്പില്‍

കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കാത്തതിലാണ് ഹൈക്കമാന്‍ഡിന് അതൃപ്തിയുള്ളത്. സാധ്യതാ പട്ടികയില്‍ ഓരോ മണ്ഡലത്തില്‍ നിന്നും രണ്ട് മുതല്‍ അഞ്ച് പേര്‍ വരെയാണ് ഇടംപിടിച്ചിട്ടുള്ളത്. ഇതാണ് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചത്. അതേസമയം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച്‌കെ പാട്ടീല്‍ അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയും ഇന്ന് ചേരുന്നുണ്ട്. കേരളത്തിലെ നേതാക്കളോട് സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിലെത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാഹുല്‍ വരും

രാഹുല്‍ വരും

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ണായക പങ്കുണ്ടാവും. ഇന്ന് വൈകീട്ടോടെ ഏകദേശം തീരുമാനമുണ്ടാവും. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. 92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. എകെ ആന്റണിയുമായി അതിന് മുമ്പേ കേരള നേതാക്കള്‍ ചര്‍ച്ച നടത്തും. എല്ലാ സിറ്റിംഗ് എംഎല്‍എമാര്‍ക്കും സീറ്റ് നല്‍കുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വിവരം.

കെസി ജോസഫിന് മത്സരിക്കണം

കെസി ജോസഫിന് മത്സരിക്കണം

കെസി ജോസഫ് ഇത്തവണ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ഇരിക്കൂറിന് പകരം ചങ്ങനാശ്ശേരിയോ കാഞ്ഞിരപ്പള്ളിയോ വേണമെന്നാണ് കെസി ജോസഫ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അദ്ദേഹത്തെ പലരും എതിര്‍ക്കുന്നുണ്ട്. കെസി ജോസഫിന് സീറ്റ് നല്‍കരുതെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്. യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ് പരാതിയും നല്‍കിയിട്ടുണ്ട്.

കണ്ണൂരില്‍ മുല്ലപ്പള്ളി?

കണ്ണൂരില്‍ മുല്ലപ്പള്ളി?

മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കുന്നതിനുള്ള ചര്‍ച്ചയാണ് ഹൈക്കമാന്‍ഡ് ശക്തമാക്കിയത്. മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിക്കുമെന്നാണ് സൂചന. അതേസമയം കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെ സുധാകരന് നല്‍കിയേക്കും. സുധാകരന്‍ നേരത്തെ മുല്ലപ്പള്ളിയെ കണ്ണൂരില്‍ നിന്ന് മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ സതീശന്‍ പാച്ചേനി ഈ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ താന്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും പറഞ്ഞിരുന്നു. എന്നാല്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

സുധാകരന്‍ വേണോ?

സുധാകരന്‍ വേണോ?

സുധാകരനെ അധ്യക്ഷനാക്കുന്നതില്‍ വലിയ എതിര്‍പ്പ് ഉണ്ട്. രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ഈ തീരുമാനം വേണ്ടെന്നാണ് അറിയിച്ചത്. എന്നാല്‍ എകെ ആന്റണിയുടെ ശക്തമായ പിന്തുണ ആന്റണിക്കുണ്ട്. മത്സരിക്കുന്നുണ്ടെങ്കില്‍ മുല്ലപ്പള്ളി സ്ഥാനമൊഴിയണമെന്നാണ് ഉമ്മന്‍ ചാണ്ടി നിലപാടെടുത്തത്. അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും, പകരം പ്രത്യേക ഇളവ് നല്‍കണമെന്നും കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം ആവശ്യപ്പെട്ടു. നേരത്തെ തന്നെ എ, ഐ ഗ്രൂപ്പുകള്‍ സുധാകരനെ തുറന്നെതിര്‍ത്തിരുന്നു.

സ്ഥാനാര്‍ത്ഥി സാധ്യത

സ്ഥാനാര്‍ത്ഥി സാധ്യത

കാഞ്ഞിരപ്പള്ളി സീറ്റ് കെസി ജോസഫിന് നല്‍കുമോ എന്നതില്‍ മാത്രമാണ് സസ്‌പെന്‍സ് നിലനില്‍ക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ രാഹുല്‍ ഗാന്ധിയുടെ പരിഭാഷകയായ ജ്യോതി വിജയകുമാറിനെ മത്സരിപ്പിക്കാനാണ് സാധ്യത. ഇവരുടെ പരിഭാഷ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തിരുന്നു. പൂഞ്ഞാറില്‍ ടോമി കല്ലാനിയെയാണ് പരിഗണിക്കുന്നത്. ഉദുമയില്‍ ബാലകൃഷ്ണന്‍ പെരിയയും കഴക്കൂട്ടത്ത് ബിആര്‍എം ഷെറീഫിനെയും മത്സരിപ്പിക്കും. കഴക്കൂട്ടത്ത് അഞ്ച് പേരാണ് സാധ്യതാ പട്ടികയിലുള്ളത്.

വിഷ്ണുനാഥിനെ വേണ്ട

വിഷ്ണുനാഥിനെ വേണ്ട

പിസി വിഷ്ണുനാഥിനെതിരെ പോസ്റ്റര്‍ പ്രചാരണവും കോണ്‍ഗ്രസില്‍ ആരംഭിച്ചിരിക്കുകയാണ്. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുത്. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറയുന്നു. അതേസമയം കഴക്കൂട്ടത്ത് ഡോ എസ് എസ് ലാലിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിന് എതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
E Sreedharan is remove and Sanju Samson is the new election icon

English summary
kerala assembly election 2021: kc joseph wants to contest, youth congress says avoid him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X