അയ്യപ്പനെയും ദേവഗണങ്ങളെയും എല്‍ഡിഎഫ് ഉപദ്രവിച്ചു, ജനങ്ങളുടെ മനസില്‍ ശബരിമലയുണ്ടെന്ന് കെസി വേണുഗോപാല്‍
കണ്ണൂര്‍: ഈ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റത്തിനുള്ള വിധിയെഴുത്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും ന്യായ് പദ്ധതി പ്രഖ്യാപനം ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയം ജനങ്ങളുടെ മനസിലുണ്ടെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.
കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

അയ്യപ്പനെയും ദേവഗണങ്ങളെയും പരമാവധി ഉപദ്രവിച്ചു. ഗത്യന്തരമില്ലാതെ വരുമ്പോള്‍ കൂടെയാണെന്ന് പറയുന്നു. വിശ്വാസമര്‍പ്പിക്കുന്നവരെ ദ്രോഹിച്ചവര്‍ക്ക് എങ്ങനെ ദൈവത്തെ വിളിക്കാന്‍ കഴിയുമെന്നും വേണുഗോപാല്‍ ചോദിക്കുന്നു. വോട്ട് ചെയ്തതിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കെസി വേണുഗോപാലിന്റെ പ്രതികരണം.
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ കരുത്ത് തിരഞ്ഞെടുപ്പില്‍ പ്രകടമാകും. തദ്ദശ തിരഞ്ഞെടുപ്പിലെ പോലെ തന്നെ മിക്ച വിജയം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷം കരുതിവച്ച ബോംബെല്ലാം പുറത്തെടുത്തോ എന്ന് അറിയിച്ച. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് സ്വാമി അയ്യപ്പന്‍ ഉള്‍പ്പടെയുള്ള ദേവഗങ്ങളെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരാന്‍ നായര്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു.
മാധുരി ബ്രഗന്‍സയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications