കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ സജീവമായി കെസി ഗ്രൂപ്പ്, ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും അമ്പരപ്പ്, മാറിയത് ഇവര്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയുമായി നേതാക്കള്‍ ദില്ലിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ നെഞ്ചിടിപ്പ് എ, ഐ ഗ്രൂപ്പുകള്‍ക്കാണ്. സംസ്ഥാനത്ത് പുതിയൊരു ഗ്രൂപ്പ് കൂടി ശക്തമായതാണ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ അലട്ടുന്നത്. കെസി വേണുഗോപാലാണ് ഇതിനെ നയിക്കുന്നത്. ഗ്രൂപ്പില്ലാത്ത തിരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് പറയുമ്പോഴും ഈ രണ്ട് ഗ്രൂപ്പുകളില്‍ നിന്നും പലരും വേണുഗോപാലിന്റെ പക്ഷത്തേക്ക് മാറുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അദ്ദേഹത്തിന് മുന്‍തൂക്കം കിട്ടുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. ഹൈക്കമാന്‍ഡിന്റെ നിയന്ത്രണം തന്നെ വേണുഗോപാലിനാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

വേണുഗോപാലിനെ ഭയം

വേണുഗോപാലിനെ ഭയം

കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് പുറത്തുപറയാന്‍ സാധിക്കാത്ത ഭയമാണ് കെസി വേണുഗോപാല്‍. സംസ്ഥാന കോണ്‍ഗ്രസിലെ നേതാക്കള്‍ക്കെതിരെ ശക്തമായ സംസാരിക്കുന്നത് കെസിയാണ്. ഗ്രൂപ്പില്ലാത്ത നേതാവായിട്ടാണ് അദ്ദേഹം കോണ്‍ഗ്രസില്‍ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെസി വേണുഗോപാല്‍ ഏത് രീതിയില്‍ ഇടപെടുമെന്ന ആശങ്ക ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമുണ്ട്. നേരത്തെ സംസ്ഥാനത്തെ പല നേതാക്കളും മത്സരിക്കാനായി നല്‍കിയ പട്ടികയെ കെസി എതിര്‍ത്തിരുന്നു.

സജീവമായി കെസി ഗ്രൂപ്പ്

സജീവമായി കെസി ഗ്രൂപ്പ്

കേരളത്തില്‍ ഗ്രൂപ്പില്ലാതെ നിന്നിരുന്ന പലരും കെസി ഗ്രൂപ്പിലേക്ക് മാറുകയാണ്. ഈ തിരഞ്ഞെടുപ്പ് കാലത്താണ് അത് സജീവമായത്. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് വേണുഗോപാലിന് വഴിത്തിരിവായി മാറിയത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന പേരും അദ്ദേഹത്തിനുണ്ട്. അതാണ് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് അധികാരം നല്‍കിയത്. എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയും വേണുഗോപാല്‍ അംഗീകരിക്കാതെ മുന്നോട്ട് പോകില്ല. കെ സുധാകരന്റെ അധ്യക്ഷ സ്ഥാനം പോലും വേണ്ടെന്ന് തീരുമാനിച്ചത് വേണുഗോപാലാണ്.

രാഹുലിന്റെ പിന്തുണ

രാഹുലിന്റെ പിന്തുണ

കോണ്‍ഗ്രസിലെ രണ്ടാമനാണ് വേണുഗോപാല്‍ എന്ന് പറഞ്ഞാലും തര്‍ക്കമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. നേരത്തെ കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോഴെല്ലാം വേണുഗോപാല്‍ അപ്രതീക്ഷിതമായി കേരളത്തില്‍ ഇടപെട്ടിട്ടുണ്ട്. എ, ഐ ഗ്രൂപ്പുകളിലൊന്നും വരാത്ത നേതാക്കള്‍ക്ക് പദവി ഉറപ്പാക്കുകയും ചെയ്തിരുന്നു. ശക്തമായ എതിര്‍പ്പുകളെ തള്ളി തൃശൂരില്‍ ഡിസിസി പ്രസിഡന്റായി എംപി വിന്‍സെന്റിനെ നിയമിച്ചത് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്.

ദില്ലിയിലും സമാന രീതി

ദില്ലിയിലും സമാന രീതി

ദില്ലിയിലും രാഹുല്‍ ഗാന്ധിയുമായി അടുക്കാന്‍ താല്‍പര്യമുള്ളവരുടെ വലിയൊരു ഗ്രൂപ്പ് വേണുഗോപാലിന് ചുറ്റുമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ശക്തമായൊരു ഗ്രൂപ്പ് കേരളത്തിലും അതിന്റെ ഭാഗമായിട്ടാണ് വന്നത്. പക്ഷേ സംഘടനയുടെ നിയന്ത്രണം ഉണ്ടെങ്കിലും തീരുമാനങ്ങളും നിയമനങ്ങളും സംഘടനയില്‍ വൈകിയാണ് നടക്കുന്നത്. നേരത്തെ ദേശീയ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് രുചി ഗുപ്ത രാജിവെച്ചതൊക്കെ വേണുഗോപാലിന്റെ സംഘടനയിലെ പോരായ്മയെ ചൊല്ലിയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് അദ്ദേഹത്തെ താല്‍പര്യമില്ലാത്തതിന്റെ കാരണവും ഇത് തന്നെയാണ്.

ഗ്രൂപ്പ് തന്നെ മുഖ്യം

ഗ്രൂപ്പ് തന്നെ മുഖ്യം

കേരളത്തില്‍ പ്രമുഖ നേതാക്കള്‍ പലരും എ, ഐ ഗ്രൂപ്പുകള്‍ വിട്ട് വേണുഗോപാല്‍ പക്ഷത്തേക്ക് മാറിയിട്ടുണ്ട്. നേരത്തെ വിഎം സുധീരനെ ഹൈക്കമാന്‍ഡ് നേതാക്കള്‍ കണ്ടപ്പോഴും ഗ്രൂപ്പിനെ കുറിച്ചാണ് ആശങ്ക അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് പരിപാടികളില്‍ ഗ്രൂപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് വേണുഗോപാല്‍ ഉന്നയിച്ചത്. ഇതിന് ശേഷമാണ് കേരളത്തില്‍ വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരുടെ ഗ്രൂപ്പ് സജീവമായത്.

മുന്നില്‍ ടിഎന്‍ പ്രതാപന്‍

മുന്നില്‍ ടിഎന്‍ പ്രതാപന്‍

ടിഎന്‍ പ്രതാപനെ പോലും ചില നേതാക്കള്‍ പരസ്യമായി തന്നെ കെസി ഗ്രൂപ്പായി മാറിയിരിക്കുകയാണ്. ഈ ഗ്രൂപ്പിലേക്ക് ആളെ ചേര്‍ക്കുന്ന പണി പോലും അദ്ദേഹം എടുക്കുന്നുണ്ട്. ഐ ഗ്രൂപ്പിലെ ചില സ്ഥാനാര്‍ത്ഥി മോഹികള്‍ കെസി ഗ്രൂപ്പിലേക്ക് മാറിയതില്‍ രമേശ് ചെന്നിത്തല ആകെ അമ്പരപ്പിലാണ്. ഇനിയും അങ്ങനെ മാറ്റം വന്നാല്‍ ഇവര്‍ അണികളില്ലാത്ത നേതാക്കളായി മാറുമെന്ന് ഉറപ്പാണ്. എന്നാല്‍ കോണ്‍ഗ്രസിലെ ഒരു നേതാവ് പോലും ഗ്രൂപ്പുണ്ടെന്ന് അംഗീകരിക്കുകയും ഇല്ല.

ഉമ്മന്‍ ചാണ്ടിക്ക് താല്‍പര്യമില്ല?

ഉമ്മന്‍ ചാണ്ടിക്ക് താല്‍പര്യമില്ല?

ഉമ്മന്‍ ചാണ്ടിക്ക് വലിയ താല്‍പര്യമില്ലാത്ത നേതാവാത്ത കെസി വേണുഗോപാല്‍. രാഹുലിന്റെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പണിയാണ് വേണുഗോപാല്‍ എടുക്കുന്നതെന്നാണ് വിമര്‍ശനം. കോണ്‍ഗ്രസിന് പലയിടത്തും അധികാരം നഷ്ടമാക്കിയതില്‍ വേണുഗോപാലിനും പങ്കുണ്ട്. സംഘടനാ ചുമതല അദ്ദേഹത്തിനാണ്. അത് കൃത്യമായി പരിഹരിക്കാത്തത് തന്നെ കാരണം. കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് കത്തയച്ച ജി23 നേതാക്കള്‍ വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. ഹിന്ദി സംസ്ഥാനങ്ങളിലെ രാഷ്ട്രീയം വേണുഗോപാലിന് അറിയില്ലെന്നാണ് ഇവരുടെ വാദം. കേരളത്തിലും കൂടി കെസി ഇടപെടുന്നത് രണ്ട് ഗ്രൂപ്പുകള്‍ക്കും വലിയ ഭീഷണിയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ അദ്ദേഹത്തിന് മുന്‍തൂക്കം കിട്ടുമോ എന്നാണ് നേതാക്കള്‍ക്ക് ഭയം.

സാറ അലി ഖാന്റെ മനോഹരമായ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: kc venugopal a big challenge for groupism in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X