കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചങ്ങനാശ്ശേരിക്ക് പകരം മൂവാറ്റുപുഴ, പാലായും ആലത്തൂരും വേണ്ട, ജോസഫിന്റെ ഡിമാന്‍ഡില്‍ ഞെട്ടി കോണ്‍ഗ്രസ്

Google Oneindia Malayalam News

കൊച്ചി: യുഡിഎഫില്‍ സീറ്റ് വിഭജനം കടുത്ത ചര്‍ച്ചകളിലേക്ക് വഴിമാറിയപ്പോള്‍ വഴങ്ങാതെ പിജെ ജോസഫ്. ഇതുവരെ 12 സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടിലാണ് ജോസഫ്. 9 സീറ്റില്‍ കൂടുതല്‍ തരില്ലെന്ന് ജോസഫും പറയുന്നു. ചങ്ങനാശ്ശേരിക്ക് പകരം മൂവാറ്റുപുഴ ജോസഫ് ഗ്രൂപ്പിന് ഇത്തവണ നല്‍കിയേക്കും. മൂവാറ്റുപുഴ സീറ്റ് ചോദിച്ചെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി. ചങ്ങനാശ്ശേരിയില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത. അതേസമയം സീറ്റ് വെച്ചുമാറാനും ചര്‍ച്ചയില്‍ ആലോചനയുണ്ട്. കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സീറ്റുകള്‍ ഇത്തവണ കിട്ടില്ല. കോണ്‍ഗ്രസ് ഇക്കാര്യം തുറന്ന് പറഞ്ഞു.

1

കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ജോസഫ് ആവശ്യപ്പെട്ടെങ്കില്‍ രണ്ടിലൊന്നേ കിട്ടൂ എന്ന് കോണ്‍ഗ്രസ് അറിയിച്ചു. 12 സീറ്റില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസഫ് പറയുന്നു. പാലാ, ആലത്തൂര്‍, തളിപ്പറമ്പ് സീറ്റുകള്‍ വേണ്ടെന്ന് ജോസഫ് പറഞ്ഞു. 12 സീറ്റെന്ന ജോസഫിന്റെ ആവശ്യമാണ് സീറ്റ് ചര്‍ച്ച പൂര്‍ത്തിയാകാതിരിക്കാന്‍ കാരണം. ഇന്നത്തെ ചര്‍ച്ചയില്‍ സമവായം ആവാത്തത് കൊണ്ട് ജോസഫും മാണി സി കാപ്പനും പിരിഞ്ഞു. ഇരുവരും നാളെ വീണ്ടുമെത്തും. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളാണ് ജോസഫ് പക്ഷം വേണ്ടെന്ന് വെച്ചത്. മൂവാറ്റുപുഴയ്ക്ക് പുറമേ തിരുവമ്പാടി സീറ്റാണ് കൈമാറാന്‍ ജോസഫ് തയ്യാറായിരിക്കുന്നത്.

അതേസമയം ജോസ് കെ മാണിക്ക് എല്‍ഡിഎഫില്‍ ഒമ്പത് സീറ്റില്‍ അധികം കിട്ടിയാല്‍ അത് ജോസഫിന് വലിയ തിരിച്ചടിയാവും. കൂടുതല്‍ സീറ്റ് അവര്‍ക്ക് കിട്ടിയാല്‍ ജോസഫ് പക്ഷത്ത് നിന്ന് കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോകാന്‍ സാധ്യത കൂടുതലാണ്. മാണി സി കാപ്പന്‍ വിഭാഗത്തിന് മൂന്ന് സീറ്റ് നല്‍കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിച്ചിട്ടില്ല. പാലാ മാത്രം നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ബുധനാഴ്ച്ച സീറ്റ് വിഭജനം പ്രഖ്യാപിക്കുമെന്നാണ് സൂചന. എല്‍ഡിഎഫില്‍ ജോസിന് കിട്ടുന്ന അത്ര തന്നെ സീറ്റുകള്‍ തനിക്ക് കിട്ടണമെന്നാണ് ജോസഫിന്റെ ആവശ്യം. ജോസഫിന്റെയും കാപ്പന്റെയും കടുത്ത ആവശ്യങ്ങളെ പരിഗണിക്കേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാട്.

കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മണ്ഡലത്തിന്റെ സ്വഭാവം, ജയസാധ്യത, ജനപിന്തുണ എന്നിവ പരിഗണിച്ചാണ് സ്ഥാനര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത്. 96 സീറ്റില്‍ വരെ കോണ്‍ഗ്രസ് മത്സരിക്കും. സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയുള്ള സീറ്റില്‍ പുതുമുഖങ്ങള്‍ വരും. അതും യുവാക്കളായവര്‍ തന്നെ വരും. എല്ലാ ജില്ലയിലും ഒരു വനിതയെയും 40 വയസ്സിന് താഴെയുള്ള രണ്ട് പേരെയും മത്സരിപ്പിക്കാനാണ് ആവശ്യം. അതേസമയം രാഹുലായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. യൂത്ത് കോണ്‍ഗ്രസിനും മഹിളാ കോണ്‍ഗ്രസിനുമായിരിക്കും കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുക.

English summary
kerala assembly election 2021: kerala congress joseph fraction may contest muvattupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X