നിയമസഭാ തിരഞ്ഞെടുപ്പ്: കേരള കോൺഗ്രസ് മത്സരിച്ച മണ്ഡലങ്ങളിൽ സിപിഐ സഹകരിച്ചില്ലെന്ന് വിമർശനം
ജോസ് കെ.മാണി മത്സരിച്ച പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സിപിഐ നിശബ്ദമായിരുന്നുവെന്നാണ് കേരളാ കോൺഗ്രസിൻറെ വിമർശനം
പാലാ: പതിനഞ്ചാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇടതു മുന്നണിയിൽ ഭിന്നത. കോട്ടയം ജില്ലയിലടക്കം കേരള കോൺഗ്രസ് മത്സരിച്ച സീറ്റുകളിൽ സിപിഐ സഹകരിച്ചില്ലെന്ന് വിമർശനം. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് സഖ്യകക്ഷിക്കെതിരെ കേരള കോൺഗ്രസ് രംഗത്തെത്തി. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഐ പ്രതികരിച്ചു.
ജോസ് കെ.മാണി മത്സരിച്ച പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ സിപിഐ നിശബ്ദമായിരുന്നുവെന്നാണ് കേരളാ കോൺഗ്രസിൻറെ വിമർശനം. ഇവിടങ്ങളിൽ മത്സരിച്ച സ്ഥാനാർഥികൾ തന്നെയാണ് ഇക്കാര്യം യോഗത്തിൽ അറിയിച്ചത്. ഇരിക്കൂരിലും റാന്നിയിലും പ്രാദേശിക നേതൃത്വം സഹകരിച്ചില്ലെന്ന് സ്ഥാനാർഥികൾ ആരോപിക്കുന്നു.

ഇരിക്കൂറിൽ പലയിടത്തും പ്രചാരണത്തിന് സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണമുണ്ടായിരുന്നില്ല. റാന്നിയിലെ സ്ഥാനാർത്ഥി പ്രമോദ് നാരായണനും സമാനമായ ആരോപണം ഉന്നയിച്ചു. റാന്നിയിൽ പ്രമോദ് നാരായണനെ സ്വീകരിക്കാൻ അവിടത്തെ എൽഡിഎഫ് നേതാക്കൾക്ക് തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ പ്രചാരണം മുന്നോട്ടുപോയപ്പോൾ സഹകരണം ലഭിച്ചുവെന്നും യോഗത്തിൽ പറഞ്ഞു.
വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം
കേരള കോൺഗ്രസ് മുന്നണിയിലേക്ക് എത്തിയതുമുതൽ സിപിഐ ഇടഞ്ഞുനിൽക്കുകയാണ്. സിപിഐയുടെ പല സീറ്റുകളും ഈ നിയമസഭ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇത് പ്രാദേശിക തലത്തിലും പ്രതിഫലിച്ചിരുന്നു,. ഇത്തരത്തിൽ നഷ്ടമായ മണ്ഡലങ്ങളിൽ സിപിഐ സഹകരിച്ചില്ലെന്നാണ് കേരള കോൺഗ്രസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം എന്തായാലും സിപിഐ-കേരള കോൺഗ്രസ് ഭിന്നത കൂടുതൽ ശക്തമാകുമെന്ന വിലയിരുത്തലുണ്ട്. പ്രത്യേകിച്ച് മന്ത്രിസഭ രൂപീകരണത്തിലടക്കം.
ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍












Click it and Unblock the Notifications