കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ഞിരപ്പള്ളിയും ആലത്തൂരും ജോസിന്, ചോദിച്ചത് 15 സീറ്റ്, ശക്തി കേന്ദ്രങ്ങളും കേരള കോണ്‍ഗ്രസിന്!!

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ 15 സീറ്റ് ലഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം. ഇക്കാര്യം ജോസ് കെ മാണി എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചു. നിര്‍ണായക നിര്‍ദേശങ്ങള്‍ സിപിഎമ്മും നല്‍കിയിട്ടുണ്ട്. 15 സീറ്റ് നല്‍കാനാവില്ലെന്ന് സിപിഎം സൂചിപ്പിക്കുന്നുണ്ട്. പക്ഷേ വിജയസാധ്യതയുള്ള സീറ്റുകള്‍ തന്നെ ജോസ് പക്ഷത്തിന് തന്നെ നല്‍കുമെന്ന് ഉറപ്പാണ്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

15 സീറ്റുകള്‍

15 സീറ്റുകള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് 15 സീറ്റ് വേണമെന്നാണ് ജോസ് പക്ഷം സിപിഎമ്മിനെ അറിയിച്ചത്. തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കണമെന്നും കേരള കോണ്‍ഗ്രസ് അറിയിച്ചു. പാര്‍ട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ചുള്ള പരിഗണന ആവശ്യപ്പെട്ടെന്ന് ജോസ് കെ മാണി പറഞ്ഞു.

കാഞ്ഞിരപ്പള്ളിയും ആലത്തൂരും

കാഞ്ഞിരപ്പള്ളിയും ആലത്തൂരും

ജോസ് വിഭാഗത്തിന് കാഞ്ഞിരപ്പള്ളിയും ആലത്തൂരും നല്‍കാമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിട്ട് നല്‍കാന്‍ സിപിഐ തയ്യാറായതോടെയാണ് പ്രശ്‌നം അവസാനിച്ചത്. അതേസമയം കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതും ജനപിന്തുണയുള്ളതുമായ പ്രാദേശങ്ങളെ കുറിച്ച് സിപിഎമ്മിനെ ജോസ് അറിയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കരുത്ത് വര്‍ധിപ്പിച്ച മണ്ഡലങ്ങളും ജോസ് ചോദിച്ചിച്ചുണ്ട്. പല പാര്‍ട്ടികളില്‍ നിന്നായി വന്നവര്‍ കേരളാ കോണ്‍ഗ്രസില്‍ ഉണ്ട്. ഇവര്‍ക്കൊക്കെ സീറ്റ് കൊടുക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് ജോസ് പറഞ്ഞിരിക്കുന്നത്.

13 സീറ്റ് വരെ

13 സീറ്റ് വരെ

13 സീറ്റ് വരെ കേരളാ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സൂചന. പത്ത് സീറ്റ് ജോസ് കെ മാണിക്ക് നല്‍കാമെന്ന് അനൗദ്യോഗിക ധാരണയായിട്ടുണ്ട്. ഇരിക്കൂര്‍ സീറ്റും സിപിഐയില്‍ നിന്ന് ഏറ്റെടുത്തേക്കും. 13 സീറ്റ് എങ്കിലും കിട്ടണമെന്നാണ് ജോസിന്റെ ആവശ്യം. അതേസമയം സിറ്റിംഗ് സീറ്റുകളൊന്നും ജോസ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പാണ്. അതേസമയം കാഞ്ഞിരപ്പള്ളിക്ക് പകരം സിപിഐ പൂഞ്ഞാര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ സീറ്റ് വിട്ടുകൊടുക്കാന്‍ ജോസ് തയ്യാറല്ല. ഇതില്‍ ചര്‍ച്ച വീണ്ടും നടക്കും.

ഇവരെ കൈവിടും

ഇവരെ കൈവിടും

ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റ് മാത്രമേ ലഭിക്കാനിടയുള്ളൂ. എന്നാല്‍ ഒരു സീറ്റ് പോലും വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. കഴിഞ്ഞ തവണ നാലിടത്താണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെ വിട്ടുപോയതിനാല്‍ സീറ്റ് പകുതിയാക്കുമെന്നാണ് സിപിഎം നിലപാട്. അതേസമയം എന്‍സിപിയുടെ സീറ്റ് പോലെ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടാല്‍ അവര്‍ മുന്നണി വിടാനും സാധ്യതയുണ്ട്.

എന്‍സിപിക്ക് ആശങ്ക

എന്‍സിപിക്ക് ആശങ്ക

എന്‍സിപിക്ക് വേറെയും ആശങ്കകളുണ്ട്. പാലായില്‍ തര്‍ക്കമില്ലെങ്കിലും ശശീന്ദ്രന്‍ മത്സരിക്കുന്ന എലത്തൂര്‍ സിപിഎം ഏറ്റെടുക്കുമോ എന്നാണ് ഭയം. വികസന മുന്നേറ്റ യാത്ര തിരുവല്ലയിലായതിനാല്‍ ജനതാദള്‍ എസ്സുമായുള്ള ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ശശീന്ദ്രനെ മണ്ഡലത്തില്‍ നിന്ന് മാറ്റണമെന്ന് എന്‍സിപിയില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. തര്‍ക്കം ശക്തമായാല്‍ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്നും എന്‍സിപിക്ക് ആശങ്കയുണ്ട്.

മൊണാലിസയുടെ ഈ ചിത്രങ്ങള്‍ കണ്ടോ.. കണ്ടില്ലെങ്കില്‍ കാണണം

English summary
kerala assembly election 2021: kerala congress m asks 15 seats in ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X