തിരഞ്ഞെടുപ്പ്: ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ജോസ് കെ.മാണി
തിരഞ്ഞെടുപ്പ്: ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ജോസ് കെ.മാണി
പാലാ: നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റമുണ്ടാകുമെന്ന് കേരള കോൺഗ്രസ് എം നേതാവും പാലായിഷ യുഡിഎഫ് സ്ഥാനാർഥിയുമായ ജോസ് കെ.മാണി. പാലായിൽ വലിയ പ്രതീക്ഷയുണ്ടെന്നും നൂറു ശതമാനവും പാല നിയമസഭ മണ്ഡലം ഇടത് പക്ഷത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പര്യടന പരിപാടികളിൽ തന്നെ ജനവികാരം മനസിലാക്കിയതും അങ്ങനെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

"കേരളത്തിലുടനീളം ബഹുഭൂരിപക്ഷം നിയമസഭ മണ്ഡലങ്ങളിലും ഇടത് പക്ഷത്തിന്റെ തുടർഭരണമാണ് സാധാരണക്കാരായ എല്ലാ ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇടത് പക്ഷത്തിന്റെ മുന്നേറ്റം ഉണ്ടാകും, ഭരിക്കുന്ന സർക്കാരിന്റെ തുടർഭരണം ഉണ്ടാകും," ജോസ് കെ.മാണി പറഞ്ഞു.
പാലായിലെ എതിർ സ്ഥാനാർഥി മാണി സി.കാപ്പന്റെ ഭൂരിപക്ഷ അവകാശവാദത്തെയും ജോസ് കെ.മാണി തള്ളി. ജനങ്ങളാണ് ഭൂരിപക്ഷം തരേണ്ടത് ജനങ്ങളാണ്. അവരാണ് അത് തീരുമാനിക്കുന്നത്. അത് പറയാൻ താനാരുമല്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ചിഹ്നം ലഭിച്ചത് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് മാസി സി.കാപ്പൻ പറഞ്ഞത്.
അതേസമയം ജോസ് കെ മാണിക്കെതിരെ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. പരസ്യപ്രചാരണം കഴിഞ്ഞ ശേഷം ജോസ് കെ മാണി പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് മാണി സി കാപ്പൻ ആരോപിക്കുന്നു.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications