എന്‍ഡിഎ വിട്ട് പിസി തോമസ്; പിജെ ജോസഫുമായി ലയിക്കുന്നു, ബിജെപിക്ക് നഷ്ടം, യുഡിഎഫ് നേട്ടം
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടി പേരിനും ചിഹ്നത്തിനുമുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നു പിജെ ജോസഫ്. എന്നാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ മറ്റ് സാധ്യകളും പിജെ ജോസഫ് തേടിയിരുന്നു. അങ്ങനെ ജോസഫിന് മുന്നില്‍ തെളിഞ്ഞ് വന്ന വഴിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷന്‍ ഉള്ള ഏതെങ്കിലും ചെറു പാര്‍ട്ടിയില്‍ ലയിക്കുകയെന്നത്. ഈ ആലോചന ഇപ്പോള്‍ പിസി തോമസ്-പിജെ ജോസഫ് ലയനത്തില്‍ എത്തിച്ചേര്‍ത്തിരിക്കുകയാണ്. ഇതോടെ പിസി തോമസിന്‍റെ എന്‍ഡിഎ വിടലും പൂര്‍ണ്ണമായി.
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

അധികാര തര്‍ക്കം
കേരള കോണ്‍ഗ്രസിന്‍റെ അധികാര തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെ തന്നെ പിസി തോമസുമായി ലയനത്തിനുള്ള സാധ്യതകള്‍ പിജെ ജോസഫ് തേടിയിരുന്നു. പിസി തോമസില്‍ നിന്നും അനുകൂല സമീപനം ഉണ്ടായി. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ ആയിരുന്ന അദ്ദേഹം ബിജെപിക്കെതിരെ നിശിതമായ വിമര്‍ശനവുമായി രംഗത്ത് വരികയായിരുന്നു

പിജെ ജോസഫ്-പിസി തോമസ് ലയനം
ഇതോടെ ഏത് നിമിശവും പിജെ ജോസഫ്-പിസി തോമസ് ലയനം ഉണ്ടാവുമെന്ന സൂചനയുണ്ടായി. എന്നാല്‍ പിസി തോമസ് വിഭാഗത്തെ ബിജെപി നേരില്‍ കണ്ട് അനുനയിപ്പിച്ചതോടെ അദ്ദേഹം മയപ്പെട്ടു. മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിയ അദ്ദേഹം പിന്നീട് കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.
Recommended Video


സുപ്രീംകോടതിയില്‍
എന്നാല്‍ പുതിയ സാഹചര്യത്തില്‍ ലയനം എന്നത് രണ്ട് പേര്‍ക്കും ആവശ്യ ഘടകമായി വന്നു. രണ്ടില ചിഹ്നത്തിനായുള്ള പോരാട്ടതിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടിയേറ്റതോടെ കാര്യങ്ങള്‍ എത്രയും പെട്ടെന്ന് നീക്കേണ്ട സാഹചര്യം ജോസഫിന് മുന്നില്‍ സംജാതമായി. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പത്ത് സ്ഥാനാര്‍ത്ഥികള്‍ക്കും ഒരേ ചിഹ്നം ലഭിക്കണമെങ്കില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്ട്രേഷന്‍ വേണം.

പുതിയ പാര്‍ട്ടി
പുതിയ പാര്‍ട്ടി രജിസ്ട്രേഷനായുള്ള സാധ്യതകള്‍ തേടിയെങ്കിലും അതിന് മതിയായ സമയവും ഇല്ല. ഇതോടെയാണ് പഴയ ലയന സാധ്യതകള്‍ പിജെ ജോസഫ് വീണ്ടും പുനഃരാലോചിച്ചത്. പിസി തോമസ് ആവട്ടെ എന്‍ഡിഎയിലെ സീറ്റ് വിഭജനത്തില്‍ കടുത്തു അതൃപ്തിയിലുമായിരുന്നു. കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ഇത്തവണ ഒരു സീറ്റ് പോലും നല്‍കിയില്ല.

ബ്രാക്കറ്റ് ഇല്ലാത്ത കേരള കോണ്‍ഗ്രസ്
ഇതോടെ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി ഇരുവിഭാഗങ്ങളും ലയനത്തിനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു. പിജെ ജോസഫ് വിഭാഗം പിസി തോമസിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിക്കും. ബ്രാക്കറ്റ് ഇല്ലാത്ത കേരളത്തിലെ ഏക കേരള കോണ്‍ഗ്രസ് ആണ് പിസി തോമസിന്‍റേത്. മുമ്പ് പിളര്‍പ്പുകള്‍ക്ക് മുമ്പ് കേരള കോണ്‍ഗ്രസിന്‍റെ ചെയര്‍മാനായിരുന്നു പിജെ ജോസഫ്.

സൈക്കിള്‍ ചിഹ്നത്തിലേക്ക്
ലയനത്തോടെ കേരള കോണ്‍ഗ്രസ് എന്ന പേരും അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ കസേരയും അവര്‍ക്ക് ലഭിക്കും. എന്നാല്‍ ലയനത്തിന് ശേഷം തന്‍റെ പഴയ ചിഹ്നമായ സൈക്കിള്‍ ചിഹ്നത്തിലേക്ക് ജോസഫ് മാറിയേക്കും. പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ പിജെ ജോസഫും ഡപ്യൂട്ടി ചെയര്‍മാന്‍ പിസി തോമസും ആയിരിക്കും. ഇത്തവണ മത്സരത്തിനില്ലെന്ന് പിസി തോമസ് വ്യക്തമാക്കിയിട്ടുണ്ട്.

കടുത്തുരുത്തിയില്‍
ഇന്ന് കടുത്തുരുത്തിയില്‍ നടക്കുന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പിസി തോമസ് പങ്കെടുക്കും. ലയനത്തിന് മുന്നോടിയായുള്ള പിസി തോമസ്-പിജെ ജോസഫ് വിഭാഗം തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇരു വിഭാഗവും മുന്നോട്ട് വെച്ചിട്ടുള്ള ധാരണകളുടെ അടിസ്ഥാനത്തിലായിക്കും ലയനത്തിലേക്ക് എത്തുക.

ബിജെപിക്ക് തിരിച്ചടി
പിസി തോമസിന്‍റെ മുന്നണി വിടല്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പിസി തോമസ്. എന്നാൽ അവഗണന നേരിട്ടു മുന്നണിയിൽ തുടരില്ലെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത്തവണ പാലായില്‍ മത്സരിക്കാനായിരുന്നു പിസി തോമസിനോട് എന്‍ഡിഎ നേതൃതം ആവശ്യപ്പെട്ടത്.

പാലായില്‍ മത്സരിക്കാന്‍
എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പാലായില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും മറ്റൊരു മണ്ഡലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി നേതൃത്വം അതിന് വഴങ്ങിയില്ല. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പിസി തോമസ് സ്ഥാനാര്‍ത്ഥിയായിരുന്നെങ്കിലും ബിജെപി വേണ്ട പോലെ പരിഗണിച്ചില്ലെന്ന ആരോപണം ശക്തമാണ്. മുന്നണി വിടലില്‍ ഇതും കൂടി പ്രധാന കാരണമായി

പിന്നില്‍ താന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എന്‍ഡിഎയ്ക്ക് വേണ്ടി വലിയ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. കോട്ടയം അടക്കമുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ ബിജെപി മുന്നേറ്റം ഉണ്ടാക്കുന്നതിന് കാരണമായതിന് പിന്നില്‍ തന്‍റെ പാര്‍ട്ടിയാണെന്ന അവകാശവാദവും പിസി തോമസ് ഉയര്‍ത്തുന്നു. ഏതായാലും ക്രിസ്ത്യന്‍ മേഖലകളിലേക്ക് കൂടുതലായി കടന്ന് കയറാന്‍ ശ്രമിക്കുന്ന ബിജെപിക്ക് പിസി തോമസിന്‍റെ മുന്നണി വിടല്‍ കനത്ത തിരിച്ചടിയാണ്.












Click it and Unblock the Notifications