കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരള എന്‍സിപി'; പുതിയ പാര്‍ട്ടി വരുന്നു; നേതൃത്വം കൂടെയില്ലെങ്കില്‍ കാപ്പന്‍റെ പുതിയ നീക്കം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മുന്നണി മാറ്റം സംബന്ധിച്ച് എന്‍സിപിയുടെ ദേശീയ നേതൃത്വം ഇന്ന് അന്തിമ തീരുമാനം എടുക്കും. പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ തുടങ്ങിയ കലഹമാണ് എന്‍സിപിയുടെ മുന്നണി മാറ്റത്തിലേക്കും പിളര്‍പ്പിലേക്കും നയിച്ചുകൊണ്ടിരിക്കുന്നത്. എല്‍ഡിഫ് വിടുമെന്ന തീരുമാനത്തില്‍ മാണി സി കാപ്പനും മുന്നണിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഏകെ ശശീന്ദ്രനും വ്യക്തമാക്കുമ്പോള്‍ ദേശീയ നേതൃത്വം എന്ത് തീരുമാനം എടുക്കുന്നോ അതിനൊപ്പം നില്‍ക്കുമെന്നാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കുന്നത്. ദേശീയ നേതൃത്വം എന്ത് തീരുമാനം എടുത്താലും പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാവുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

പാംഗോങ് തീരത്ത് നിന്ന് ഇന്ത്യ-ചൈന സേനകളുടെ പിന്മാറ്റം- ചിത്രങ്ങൾ

മുന്നണി വിടാന്‍ എന്‍സിപി

മുന്നണി വിടാന്‍ എന്‍സിപി

സീറ്റിങ് സീറ്റായ പാലാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മുന്നണി വിടാനാണ് മാണി സി കാപ്പന്‍റെ തീരുമാനം. എന്നാല്‍ പാലാ സീറ്റ് വിഷയം മാത്രം ഉയര്‍ത്തി മുന്നണി വിട്ടാല്‍ അത് പാര്‍ട്ടിക്ക് തന്നെ വലിയ തിരിച്ചടിയാവുമെന്ന വാദമാണ് എകെ ശശീന്ദ്രന്‍റേത്. എല്‍ഡിഎഫില്‍ നിന്നാല്‍ എലത്തൂരും കുട്ടനാടും വിജയം ഉറപ്പാണ്. പാലാക്ക് പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് ചോദിച്ച് വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Recommended Video

cmsvideo
കേരളം; മാണി സി കാപ്പന്‍റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
എകെ ശശീന്ദ്രന്‍റെ അഭിപ്രായം

എകെ ശശീന്ദ്രന്‍റെ അഭിപ്രായം

കേരള നേതാക്കളുമായി എന്‍സിപി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയില്‍ ഇല്ലെങ്കിലും ശശീന്ദ്രന്‍റെ അഭിപ്രായം പ്രഫുല്‍ പട്ടേലും ശരദ് പവാറും ടെലഫോണില്‍ ആരായുന്നുണ്ട്. എല്‍ഡിഎഫിന് തുടര്‍ഭരണ സാധ്യതയുണ്ടെന്നതും എടുത്ത് ചാടിയുള്ള ഒരു തീരുമാനത്തില്‍ നിന്നും ദേശീയ നേതൃത്വത്തെ പിന്നോട്ട് അടിക്കുന്നു.

പാലായ്ക്ക് പകരം എന്ത്

പാലായ്ക്ക് പകരം എന്ത്


പാലായ്ക്ക് പകരം വാഗ്ദാനങ്ങള്‍ നല്‍കാന്‍ സിപിഎം തയ്യാറായാല്‍ ഇടതുപക്ഷത്ത് തന്നെ തുടരാനാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് താല്‍പര്യം. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിച്ച മുഖ്യന്ത്രി പിണറായി വിജയന്‍റെ നിലപാടില്‍ ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേലിന് അമര്‍ഷമുണ്ട്. യുഡിഎഫില്‍ പോയാലും കുഴപ്പമില്ലെന്ന നിലപാട് അദ്ദേഹത്തിനുണ്ടെന്നാണ് സൂചന.

ദേശീയ നേതൃത്വം എന്ത് പറയും

ദേശീയ നേതൃത്വം എന്ത് പറയും

നിലവില്‍ ദോഹയിലുള്ള പ്രഫുല്‍ പട്ടേല്‍ വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തും. തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററുമായും മാണി സി കാപ്പനുമായി ശരത് പവാറന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അതിനൊപ്പം താനും ഉണ്ടാവുമെന്നാണ് ടിപി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.

സീതാറാം യച്ചൂരി പറഞ്ഞത്

സീതാറാം യച്ചൂരി പറഞ്ഞത്

കേരളത്തിലെ എല്ലാ സാഹചര്യങ്ങളും വിശദമായി അവലോകനം ചെയ്തതിന് ശേഷം മാത്രാമായിരിക്കും ദേശീയ നേതൃത്വത്തിന്‍റെ അന്തിമ തീരുമാനം ഉണ്ടാവുക. ഇടതുപക്ഷം വിടരുതെന്ന് പവാറിനോട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്. പവാറിന് അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്ന വ്യക്തികൂടിയാണ് യച്ചൂരി. എന്നാല്‍ പാലാക്ക് പകരം എന്ത് നല്‍കും എന്നാണ് എന്‍സിപിയുടെ ചോദ്യം.

നിലപാടുറപ്പിച്ച് മാണി സി കാപ്പന്‍

നിലപാടുറപ്പിച്ച് മാണി സി കാപ്പന്‍

പാലാ സീറ്റ് തന്നില്ലെങ്കില്‍ ഒരു കാരണവശാലും ഇടതുമുന്നണിയില്‍ തുടരാനില്ലെന്ന നിലപാടില്‍ മാണി സി കാപ്പന്‍ ഉറച്ച് നില്‍ക്കുകയാണ്. പാര്‍ട്ടി കൂടെ ഉണ്ടായാലും ഇല്ലെങ്കിലും യുഡിഎഫിലേക്ക് പോവാന്‍ തന്നെയാണ് മാണി സി കാപ്പന്‍റെ തീരുമാനം. പാര്‍ട്ടി കൂടെ ഇല്ലെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് അദ്ദേഹത്തിന്‍റെ നീക്കം. കേരള എന്‍സിപി എന്ന പേരിലാവും പുതിയ പാര്‍ട്ടി രൂപീകരണം.

കൈപ്പത്തി ചിഹ്നത്തില്‍

കൈപ്പത്തി ചിഹ്നത്തില്‍

മാണി സി കാപ്പനെ കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോട്ടയം, പത്തംതിട്ട, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലാ കമ്മറ്റില്‍ നിലവില്‍ കാപ്പനൊപ്പമുണ്ട്. ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം അനുകൂലമായാല്‍ കൂടുതല്‍ ജില്ലാ കമ്മറ്റികളും നേതാക്കളും തങ്ങളോടൊപ്പം കൂടുമെന്നാണ് മാണി സി കാപ്പന്‍റെ പ്രതീക്ഷ.

കോണ്‍ഗ്രസ് എസിലേക്ക്

കോണ്‍ഗ്രസ് എസിലേക്ക്

അതേസമയം, മാണി സി കാപ്പനൊപ്പം എന്‍സിപിയും യുഡിഎഫിലേക്ക് പോവാന്‍ തീരുമാനിച്ചാല്‍ എകെ ശശീന്ദ്രന്‍ എന്ത് തുടര്‍ നീക്കം നടത്തും എന്നും കണ്ടറിയേണ്ടതാണ്. പഴയ തട്ടകമായി കോണ്‍ഗ്രസ് എസിലേക്ക് പോവുക എന്നതാണ് ശശീന്ദ്രന് മുന്നിലുള്ള ആദ്യ മാര്‍ഗം. അതല്ലാതെ പുതിയ പാര്‍ട്ടി രൂപീകരിച്ച് പരമാവധി നേതാക്കളെ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പിന് ശേഷം ലയനം എന്നതും അദ്ദേഹം ആലോചിച്ചേക്കും.

യുഡിഎഫിന്‍റെ ഭാഗമാവും

യുഡിഎഫിന്‍റെ ഭാഗമാവും

അതേസമയം, എന്‍സിപി ദേശീയ നേതൃത്വം തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മാണി സി കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷനും യുഡിഎഫിലേക്ക് പരസ്യമായി സ്വാഗതം ചെയ്ത് കഴിഞ്ഞു. മുന്നണി മാറ്റം സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായാല്‍ ഐശ്വര്യ കേരള യാത്ര ഞായറാവ്ച പാലായില്‍ എത്തുമ്പോള്‍ മാണി സി കാപ്പന്‍ യുഡിഎഫിന്‍റെ ഭാഗമാവും.

കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം ജില്ലാ കമ്മിറ്റി


കാപ്പന്‍റെ യുഡിഎഫ് പ്രവേശനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി. പാലാ ബ്ലോക്ക് കമ്മറ്റിയാണ് സ്വീകരണ ചടങ്ങുകൾക്ക് തയ്യാറെടുപ്പുകൾ നടത്തുന്നത്. മുന്നണി മാറ്റം സംബന്ധിച്ച നോട്ടീസുകള്‍ നേതാക്കള്‍ നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ചിലത് സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും, ഉമ്മൻചാണ്ടിയും ഉള്ള വേദിയിലാവും സ്വീകരണം.

ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
kerala assembly election 2021; kerala ncp, mani c kappan may form new party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X