Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്: ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിലും അവരുടെ വോട്ടും ഇടതുപക്ഷത്തിനായിരിക്കുമെന്ന് കോടിയേരി

എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പാക്കിയ സർക്കാരാണ്​ പിണറായി സർക്കാർ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നൂറിലധികം സീറ്റ് നേടി ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിലവിൽ എൽഡിഎഫിന് 95 സീറ്റുണ്ടെന്നും മുൻകാലങ്ങളിൽ ഇടതുപക്ഷത്തിന്​ അനുകൂല വിധി എഴുതാത്ത ജില്ലകളിൽ പോലും ഇക്കുറി ഇടത്​ അനുകൂല തരംഗമാണെന്നും കോടിയേരി പറഞ്ഞു. ഇത്തവണ ജനങ്ങൾക്ക്​ വലിയ ആവേശം ആണ്​ കാണുന്നത്​. ജനങ്ങൾ തന്നെ ഏറ്റെടുത്ത ഒരുതെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    കേരളത്തിലെ ദൈവങ്ങൾ പിണറായിക്കൊപ്പം | Oneindia Malayalam

    കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

    Kodiyeri Balakrishnan

    ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ഇക്കുറി അവരുടെയെല്ലാം വോട്ട്​ ഇടതുപക്ഷത്തിനായിരിക്കുമെന്ന്​ കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞിരുന്നു. എല്ലാ മത വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പാക്കിയ സർക്കാരാണ്​ പിണറായി സർക്കാർ. എല്ലാ ആരാധനാലയങ്ങൾക്കും ഓരോ പ്രദേശത്തും വികസന പ്രവർത്തനങ്ങൾ നടത്തി.

    ശബരിമല ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ലയെന്നും കോടിയേരി പറഞ്ഞു. ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയ സർക്കാറാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

    ജനങ്ങൾക്കു ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണു സ്വാമി അയ്യപ്പൻ ഉൾപ്പെടെയുള്ള ദേവഗണങ്ങളെന്നായിരുന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഭരണമാറ്റം ആവശ്യമാണെന്നും വിശ്വാസികളുടെ എതിർപ്പ് നിലനിൽക്കുന്നുണ്ടെന്നും പറഞ്ഞ സുകുമാരൻ നായർക്ക് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

    തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+