കെ.മുരളീധരനെ നേമത്ത് ഇറക്കുന്നത് ബിജെപിയെ സഹായിക്കാൻ: കോടിയേരി
മലമ്പുഴ സീറ്റ് ഇത്തവണ നേമം മോഡലിൽ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും കോടിയേരി ആരോപിച്ചു
തിരുവനന്തപുരം: കഴിഞ്ഞ തവണ ദുർബല സ്ഥാനാർഥിയെ ഇറക്കി നേമത്ത് ബിജെപിയെ സഹായിച്ച കോൺഗ്രസ് ഇത്തവണ കെ.മുരളീധരനെ കൊണ്ടുവന്നും ബിജെപിക്ക് അവസരം നൽകുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെന്ന് പെരുമ്പറ കൊട്ടി ബിജെപിയെ ജയിക്കാൻ സഹായിക്കുക എന്ന തന്ത്രം ആണ് യുഡിഎഫ് പയറ്റുന്നതെന്നും എന്നാൽ ആരു വന്നാലും നേമത്ത് വിജയം സുനിശ്ചിതമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

"എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തടിയും വണ്ണവും ഇത്തിരി കുറവുണ്ടെങ്കിലേ ഉള്ളു ,ദുര്‍ബലൻ അല്ല പോരാളിയാണ് വി ശിവൻകുട്ടി. ഒരു കാല് ദില്ലിയിലും മറ്റേ കാല് തിരുവനന്തപുരത്തും നിന്നാൽ കാലിന് ഉറപ്പുണ്ടാകുമോ , കാല് ആദ്യം എവിടെയെങ്കിലും ഒന്ന് ഉറപ്പിക്കട്ടെ." മുരളീധരനെ പരിഹസിച്ചുകൊണ്ട് കോടിയേരി പറഞ്ഞു.
മലമ്പുഴ സീറ്റ് ഇത്തവണ നേമം മോഡലിൽ കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും കോടിയേരി ആരോപിച്ചു. ജമാഅതെ ഇസ്ലാമുമായി ആയി ധാരണ ഉണ്ടാക്കിയിരിക്കുന്ന സാഹചര്യം ആണ് ഉള്ളതെന്നും കോലിബി സഖ്യം ഉണ്ടാക്കുന്നതിന്റെ ഭാഗം ആയാണ് മലമ്പുഴയിൽ സ്വതന്ത്രനെ നിർത്തിയിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ബിജെപി സ്ഥാനാർഥി നിർണയത്തെയും കോടിയേരി പരിഹസിച്ചു. ആൺ സുരേന്ദ്രൻ മതി പെൺ സുരേന്ദ്രൻ വേണ്ട എന്നു ബിജെപി തീരുമാനിച്ചു കാണുമെന്നും കോടിയേരി പറഞ്ഞു. കെ സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ മത്സരിക്കുന്നത് രണ്ടിടത്തും വിജയസാധ്യത ഇല്ലാത്തത് കൊണ്ടാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. എല്ലാ സർവേകളും എൽഡിഎഫ്ന് തുടർ ഭരണം പറയുന്നു. എന്നാൽ സർവേ റിപ്പോർട്ടുകളുടെ പിറകെ പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം
അതേസമയം കെ.മുരളീധരൻ കരുത്തനായ എതിരാളിയാണെന്ന ബിജെപി സിറ്റിങ് എംഎൽഎ ഒ.രാജഗോപാലൻ അഭിപ്രായപ്പെട്ടത്. നേമത്ത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കുമ്മനത്തിന് കഴിയുമോയെന്നറിയില്ലെന്നും രാജഗോപാലൻ പറഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ ശക്തനായ പ്രതിയോഗിയാണ്. സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഇത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകുമോയെന്ന സംശയം പാർട്ടി പ്രവർത്തകർക്കിടയിൽ ഉടലെടുത്തിട്ടുണ്ട്.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications