കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഡിഎഫിനെ അമ്പരപ്പിക്കുന്ന നീക്കം; ഇടതുകക്ഷികൾ യുഡിഎഫിലെത്തും, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുതിയ നീക്കങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ മുന്നണികള്‍. ഭരണതുടര്‍ച്ച ലക്ഷ്യം വച്ച് തിരഞ്ഞെടുപ്പിലേക്ക് കാലെടുത്തുവയ്ക്കുന്ന എല്‍ഡിഎഫിനെ ഏതുവിധേനേയും നേരിടാനാണ് യുഡിഎഫ് പദ്ധതി. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി യുഡിഎഫിന് ഒരു പാഠമാണ്. എല്ലാ തിരഞ്ഞെടുപ്പ് പോലെയും ഇത്തവണ ഭരണം എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ യുഡിഎഫിന് സാധിച്ചെന്നുവരില്ല. അതുകൊണ്ട് തന്നെ മികച്ച പദ്ധതികളാണ് യുഡിഎഫ് ക്യാമ്പില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നിര്‍ണായക നീക്കം വെളിപ്പെടുത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.

തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ്

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ഏറ്റവും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച പാര്‍ട്ടി യുഡിഎഫായിരുന്നു. എന്നാല്‍ ചില സ്ഥലങ്ങളില്‍ മുസ്ലീം ലീഗിനും അടിപതറിയിരുന്നു. ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയില്‍ പോലും ചിലയിടങ്ങളില്‍ അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു എന്നത് മുസ്ലീം ലീഗിനെ ഞെട്ടിക്കുന്നതാണ്.

നടപടികള്‍ തുടങ്ങി

നടപടികള്‍ തുടങ്ങി

അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി പാര്‍ട്ടിയെയും മുന്നണിയെയും അടിമുടി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീം ലീഗ് ചില നീക്കങ്ങള്‍ ആരംഭിച്ചെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ചില കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.

 എല്‍ഡിഎഫ് ഞെട്ടും

എല്‍ഡിഎഫ് ഞെട്ടും

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിനൊപ്പമുള്ള ചില കക്ഷികള്‍ അപ്രതീക്ഷിതമായി യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് കെപിഎ മജീദ് പറയുന്നത്. എന്നാല്‍ കക്ഷികളെ തിരഞ്ഞെടുക്കുമ്പോള്‍ മുന്നണിക്ക് ഗുണമുണ്ടാകുന്നവരെ മാത്രം കൂടെ കൂട്ടാനാണ് യുഡിഎഫ് ധാരണയെന്ന് കെപിഎ മജീദ് പറയുന്നു.

അതൃപ്തരായവര്‍

അതൃപ്തരായവര്‍

ഇപ്പോള്‍ ഇടതുമുന്നണിയോടൊപ്പമുള്ള അതൃപ്തരായ ചില കക്ഷികളെയാണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. വന്നാല്‍ മുന്നണിക്ക് ഗുണം കിട്ടുമെന്ന് ഉറപ്പുള്ളവരുമായാണ് ചര്‍ച്ച നടത്തുന്നത്. ചില കക്ഷികള്‍ വന്നാല്‍ ഗുണത്തെക്കാള്‍ കൂടുതല്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നീക്കം

 യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്

യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്

അതേസമയം, യുഡിഎഫ് ലക്ഷ്യം വയ്ക്കുന്ന ഇടത് മുന്നണികള്‍ ആരെന്ന് ഇതുവരെ വ്യക്തമല്ല. പാല് സീറ്റുമായി ഇടഞ്ഞ് നില്‍ക്കുന്ന മാണി സി കാപ്പന്റെ എന്‍സിപിയെ യുഡിഎഫിന് നോട്ടമുണ്ട്. കാപ്പന്‍ വന്നാല്‍ നേട്ടമുണ്ടാകുമെന്ന വിലയിരുത്തല്‍ യുഡിഎഫിന് നേരത്തെയുണ്ട്. അതുകൊണ്ട് കാപ്പനുമായി ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്.

പിസി ജോര്‍ജും പിസി തോമസും

പിസി ജോര്‍ജും പിസി തോമസും

എന്‍സിപിയെ കൂടാതെ പിസി ജോര്‍ജിന്റെയും പിസി തോമസിന്റെയും പാര്‍ട്ടികള്‍ക്ക് യുഡിഎഫ് മുന്നണിയിലേക്ക് വരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് ഇതിന് അനുകൂലമായ നീക്കം ഇതുവരെ ഉണ്ടായിട്ടില്ല.

ഉമ്മന്‍ചാണ്ടിയുടെ വരവ്

ഉമ്മന്‍ചാണ്ടിയുടെ വരവ്

അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ മടങ്ങിവരണമെന്ന ഹൈക്കമാന്റ് തീരുമാനത്തെ പിന്തുണച്ച് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. ഹൈക്കമാന്റിന്റെ ഏത് തീരുമാനവും ലീഗ് അംഗീകരിക്കും. പ്രത്യേകിച്ച് ഒരു വ്യക്തിയെ പറേണ്ടതില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കിയിരുന്നു.

ലീഗിന്റെ നീക്കുപോക്കുകള്‍

ലീഗിന്റെ നീക്കുപോക്കുകള്‍

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് ഉണ്ടാക്കിയ നീക്കുപോക്കുകള്‍ തിരിച്ചടിയായില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെട്ടിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിഎമ്മിനെ തോല്‍പ്പിക്കാമായിരുന്നു. രാഷ്ട്രീയ മര്യാദകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും മജീദ് വ്യക്തമാക്കിയിരുന്നു.

ആരോപണം

ആരോപണം

നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ കുറിച്ച് ചര്‍ച്ച നടന്നിട്ടില്ല. ലീഗിനെ തകര്‍ക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് പ്രാവശ്യം മത്സരിച്ചവരോട് മാറി നില്‍ക്കാന്‍ പറഞ്ഞതിലൂടെ മോശം പ്രകടനം നടത്തിയ ജില്ലാ കമ്മിറ്റികള്‍ക്കും പഞ്ചായത്ത് കമ്മിറ്റികള്‍ക്കും എതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മത്സരത്തിന് വിദ്യാര്‍ത്ഥി നേതാക്കളും; സച്ചിന്‍ ദേവും അഭിജിത്തും കോഴിക്കോട് നിന്ന് മത്സരിച്ചേക്കുംമത്സരത്തിന് വിദ്യാര്‍ത്ഥി നേതാക്കളും; സച്ചിന്‍ ദേവും അഭിജിത്തും കോഴിക്കോട് നിന്ന് മത്സരിച്ചേക്കും

3 ഡിസിസി അധ്യക്ഷന്‍മാര്‍ തെറിക്കും, കോണ്‍ഗ്രസിലെ ആദ്യ മാറ്റം, ഉമ്മന്‍ ചാണ്ടിക്ക് ഇരട്ട പദവി!!3 ഡിസിസി അധ്യക്ഷന്‍മാര്‍ തെറിക്കും, കോണ്‍ഗ്രസിലെ ആദ്യ മാറ്റം, ഉമ്മന്‍ ചാണ്ടിക്ക് ഇരട്ട പദവി!!

 ചിന്ത ജറോമും ഫസീലയും സിപിഎം പരിഗണനയില്‍; വീണ്ടും സാധ്യതയുള്ളവരില്‍ വീണയും പ്രതിഭാ ഹരിയും ചിന്ത ജറോമും ഫസീലയും സിപിഎം പരിഗണനയില്‍; വീണ്ടും സാധ്യതയുള്ളവരില്‍ വീണയും പ്രതിഭാ ഹരിയും

ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

ബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍; ഒട്ടേറെ നേതാക്കളെ പുറത്താക്കി, ചിലര്‍ രാജിവച്ചു, ഈ കളിയെങ്കില്‍ വട്ടപ്പൂജ്യംബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍; ഒട്ടേറെ നേതാക്കളെ പുറത്താക്കി, ചിലര്‍ രാജിവച്ചു, ഈ കളിയെങ്കില്‍ വട്ടപ്പൂജ്യം

English summary
Kerala Assembly Election 2021: KPA Majeed says, some parties from the Left will be join to the UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X