Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍; ദില്ലിയിലെത്തി അംഗത്വമെടുത്തു

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാണ് സ്വന്തം പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ഉയരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് പല ജില്ലകളിലും പരസ്യ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പരിഗണന കിട്ടിയില്ലെങ്കില്‍ രാജി വെക്കുമെന്ന ഭീഷണി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ പലരും ഉയര്‍ത്തുന്നു. പിസി ചാക്കോ, പന്തളം പ്രതാപന്‍, വിജയന്‍ കെ തോമസ് തുടങ്ങിയ പല നേതാക്കളും ഇതിനോടകം രാജി വെച്ച് കഴിഞ്ഞുന്നു. ഇതില്‍ പന്തളം പ്രതാപന് പിന്നാലെ വിജയന്‍ തോമസും ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

വിജയന്‍ കെ തോമസും

വിജയന്‍ കെ തോമസും

മുന്‍ കെപിസിസി സെക്രട്ടറിയും മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരനുമായ പന്തളം കെ പ്രതാപന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്‍റെ ആഘാതം മാറുന്നതിന് മുന്‍പാണ് കോണ്‍ഗ്രസ് നേതൃത്വത്തേയും പ്രവര്‍ത്തകരേയും ഞെട്ടിച്ചു കൊണ്ട് മുതിര്‍ന്ന നേതാവ് വിജയന്‍ കെ തോമസും ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

പാര്‍ട്ടി ആസ്ഥാനത്ത്

പാര്‍ട്ടി ആസ്ഥാനത്ത്

ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് വിജയന്‍ തോമസ് ബിജെപി അംഗത്വം സ്വീകരിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി ആയിരുന്നു വിജയന്‍ തോമസ് മാര്‍ച്ച് ഏഴാം തിയത് ആണ് തന്‍റെ രാജി തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബിജെപി നേതൃത്വവുമായി ഇദ്ദേഹം ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

വിജയന്‍ തോമസ് ബിജെപിയിലേക്ക് പോവുന്നുവെന്ന സൂചന അന്ന് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുനയ നീക്കങ്ങളുമായി സമീപിച്ചതിനാല്‍ പാര്‍ട്ടി വിട്ടേക്കില്ലെന്ന സൂചനയുണ്ടായി. എന്നാല്‍ ദില്ലിയില്‍ എത്തിയ വിജയന്‍ തോമസ് ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കുകയായിരുന്നു.

ടോം വടക്കനും

ടോം വടക്കനും

ബിജെപി ദേശീയ സെക്രട്ടറി അരുണ്‍ സിങ്വിയില്‍ നിന്നുമാണ് വിജയന്‍ തോമസ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ടോം വടക്കനും ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് ആറിന് രാത്രിവരെ കെപിസിസി ആസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതാവായിരുന്ന വിജയന്‍ തോമസ്.

അനുകൂല സൂചന

അനുകൂല സൂചന

നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇത് അദ്ദേഹം മുതിര്‍ന്ന നേതാക്കളെ അറിയിക്കുകയും ചെയ്തു. തുടക്കത്തില്‍ അനുകൂല സൂചന നല്‍കിയെങ്കിലും പിന്നീട് തള്ളി. ഇതാണ് രാജിക്ക് കാരണമെന്നാണ് സൂചന. വോട്ട് മറിക്കല്‍ ഉള്‍പ്പടേയുള്ള ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

ആദ്യം പ്രചാരം തള്ളി

ആദ്യം പ്രചാരം തള്ളി

നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് വീണ്ടും ബിജെപിയുമായി ധാരണയില്‍ എത്തിയെന്നും ഈ നിലപാടില്‍ നിന്നും പാര്‍ട്ടിയെ തിരുത്താനാണ് രാജിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ഒരു അവസരത്തില്‍ ബിജെപിയിലേക്ക് പോവുമെന്ന പ്രചാരണവും അദ്ദേഹം തള്ളി. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസിന്‍റെ ശത്രക്കളാണ്. ഇരുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണെന്നുമായിരുന്നു വിജയന്‍ തോമസ് പറഞ്ഞത്.

ആഭ്യന്തര ജനാധിപത്യം

ആഭ്യന്തര ജനാധിപത്യം

കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യത്തിന്‍റെ ഭാഗമാണ് തന്‍റെ രാജി. സിപിഎം സൈബര്‍ പോരാളികളാണ് ഞാന്‍ ബിജെപിയിലേക്കെന്ന പ്രചാരണം അഴിച്ച് വിട്ടത്. അത് ലജ്ജാവഹവും ജനാധിപത്യ മര്യാദയില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ സമീപിച്ചതോടെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരാന്‍ സമ്മതിക്കുകയായിരുന്നുവെന്നാണ് സൂചന.

Recommended Video

cmsvideo
    നേമം പിടിക്കാൻ ഉമ്മൻ ചാണ്ടി ഇറങ്ങുന്നു | Oneindia Malayalam
    കോണ്‍ഗ്രസിന് വിമര്‍ശനം

    കോണ്‍ഗ്രസിന് വിമര്‍ശനം

    കെപിസിസി ജനറൽ സെക്രട്ടറിയും ജയ്ഹിന്ദ് ടിവി മുൻ ചെയർമാനുമായ വിജയൻ തോമസ് കെടിഡിസി ചെയര്‍മാനുമായിരുന്നു. കോൺഗ്രസിന് ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം പോലുമില്ലെന്നും ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ വിജയന്‍ തോമസ്‍ വിമര്‍ശിച്ചു. സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു....

    നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+