കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുവിക്കരയിൽ പോര്? ചെന്നിത്തലയ്ക്ക് വേണ്ടി മണ്ഡലം വിട്ടുകൊടുക്കും? പ്രതികരിച്ച് ശബരീനാഥൻ, മറുപടി ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിര‍ഞ്ഞെടുപ്പ് അടുക്കവെ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കോൺഗ്രസ് കടന്ന് കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ സംഭവിച്ച വീഴ്ചകൾ പരിഹരിച്ച് പഴുതടച്ച നീക്കത്തിനാണ് നേതൃത്വം ഒരുങ്ങുന്നത്.അനുകൂല ഘടകങ്ങളും ജാതിമത സമവാക്യങ്ങളും പരിശോധിച്ച് സ്ഥാനാർത്ഥി നിർണയം കുറ്റമറ്റതാക്കണമെന്ന വികാരമാണ് പാർട്ടിയിൽ ഉയരുന്നത്.ഇതോടെ പല മണ്ഡലങ്ങളിലും സിറ്റിംഗ് എംഎൽഎമാർക്ക് സ്ഥാന ചലനം സംഭവിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അത്തരത്തിൽ ഇക്കുറി തിരുവനന്തപുരത്ത് അരുവിക്കര മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയായ ശബരീനാഥനെ മാറ്റാനുള്ള സാധ്യത ഉണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വിശദാംശങ്ങളിലേക്ക്

അരുവിക്കര മണ്ഡലത്തിൽ

അരുവിക്കര മണ്ഡലത്തിൽ

1991 മുതൽ കോൺഗ്രസിനെ മാത്രം ജയിപ്പിക്കുന്ന മണ്ഡലമായ ആര്യനാട് പിന്നീട് മണ്ഡല പുനർനിർണയം നടത്തിയാണ് അരുവിക്കര ആയത്. എന്നാൽ മണ്ഡലം പുനർനിർണയിക്കപ്പെട്ടപ്പോഴും കോൺഗ്രസിനൊപ്പം തന്നെ അരുവിക്കരയിലെ വോട്ടർമാർ ഉറച്ച് നിന്നു.

ഉപതിരഞ്ഞെടുപ്പിൽ

ഉപതിരഞ്ഞെടുപ്പിൽ

2015 ൽ സിറ്റിംഗ് എംഎൽഎയായിരുന്ന ജി കാർത്തികേയന്റെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കാർത്തികേയന്റെ മകനായ ശബരീനാഥൻ ഇവിടെ സ്ഥാനാർത്ഥിയായി എത്തുന്നത്.
അന്ന് വൻ ഭൂരിപക്ഷത്തിൽ തന്നെ ശബരിനാഥൻ മണ്ഡലത്തിൽ വിജയിച്ചത്.
10,128 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ശബരീനാഥിന്റെ വിജയം.

ഭൂരിപക്ഷം ഉയർത്തി

ഭൂരിപക്ഷം ഉയർത്തി

56,448 വോട്ടുകളായിരുന്നു അന്ന് കോൺഗ്രസ് മണ്ഡലത്തിൽ നേടിയത്.തൊട്ടുപിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ശബരീനാഥൻ തന്നെ മണ്ഡലത്തിൽ രണ്ടാം അങ്കത്തിനിറങ്ങി. പാർട്ടിയുടെ പ്രതീക്ഷ അസ്ഥാനത്തായില്ലെന്ന് മാത്രമല്ല ശബരീനാഥൻ ഇവിടെ ഭൂരിപക്ഷം ഉയർത്തുകയും ചെയ്തു.

ഭരണവിരുദ്ധ വികാരമെന്ന്

ഭരണവിരുദ്ധ വികാരമെന്ന്

സിപിഎം സ്ഥാനാർത്ഥിയായ എഎ റഷീദിനെ 70910 വോട്ടുകൾക്കായിരുന്നു ശബരീനാഥ് പരാജയപ്പെടുത്തിയത്.
ഇത്തവണയും അരുവിക്കരയിൽ ശബരിനാഥ് തന്നെ മത്സരിക്കും എന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ നിലനിലെ സാഹചര്യത്തിൽ മണ്ഡലത്തിൽ ശബരീനാഥനെതിരെ ഭരണ വിരുദ്ധവികാരം ശക്തമാണെന്ന വിലയിരുത്തലുകൾ ഉണ്ട്.

 വട്ടിയൂർക്കാവിലേക്ക്

വട്ടിയൂർക്കാവിലേക്ക്

അതിനാൽ മറ്റൊരു മണ്ഡലമായ വട്ടിയൂർക്കാവിൽ ശബരിനാഥൻ മത്സരിക്കുമെന്നുമായിരുന്നു കേരള കൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയാകും ഇക്കുറി അരുവിക്കരയിൽ മത്സരിച്ചേക്കുക എന്നും വാർത്തയിൽ പറഞ്ഞിരുന്നു.

പ്രതികരിച്ച് ശബരീനാഥൻ

പ്രതികരിച്ച് ശബരീനാഥൻ

എന്നാൽ ഇത്തരം വാർത്തകളേയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ശബരീനാഥൻ. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വെറും അടിച്ചിറക്കിലാണെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ അത് അരുവിക്കരയിൽ മാത്രമായിരിക്കുമെന്നും ശബരീനാഥ് വ്യക്തമാക്കി.

ഹരിപ്പാട് സുരക്ഷിതമല്ല

ഹരിപ്പാട് സുരക്ഷിതമല്ല

അതേസമയം കോൺഗ്രസിന്റെ കുത്തക മണ്ഡലമായ ഹരിപ്പാട് ഇക്കുറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമല്ല കാര്യങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. 2011 ലും 2016 ലും വൻ ഭൂരീപക്ഷത്തിലായിരുന്നു ചെന്നിത്തല മണ്ഡലത്തിൽ വിജയിച്ചത്.എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ നെഞ്ചിടടിപ്പ് ഉയർത്തുന്നുണ്ട്.

കുത്തനെ വോട്ട് ഉയർത്തി

കുത്തനെ വോട്ട് ഉയർത്തി

എട്ടു പഞ്ചായത്തുകളുടെയും ഹരിപ്പാട് നഗരസഭയുടെയും ഭരണം കൈയാളിയിരുന്ന യുഡിഎഫിന് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ ലഭിച്ചത് 3 പഞ്ചായത്തുൾ മാത്രമാണ്.ബ്ലോക്കിലും നഗരസഭയിലുമെല്ലാം തിരിച്ചടി നേരിട്ടു. അതേസമയം എൽഡിഎഫ് ആകട്ടെ മണ്ഡലത്തിൽ വോട്ട് കുത്തനെ ഉയർത്തുകയും ചെയ്തു.

 മറ്റ് രണ്ട് മണ്ഡലങ്ങൾ

മറ്റ് രണ്ട് മണ്ഡലങ്ങൾ

ഇതോടെ ഹരിപ്പാട് പ്രതിപക്ഷ നേതാവ് ഇറങ്ങുന്നത് സുരക്ഷിതമാകില്ലെന്നാണ് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ ചെന്നിത്തല ഇക്കുറി ചങ്ങനാശേരിയിൽ നിന്നോ വട്ടിയൂർക്കാവിൽ നിന്നോ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ചങ്ങനാശ്ശേരിയിലോ?

ചങ്ങനാശ്ശേരിയിലോ?


നാല് പതിറ്റാണ്ടായി യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് ചങ്ങനാശ്ശേരി. കേരള കോൺഗ്രസ് നേതാവ് സിഎഫ് തോമസിന്റെ മരണത്തോടെ മണ്ഡലം കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നുള്ള ചർച്ചകൾ ഉയർന്നിരുന്നു.സീറ്റിനായി ജോസഫ് പക്ഷം അവകാശം ഉന്നയിക്കുമെങ്കിലും മറ്റൊരു സീറ്റ് നൽകി അനുനയിപ്പിച്ചേക്കാനാണ് സാധ്യത.

വട്ടിയൂർക്കാവിൽ മത്സരിക്കുമോ?

വട്ടിയൂർക്കാവിൽ മത്സരിക്കുമോ?

അങ്ങനെയെങ്കിൽ ചെന്നിത്തലയെ ചങ്ങനാശേരിയിൽ മത്സരിപ്പിക്കുന്നത് ഗുണം ചെയ്തേക്കുമന്നാണ് നേതൃത്വം കണക്കാക്കുന്നത്.അതേസമയം ഇവിടെ തർക്കം നിലനിൽക്കുകയാണെങ്കിൽ ചെന്നിത്തലയെ വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സാധ്യത ഉണ്ടെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. അതേസമയം ഇക്കാര്യത്തിൽ ഇതുവരെ കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ജനിതകമാറ്റം വന്ന കൊവിഡ് വൈറസ്: കേരളത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി, വൈകിട്ടോടെ പൂർണവിവരംജനിതകമാറ്റം വന്ന കൊവിഡ് വൈറസ്: കേരളത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി, വൈകിട്ടോടെ പൂർണവിവരം

'പട്ടിണിക്കിടുന്നില്ലല്ലോ സാറേന്ന് വാഴ്ത്തിപാടിയ 'മംഗലശ്ശേരി നീലകണ്ഠന്മാ' രൊന്നും ഈ കാഴ്ച കാണില്ലല്ലോ''പട്ടിണിക്കിടുന്നില്ലല്ലോ സാറേന്ന് വാഴ്ത്തിപാടിയ 'മംഗലശ്ശേരി നീലകണ്ഠന്മാ' രൊന്നും ഈ കാഴ്ച കാണില്ലല്ലോ'

കൊന്നതാണ് നിങ്ങളുടെ പൊലീസ്, ഇനിയും നിങ്ങള്‍ പറയുമോ പിണറായി ഭരണം സുന്ദര ഭരണമെന്ന്; എംടി രമേശ്കൊന്നതാണ് നിങ്ങളുടെ പൊലീസ്, ഇനിയും നിങ്ങള്‍ പറയുമോ പിണറായി ഭരണം സുന്ദര ഭരണമെന്ന്; എംടി രമേശ്

Recommended Video

cmsvideo
കോൺഗ്രസിൽ ഇതൊക്കെ നടക്കുമോ എന്റെ പിള്ളേച്ചാ ? | Oneindia Malayalam

English summary
kerala assembly election 2021; KS sabarinathan responds to aruvikkara seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X